സ്നേഹസീമ 2 [ആശാൻ കുമാരൻ]

Posted by

സീമ : ഞാനും അഖിലിനെ നോക്കി. കാണാത്തതുകൊണ്ട് കുറച്ചു നേരം ട്രെയിനിൽ തന്നെ കാത്തു നിന്നു.

ഞാൻ,: ടീച്ചറുടെ ഫോൺ എവിടെ… അത് ഓഫ്‌ ആണല്ലോ…

സീമ : അതു ചാർജ് തീർന്നു അഖിൽ…കുറച്ചു നേരം കാണാത്തതുകൊണ്ട് ഞാൻ പുറത്തിറങ്ങി ഫോൺ ചാർജ് ചെയ്യാൻ നോക്കുവായിരുന്നു… അപ്പോഴേക്കും അഖിലിനെ ഞാൻ കണ്ടു…

ഞാൻ കാർ നേരെ പറപ്പിച്ചു വിട്ടു ഫ്ലാറ്റിലേക്ക്…ഒരു 6 km ഉള്ളൂ… എങ്കിലും ടീച്ചർ യാത്ര കഴിഞ്ഞു വരുന്നതല്ലേ ക്ഷീണം കാണും.

ഞാൻ : ടീച്ചർ ഒരു കാര്യം ചെയ്… ആദ്യം വിളിച്ചു പറ എത്തിയെന്നു….. എന്റെ ഫോണിൽ നിന്ന് വിളിച്ചോ…

ഞാൻ എന്റെ ഫോൺ ടീച്ചർക്ക് നൽകി… ടീച്ചർ ദാസേട്ടനെ എത്തിയെന്നു അറിയിച്ചു….ദാസേട്ടന്റെ വിളിച്ചു കഴിഞ്ഞതും എന്റെ ഫോണിൽ അമ്മയുടെ കാൾ വന്നു… ടീച്ചർ എന്റെ നേരെ ഫോൺ തിരിച്ചു കാണിച്ചു… അമ്മ കാളിങ്…..

ഞാൻ : ടീച്ചർ എടുത്ത് സംസാരിച്ചോ.. അത് ടീച്ചറുടെ വിവരം അറിയാന….ടീച്ചർ ആ കാൾ എടുത്തു

സീമ : ഹലോ… ഞാനാ സീമ… വനജേച്ചി… ഞാൻ എത്തി….

ഞാൻ ഡ്രൈവിങ്ങിൽ ശ്രദ്ധിച്ചു പൊന്നു ടീച്ചർ അമ്മയോട് യാത്ര വിവരണങ്ങൾ നൽകി കുറച്ചു നേരം സംസാരിച്ചു എനിക്ക് ഫോൺ നൽകാനായി എന്നെ ഒന്ന് വിളിച്ചു…

സീമ : അഖിൽ താ ഫോൺ….

ഞാൻ : അമ്മേ ഞാൻ വിളിക്കാം… വണ്ടിയോടിക്കുവാ…

ടീച്ചർ പുറംകാഴ്ചകൾ ആസ്വദിക്കുകയായിരുന്നു.ടീച്ചർ ജോലിയുടെ ഭാഗമായി പല സ്ഥലങ്ങളിൽ പോയിട്ടുണ്ടെങ്കിൽ ആദ്യായിട്ടാണ് ഇത്ര ദൂരെ വരുന്നത്….

ഞാൻ : ടീച്ചർ ഡൽഹി വീക്ഷിക്കുകയാണോ.

സീമ : സ്കൂൾ എക്സാമിനേഷൻ, ട്രിപ്പ്‌ ഒക്കെ ആയിട്ട് കുറച്ചു സ്ഥലങ്ങളിലേക്ക് പോയിട്ടുണ്ടെന്നല്ലാതെ ഇത്രയും ദൂരെ ഞാൻ വന്നിട്ടില്ല….

ഞാൻ : അതിനെന്താ…. ഇതൊക്കെ അല്ലെ ഒരു എക്സ്പീരിയൻസ്.

ഞങ്ങൾ അപ്പോഴേക്കും എന്റെ ഫ്ലാറ്റിലേക്ക് എത്തി. കാർ പാർക്ക്‌ ചെയ്തു ഞാൻ സെക്യൂരിറ്റിയുടെ അടുത്തെത്തി.

ടീച്ചറും എന്റെ കൂടെ വന്നു..

സെക്യൂരിറ്റി : സലാം സാബ്

ഞാൻ : ബയ്യ….. യെഹ് മേരി ഗസ്റ്റ് ഹേ… കുച്ച് ദിൻ മേരെ പാസ് രഹനെ ആയി ഹേ…

Leave a Reply

Your email address will not be published. Required fields are marked *