“നമുക്ക് അവിടെ കേറാം…!
ചുറ്റിനും അലസമായി നോക്കി നടന്ന അവന്റെ കയ്യിലടിച്ചുകൊണ്ട് ആദി പറഞ്ഞു…അവൾ ചൂണ്ടി കാട്ടിയ പുതുതായി തുറന്ന തുണികടയിലേക്ക് ജോയേയവൾ പിടിച്ചു വലിച്ചു കയറ്റി
”എടി ഇവിടെ ലേഡീസിന് മാത്രേമുള്ളതേ ഉള്ളു…!
ചുറ്റിനും നോക്കിയ അവനവനളുടെ ചെവിയിൽ പറഞ്ഞു
“അതിനെന്ന…ഞാൻ ലേഡീ അല്ലെ..?
ചൂണ്ടുവിരൽ കടിച്ചു കൊണ്ടവൾ ചുറ്റിനും നോക്കി..അത് കേട്ടവൻ തന്റെ കയ്യിൽ പിടിച്ച അവളുടെ കൈ വിടുവിച്ചു കൊണ്ടു പറഞ്ഞു
”ആണല്ലേ…എന്നാ ലേഡീ ഒറ്റക്ക് പോയി ഡ്രസ്സ് എടുക്ക്…ബില്ലടക്കാനാവുമ്പോ എന്നെ വിളിച്ചാ മതി…“
അതും പറഞ്ഞു തിരിഞ്ഞു നടക്കാൻ തുനിഞ്ഞയവന്റെ കയ്യിൽ മുറുകെ പിടിച്ചുകൊണ്ടവൾ കെഞ്ചി
”എന്റെ പൊന്നല്ലേ…എനിക്ക് ഈ ഡ്രെസ്സിങ് സെലെക്ഷൻ എന്നൊരു സാധനം തീരെയില്ല…ഒന്ന് കൂടെ വാ…ജോയ്ക്ക് ഇഷ്ടപ്പെടുന്നത് ഏതൊക്കെ ആണെന്ന് പറഞ്ഞാ മതി….“
അവളുടെയാ ആവശ്യം കേട്ട അവന്റെ ഉള്ളിലൊരു ഐഡിയ തോന്നി…പിന്നെ ഒരല്പം ജാഡയിട്ടു കൊണ്ടവൻ അവളുടെ മുന്നേ കേറി നടന്നു…വാലു പോലെ അവളും പിറകെ നടന്നു….
ഇവിടെ വരെ പിടിച്ചു കയറ്റിയതല്ലേ അതുകൊണ്ട് ഒരു ചെറിയ പണി കൊടുത്തേക്കാമെന്നുള്ള ആശയത്തോടെ അവൻ നടന്നു…ഒടുക്കം ഇന്നർ വെയർസിന്റെ സെക്ഷൻ എത്തിയതും സൈഡിലായി ഒരു ഡെമ്മി രൂപത്തിൽ ഇട്ടിരുന്ന ബിക്കിനി മോഡലിനെ കാണിച്ചവൻ അവളോട് പറഞ്ഞു
”എനിക്കതു ഇഷ്ടമായി കെട്ടോ…വേഗം ചെന്നു വാങ്…ട്രയൽ അടിച്ചു നോക്കുവൊന്നും വേണ്ട നമുക്ക് വീട്ടിൽ പോയി ഇട്ട് നോക്കാ..ഹിഹി….“
പൊട്ടിവന്ന ചിരി അമർത്തി പിടിച്ചവൻ പറഞ്ഞു….അവൻ കാണിച്ചതിലേക്ക് തന്നെ നോക്കി നിൽക്കിവായിരുന്നു ആദി…എന്ത് പറയണമെന്നറിയാതെ അവളുടെ വായിലെ വെള്ളം വറ്റി….വലപോലെ തൂണിചേർത്തയാ ബിക്കിനി കണ്ടു മിഴിഞ്ഞു വന്ന കണ്ണുകളുമായി അതിനെയും ജോയെയും അവൾ മാറി മാറി നോക്കി….തനിക്ക് ഒരു പണി തന്നതാണെന്ന് മനസിലായ അവൾ ശ്വാസമൊന്ന് നീട്ടിയെടുത്തു കൊണ്ടുവന്റെ ചെവിയിൽ പറഞ്ഞു
”അത് സൈസ് കൊറച്ചു കുറവാ…വലുത് ഉണ്ടാവുമോ എന്ന് ചോതിച്ചു നോക്കട്ടെ….കാണുമോ എന്തോ….!
വളരെ കൂളായി പറഞ്ഞവൾ അതിനടുത്തു നിൽക്കുന്ന സെയിൽസ് ഗേളിനടുത്തേക്ക് നടന്നു…അങ്ങനൊരു നീക്കം ജോ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല…അന്തം വിട്ടവനവിടെ തന്നെ നിന്നു