💫Evil on earth✨ 6 [Jomon]

Posted by

 

കോഴിക്കോട് നിന്ന് തിരിക്കുന്നതിന് മുൻപയാൾ അവരുമായി ബന്ധപ്പെട്ടിരുന്നു…അവർ കളക്ട് ചെയ്ത വിവരങ്ങൾ കണ്ടയാൾ ഒരുപാട് നേരം ആലോചനയിലാണ്ടു….തെളിവുകൾ ഒന്നുമില്ലാതെ ദേവിനെ തീർക്കുക എന്നതായിരുന്നു ലക്ഷ്യം….ഒരൊറ്റ പിഴവ് മതി തന്റെ സാമ്രാജ്യം ഇല്ലാതാവാൻ എന്നൊരു ചിന്ത അയാൾക്കുണ്ടായിരുന്നു…കാരണം ഡാനിയേലിന്റെ പിടിപാടുകൾ അത്രക്ക് വലുതാണ്….

 

ഒടുക്കം വിശ്വനൊരു വഴി കണ്ടെത്തി…അത് സേഫ് ആണോയെന്നറിയാൻ അയാളൊരു നമ്പറിലേക്ക് വിളിച്ചു……

 

“ഡയാന…!

 

മറുപുറം കാൾ എടുത്തതോടെ അയാൾ വിളിച്ചു….

 

”പറയു വിശ്വൻജി….“

 

മറുപുറം നിന്നൊരു പെൺശബ്ദമുണർന്നു….

 

”ദേവിന്റെ ഡീറ്റെയിൽസ് കിട്ടി…അതിൽ അവരുടെ ഗ്യാരേജിൽ അവന്റെ പേരിൽ രജിസ്റ്റർ ചെയ്ത വണ്ടിയേതാ..?

 

“one minute sir……”

 

അല്പനേരത്തെ നിശബ്ദതക്കൊടുവിലവൾ അയാളോട് സംസാരിച്ചു തുടങ്ങി

 

“സർ അതൊരു പഴയ മോഡൽ കാർ ആണ്…Nissan Gtr….പഴയത് ആയതു കൊണ്ടു തന്നെ restoration ചെയ്യാൻ വേണ്ടി കൊണ്ടു വന്നതാണ്…almost എല്ലാ വർക്കുകളും തീർന്നതായി ആണ് കാണിക്കുന്നത്…!

 

അവൾക്കു കിട്ടിയ വിവരങ്ങൾ അയാൾക്ക് നൽകി….അത് കേട്ട അയാളുടെ ചുണ്ടിൽ ഒരു ചിരി വിടർന്നു…തന്റെ റൂമിനടുത്തായി പണിത ഓഫീസ് റൂമിലേക്കയാൾ നടന്നു…

 

അവിടെ ഉണ്ടായിരുന്നു സിസ്റ്റം ഓൺ ചെയ്തതും ദേവ് ഓഫീസിൽ വന്നു മുഴക്കിയ ഭീഷണിയുടെ ദൃശ്യങ്ങൾ ആയിരുന്നതിൽ…അവനോടുള്ള ദേഷ്യം കാരണം വീണ്ടും വീണ്ടുമാ cctv ദൃശ്യങ്ങൾ റിവൈണ്ട് ചെയ്ത് കാണുന്നതിനിടയിൽ ആയിരുന്നയാൾക്ക് ഏജൻസി നൽകിയ വിവരങ്ങൾ ലഭിച്ചത്….

 

അയാൾ ക്യാമെറകളുടെ പൊസിഷൻ മാറ്റി അവൻ ഓഫിസിലേക്ക് വന്നു കയറുന്ന ദൃശ്യങ്ങൾ എടുത്തു…അത് കൂടാതെ പാർക്കിങ്ങിൽ കാർ നിർത്തി വെളിയിൽ ഇരുന്ന ദേവിനെയും…വിശ്വൻ ചുണ്ടിൽ വിരിഞ്ഞൊരു വില്ലൻ ചിരിയോടെ അവന്റെ കാർ zoom ചെയ്തു…ഒറ്റ നോട്ടത്തിൽ തന്നെ ലക്ഷങ്ങൾ വാരി എറിഞ്ഞു രൂപമാറ്റം ചെയ്ത അവന്റെ പോർഷേ കണ്ടയാൾ ഫോണിൽ ഡയാനയോട് പറഞ്ഞു

 

“പണി തീർന്നായാ വണ്ടി എടുക്കാൻ ദേവ് തന്നെ ആവും വരിക…!

 

വളരെ ആത്മവിശ്യാസത്തോടെയുള്ള അയാളുടെ സംസാരം കേട്ട ഡയാന ഒരു സംശയത്തോടെ ചോദിച്ചു

 

Leave a Reply

Your email address will not be published. Required fields are marked *