💫Evil on earth✨ 6 [Jomon]

Posted by

 

സെയിൽസ് ഗേളിനടുത്തു പോയി എന്തോ പറഞ്ഞു ചിരിച്ച ആദിയെ അവൻ നോക്കി..പെട്ടന്ന് ആയിരുന്നു ആ സെയിൽസ് ഗേൾ അവനെ നോക്കി ഒരാക്കിയ ചിരിയോടെ റാക്കിൽ എന്തോ തിരയാൻ തുടങ്ങിയത്…അധികം പ്രായം തോന്നിക്കാത്ത ആ പെണ്ണിന്റെ ആക്കിയ ഭാവത്തിലുള്ള ചിരി കണ്ടതും ജോ നിന്ന നിൽപ്പിൽ ആവിയായി പോയ അവസ്ഥയിലായി….അപ്പോളേക്കും പാക്ക് ചെയ്ത ഒരു കവറുമായി ആദി അവനടുത്തേക്ക് ഓടിയെത്തി…ശിലപോലെ നിന്ന ജോയെയും തള്ളിക്കൊണ്ടവൾ ബില്ലടക്കാനായി നടന്നു…കൌണ്ടറിനോട് അടുക്കും തോറും അവൻ ഉള്ളിൽ പ്രാർഥിച്ചു മുൻപേ കണ്ടയാ സെയിൽസ് ഗേൾ അവിടേക്ക് വരരുതേ എന്ന്

 

വളരെ തിടുക്കത്തിലവൻ കാർഡ് എടുത്തു മുൻപിൽ ബില്ലടിക്കുന്ന ആൾക്ക് കൊടുത്തു…ചുറ്റിനുമവൻ കണ്ണുകൾ കൊണ്ടു പരതുന്നുണ്ടായിരുന്നു…അവളെ അവിടെയൊന്നും കാണുന്നില്ലല്ലോ എന്ന ആശ്വാസത്തിൽ തിരിഞ്ഞതും കൊറച്ചപ്പുറം മാറി നിന്ന് കൂടെ ജോലി ചെയ്യുന്ന ഏതോ ഒരു സെയിൽസ് ഗേളിനോട്‌ എന്തോ അടക്കം പറയുന്നയാ പെണ്ണിനെ അവൻ കണ്ടു..ഇടക്ക് ഒരു ചിരിയോടെ തന്നെ നോക്കുന്നുണ്ടെന്ന് മനസിലായ അവൻ കയ്യിലിരിക്കുന്ന ഹെൽമെറ്റ്‌ എടുത്തു തലയിൽ വച്ചാലോഎന്ന് വരെ ആലോചിച്ചു…അത് പിന്നെയും പണിയാകുമെന്ന് തോന്നിയ അവൻ വളരെ തിടുക്കത്തിൽ ആദിയുടെ കയ്യും പിടിച്ചു പുറത്തേക്ക് ഇറങ്ങി..അവന്റെയീ കാട്ടിക്കൂട്ടലുകൾ കണ്ടു വയറു പൊത്തി ചിരിക്കുകയായിരുന്നു ആദി

 

“ഇങ്ങോട്ട് നടക്ക് പിശാചെ…!!!

 

അവളെയും വലിച്ചുകൊണ്ടവൻ പറഞ്ഞു….

 

”ആഹ് വരുന്നു വരുന്നു…“

 

അതും പറഞ്ഞവൾ അവനു പിറകെ ഓടി…ആ ഷോപ്പിൽ നിന്നും മാറി കൊറച്ചപ്പുറത്തായുള്ള ലിഫ്റ്റിനരികിലേക്ക് അവനവളെയും കൊകൊണ്ടെത്തി

 

”ശ്ശെയ്യ്….!!

 

തല ചൊറിഞ്ഞു കൊണ്ടവൻ വാതിൽ തുറക്കാനായി കാത്തിരുന്നു

 

“വല്ല കാര്യോം ഉണ്ടായിരുന്നൊ ജോ..?

 

അവനെ നോക്കിയവൾ ചോദിച്ചു…മറുപടിയൊന്നും ജോ കൊടുത്തില്ല..അല്ലേലും സ്വയം വരുത്തി വച്ചതല്ലേ….

 

നിമിഷങ്ങൾ പിന്നീട്ടതും അവനു മുൻപിൽ ലിഫ്റ്റിന്റെ വാതിലുകൾ മലർക്കേ തുറന്നു…അതിനുള്ളിൽ കണ്ട ആളിനെ കണ്ടവൻ ഒരു നിമിഷം അത്ഭുതപ്പെട്ടു

 

”ബാംഗ്ലൂർക്ക് പോകുവാണെന്നു പറഞ്ഞിട്ട് ഇവിടെ ആണോടാ നിന്റെ ബിസിനസ് മീറ്റിംഗ്….?

 

മുൻപിൽ കണ്ട നന്ദുവിന്റെ വയറിനു കുത്തികൊണ്ടവൻ ചോദിച്ചു…

Leave a Reply

Your email address will not be published. Required fields are marked *