അവളുടെയാ തള്ളിൽ പിറകിലേക്ക് വേച്ചു പോയ ലൈല ഒരു ചിരിയോടെ ഡയാനയുടെ പിറകിലൂടെ കെട്ടി പിടിച്ചു……
കിതപ്പടക്കി നിന്ന അവളുടെ ചെവിയിൽ പതിയെയവൾ മന്ത്രിച്ചു
“റൂമിലേക്ക് പോവാ……!
അത് കേട്ട ഡയാന ഒരു ചിരിയോടെ ലൈലയുടെ കൈകൾ പിടിച്ചു മുറിയിലേക്ക് നടന്നു………
—————————-
രണ്ടു ദിവസങ്ങൾക്ക് ശേഷം…….
ജപ്പാനിലെ നാരിറ്റ എന്നൊരു ചെറിയ സിറ്റി….നാരിറ്റ എയർപോർട്ടിലേക്കു പോകുന്ന റോഡിലേക്ക് ഒരു കറുത്ത toyota camry കാർ തിരിഞ്ഞു…സബ് വേ തിരിഞ്ഞു ടൗണിലേക്ക് പോകേണ്ടതിന് പകരം എയർപോർട്ട് റോഡിലേക്ക് കാർ തിരിഞ്ഞത് കണ്ട ഡെജിൻ വണ്ടിയൊടിക്കുന്ന നാസുമിയെ നോക്കി…എന്നാൽ അവളാകട്ടെ ഏതോ സ്വപ്നലോകത്തിലെന്നപോലെ വണ്ടിയോടിച്ചു കൊണ്ടിരുന്നു
“ചേച്ചി….!
ചെവിയിൽ നിന്ന് ഇയർഫോൺ ഒരികൊണ്ട് അവൻ വിളിച്ചു. ..എന്നാൽ അവളാ വിളി കേട്ട ഭാവം നടിച്ചില്ല….
”ചേച്ചി…!!
അവളുടെ തോളിൽ കുലിക്കി കൊണ്ടവൻ വിളിച്ചു….
“ആഹ്…എന്താ ഡെജി….?
പെട്ടന്ന് സ്വബോധം വീണ്ടെടുത്തവൾ ചോദിച്ചു…അവളുടെയാ ഭാവം കണ്ടയവനൊരു ചിരിയോടെ സീറ്റിലേക്ക് ചാരി ഇരുന്നുകൊണ്ട് പറഞ്ഞു
”ചേച്ചി ഇപ്പോളുമാ വയസത്തിയുടെ വാക്കും മനസ്സിലിട്ട് ഇരിക്കുവാണോ….ഏഹ്…?
അവളെയവൻ കളിയാക്കി പറഞ്ഞത് നാസുമിക്ക് ഇഷ്ടമായില്ല…
“ഇല്ലെടാ…ഞാൻ എന്തിനാ അതൊക്കെ ഓർത്തിരിക്കണേ…അല്ലേലും ഈ ശാപമൊന്നും ഉണ്ടെന്നു എനിക്ക് തോന്നുന്നില്ല…അല്ലെ തന്നെ ആ തള്ളയുടെ ശാപം കിട്ടിയാൽ ഞാനങ്ങു ഇല്ലാണ്ടായി പോകുവല്ലേ…ഹും…!
ചുണ്ടുകൾ കൊണ്ടു ഗോഷ്ടി കാണിച്ചവൾ പറഞ്ഞു…അത് കണ്ട ഡെജിന് അവളെയൊന്ന് പേടിപ്പിക്കാൻ തോന്നി
”അത് നേരാ…പക്ഷെ പ്രായമായവരുടെ വാക്കാ…പോരാത്തതിന് അതൊരു മന്ത്രവാദിനി കുടുംബത്തിലെ ആണെന്ന ഞാൻ കേട്ടേയ്. ..!
ചുണ്ടുകൾ കടിച്ചു പിടിച്ചു ചിരിയടക്കാൻ ശ്രമിച്ചു കൊണ്ടവൻ പറഞ്ഞു…ഡെജിന്റെ വാക്കുകൾ കേട്ട നാസുമിയുടെ മനസ്സിൽ ചെറിയൊരു പേടി തോന്നി….അതെ സമയം അവരെ കടന്നൊരു മിനി ലോറി പാഞ്ഞു പോയി…എയർപോർട്ടിലേക്ക് കൊണ്ടുപോകുന്ന കൊറിയർ സർവീസ് ലോറിയായിരുന്നത്….
അതൊന്നും ശ്രദ്ധിക്കാതെ നാസുമി ആധിനിറഞ്ഞ മനസ്സുമായി വണ്ടിയൊടിച്ചു….