💫Evil on earth✨ 6 [Jomon]

Posted by

 

അല്പം കനത്തിലവൻ പറഞ്ഞു…അവന്റെയാ സംസാരം കണ്ട അമാണ്ട ചിരിച്ചുകൊണ്ടിരുന്നു…ആരെയും മയക്കാൻ പോന്നയവളുടെയാ ചിരിക്കണ്ട ദേവും അതിൽ പങ്കു ചേർന്നു….മാളിന്റെ പാർക്കിങ്ങിൽ നിന്നുമവന്റെ കാർ പുറത്തേക്ക് പോയതും അതിനെ കടന്നായിരുന്നു ജോയുടെ ബൈക്ക് അവിടേക്ക് വന്നത്

 

മുൻപിലൂടെ വലിയ ശബ്ദകോലാഹങ്ങളുമായി കടന്നു പോയ പോർഷയെ നോക്കിയവൻ വണ്ടി മുൻപോട്ടെടുത്തു..പെട്ടെന്നായിരുന്നു അവന്റെ തോളിൽ ഒരടി വീണത്…

 

”ആഹ്…ചുമ്മാ ഇരിയെടി….!

 

അടി കിട്ടിയ ഭാഗം തടവിക്കൊണ്ടവൻ ബൈക്ക് ഒരു മൂലയോടെ ചേർത്തു നിർത്തി

 

“പെണ്ണുങ്ങളെ വായി നോക്കുന്നവന്മാരെ കണ്ടിട്ടുണ്ട്…പക്ഷെ ഒരു കാറിനെ ഒക്കെ…!

 

അവൻ കേൾക്കാൻ വേണ്ടി പറഞ്ഞുകൊണ്ട് ആദി വണ്ടിയുടെ പിറകിൽ നിന്ന് ചാടി ഇറങ്ങി…

 

”വോ….നമ്മള് പാവങ്ങൾ…വണ്ടിയെ നോക്കി വെള്ളമിറക്കിക്കൊള്ളാമേ…തമ്പുരാട്ടി നടക്ക്….“

 

ഹെൽമെറ്റ്‌ ഊരി കയ്യിൽ പിടിച്ചുകൊണ്ടുവൻ പറഞ്ഞു…അത് കേട്ടവൾ ഒരു പുച്ഛത്തോടെ മുഖം തിരിച്ചു താഴെയായുള്ള ലിഫ്റ്റിലേക്ക് നടന്നു….നീല ജീൻസിന്റെ പാന്റും വെള്ള ചുരിദാറുമണിഞ്ഞ അവളുടെ നടത്തവും നോക്കി അവൻ പിറകെ ഓടി

 

ഹെൽമെറ്റും പിടിച്ചു ഓടി വരുന്ന ജോയെ കണ്ടവൾ മുകളിലേക്കുള്ള ബട്ടൻ അമർത്തി ചോദിച്ചു

 

”എങ്ങോട്ടാ മനുഷ്യാ നിങ്ങളീ ഹെൽമെറ്റും പൊക്കി പിടിച്ചോണ്ട്…?

 

അടഞ്ഞു തുടങ്ങിയ ലിഫ്റ്റിന്റെ വാതിലിനിടയിലൂടെ ഓടി കയറിയ ജോ അവളുടെ ചോദ്യം കേട്ട് കയ്യിൽ പിടിച്ച ഹെൽമെറ്റ് നോക്കി

 

“ഓഹ് ഇതോ…പൊന്ന് മോളെ കുനിഞ്ഞു നിന്നാൽ ആസനം വരെ അടിച്ചോണ്ട് പോണ കൊറച്ചു ടീമുകൾ ഒണ്ട് ഇവിടെ…ദൈവത്തിനറിയ തിരിച്ചു വരുമ്പോ ബൈക്ക് അവിടെ കാണുവോ ഇല്ലയോന്ന്…”

 

കയ്യിലെ ഹെൽമെറ്റിനെ കെട്ടി പിടിച്ചു കൊണ്ടവൻ പറഞ്ഞു..അത് കേട്ട ആദി ഒരു ചിരിയോടെ അവന്റെ തോളിലേക്ക് ചാഞ്ഞു..പക്ഷെ അതിന് മുന്നേ മുകളിലെത്തിയ ലിഫ്റ്റ് വാതിലുകൾ തുറന്നിരുന്നു..,.

 

മാളിനുള്ളിലേക്ക് കയറിയ അവർ ആദ്യമവിടെയൊക്കെ ചുറ്റി കറങ്ങി…ഇടക്കിടെ വായിനോക്കാൻ വരാറുള്ള ജോ അവിടുത്തെയോരോ മുക്കും മൂലയും കണ്ടു പരിചിതമായതാണ് എന്നാൽ ആദി അവന്റെ കൈ പിടിച്ചു അവിടെയെല്ലാം ഓടി ചാടി നടന്നു….ആഴ്ചയുടെ അവസാനമായത് കൊണ്ടു തന്നെ കളക്ഷൻ എടുക്കാൻ വന്ന കൊറച്ചു വായിനോക്കി ടീമുകൾ അവിടെ ഉണ്ടായിരുന്നു…അവരുടെയെല്ലാം കണ്ണുകൾ പിള്ളേരെപോലെ തുള്ളി ചാടി നടക്കുന്ന ആദിയിലേക്ക് തെന്നി വീണു…പക്ഷെ അവളുടെ കൂടെ നടക്കുന്ന ജോയെ കണ്ടതോടെ അവരെല്ലാം സ്ഥലം കാലിയാക്കി…കാരണം വേറൊന്നുമല്ല എല്ലാ അവധി ദിവസങ്ങളിലും അവരുടെ കൂടെ വായിനോക്കാൻ മുൻപിൽ നിൽക്കാറുള്ള ജോയോടുള്ള ബഹുമാനം കൊണ്ടാണ്…

Leave a Reply

Your email address will not be published. Required fields are marked *