അപ്പോളാണ് ഞാൻ ശ്രദ്ധിച്ചത് റോഡിനു മറുപുറമുള്ള കരിയിലകൾക്കിടയിൽ നിന്നൊരിളക്കം…അല്പം പേടിയോടെ ഞാൻ അതിലേക്ക് സൂക്ഷിച്ചു നോക്കി……തോന്നലല്ല….അനക്കമുണ്ട്….
പാമ്പ് വല്ലതും ആകുമോയിനി….ഈ മഴയത്തു കൂടി ഇറങ്ങി നടക്കാൻ ഇതിനെന്ന വട്ടാണോ….പെട്ടന്ന് ആണ് ഒരു കരച്ചിൽ ഞാൻ കേട്ടത്….
ചെറിയ പൂച്ചകുഞ്ഞുങ്ങളുടേത് പോലെ തോന്നിക്കുന്ന ശബ്ദം…അല്ല പൂച്ചകുഞ്ഞിന്റെ തന്നെ ആണ്…..അലച്ചു തല്ലി പെയ്യാൻ തുടങ്ങു്ന്ന മഴയെ ഞാൻ നോക്കി…ആ പാവത്തിനെ നനക്കാൻ ആണ് അവന്റെ ഉദ്ദേശം….ഇങ്ങനെ മനസ്സിലോർത്തു തീർന്നതേ സ്റ്റോപ്പിനു മുകളിലായുള്ള ഷീറ്റിൽ കല്ലു വാരി എറിയുന്ന പോലെ ശബ്ദം കേൾക്കാൻ തുടങ്ങി…..മഴ പെയ്തു….പെട്ടന്ന് ഞാൻ ഇറങ്ങി കരിയിലകൾക്കടുത്തേക്ക് ഓടി…..
പെയ്തു തുടങ്ങിയ മഴയിൽ നിന്നും രക്ഷ നേടാനായി വഴി തേടി ഓടുകയായിരുന്നു അർഥർ….ആദ്യമായി അനുഭവിക്കുന്ന വികാര മായിരുന്നു ഇരുണ്ട അന്തരീക്ഷവും ചാറ്റൽ മഴയും…അതൊന്നസ്വാധിക്കാൻ വേണ്ടി മുറി വീട്ടിറങ്ങിയതായിരുന്നവൻ…ഒടുവിൽ നടന്നു നടന്നെവിടെ വരെ എത്തിയെന്ന് അവനു തന്നെ ഓർമ്മയില്ല….നീണ്ടു വളഞ്ഞു കിടക്കുന്ന ഹിൽ ടോപ്പിലേക്കുള്ള റോഡിലൂടെ തണുത്ത കാറ്റും ചാറ്റലും ആസ്വദിച്ചു നടക്കുന്ന അവനെ ഭയപ്പെടുത്തി കൊണ്ടായൊരുന്നു ഇടി വെട്ടി മഴ പെയ്യാൻ തുടങ്ങിയത്….ഉണങ്ങി തുടങ്ങിയ നെറ്റിയിലെ മുറിവു നനയാതിരിക്കാൻ ഉള്ള തന്ത്രപ്പാടിലവൻ മുൻപേ കണ്ട റോഡിലൂടെ ഓടി….ദൂരെയായി ഒരു വെയ്റ്റിങ് ഷെഡ്ഡ് കണ്ടവൻ ഒരാശ്വാസത്തോടെ അവിടേക്ക് ഓടി …അപ്പോളാണ് അവന്റെ കണ്ണുകൾ അവളെ കണ്ടത്…….ഇളം നീല സാരി ചുറ്റിയ ഒരു പെൺകുട്ടി…..അവൾ മഴയെ പോലും വകവെക്കാതെ റോഡിനു നടുവിലേക്ക് ഇറങ്ങി പോകുന്നു…..
ഒരുനിമിഷം അവളുടെയാ പ്രവർത്തി കണ്ടയവന്റെ കാലുകൾ ഓടാൻ പോലും മറന്നു നടത്തതിന്റെ വേഗത കുറച്ചു….മഴ നനയാതെ തലക്ക് മുകളിൽ കൈ വച്ചവൾ റോഡരികിലേക്ക് നടന്നടുത്തു………അവൾക്ക് പിറകിലായി വിദൂരതയിലേക്ക് നീണ്ടു പോകുന്ന റോഡിൽ അടിച്ചു തല്ലി വീഴുന്ന മഴത്തുള്ളികൾ പോലും അവന്റെ കണ്ണുകൾ ഒപ്പിയെടുത്തു…..
റോഡരികിലായി എന്തോ തിരഞ്ഞു കൊണ്ടിരുന്ന അവളുടെ മുഖഭാവം അവൻ ശ്രദ്ധിച്ചു…വളരെയധികം പേടിയോടെയും ആധിയോടെയുമവൾ എന്തിനോ വേണ്ടി തിരയുന്നു…ഒടുക്കം വലിയൊരു ആശ്വാസത്തോടെ അവളവിടെ കുനിഞ്ഞിരുന്നുകൊണ്ട് എന്തോ എടുത്തു….
അവളുടെ ചുണ്ടിൽ വിരിഞ്ഞ ചിരിയിൽ തന്നെ നോക്കി നിന്നവൻ ഓടാൻ പോലും മറന്നു പോയി….നടു റോഡിൽ നിന്നവൻ അവളെന്താ കണ്ടെത്തിയെതെന്ന് അറിയാനായി സാരി തലപ്പുകൊണ്ട് മറച്ചു പിടിച്ചയവളുടെ കൈകളിലേക്ക് നോക്കി