ഹ്മ്മ് ശരിയാ അമ്മായി.
എന്നാലേ വേഗം പോകാൻ നോക്ക്.
ഇവിടെ ഒന്നും കഴിഞ്ഞില്ലല്ലോ.
അതൊക്കെ ഷമിയും സബിയും നോക്കികൊള്ളും മോളെ.
നിങ്ങൾ പോയി വരാൻ നോക്ക്.
ഹ്മ്മ്
എന്നുപറഞ്ഞോണ്ട് ഇത്ത അവിടെ നിന്നും പോന്നു.
ഞാൻ ഹെഡ് ഫോണും വെച്ചു പാട്ട് കേട്ടുകൊണ്ട് റൂമിൽ ഇരിക്കുകയായിരുന്നു.
ഹലോ
പോകണ്ടേ നമുക്ക്.എന്ന് പറഞ്ഞോണ്ട് ഇത്ത അങ്ങോട്ട് വന്നു.
ഞാൻ കേൾക്കാത്ത പോലെ പാട്ട് കേട്ടോട്ടിണ്ടിരുന്നു.
അല്ല ഇത്ര കാര്യമായിട്ട് എന്താ കേള്ക്കുന്നെ എന്ന് ചോദിച്ചോണ്ട് ഇത്ത ഹെഡ് സെറ്റ് എന്റെ ചെവിയിൽ നിന്നും ഊരി മാറ്റി.
ഞാൻ ഇത്തയെ ദേഷ്യത്തോടെ നോക്കി കൊണ്ടിരുന്നു.
ഇത്ത ഒന്നും മിണ്ടാതെ അവിടെ നിന്നു.
എന്റെ ദേഷ്യത്തോടെയുള്ള മുഖം കണ്ടിട്ട് ഇത്താക്ക് സങ്കടം വരുന്നുണ്ട്.
ഇപ്പൊ കരയും എന്ന കണ്ടിഷനിൽ എത്തിയതും ഞാൻ ചിരിച്ചോണ്ട് ഇത്തയെ പിടിച്ചു.
ഇത്ത ഒന്നും മിണ്ടാതെ നിന്നു.
എങ്ങിനെയുണ്ട്
എന്റെ പെർഫോമൻസ്.
ഇന്നലെ എന്നോട് കാണിച്ചില്ലേ അതിന്നു മറുപടി ആയിട്ട് വെച്ചാൽ മതി കേട്ടോ എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയെ നോക്കി.
ഇത്ത എന്നെ തന്നേ നോക്കികൊണ്ട്.
നീ. എന്ന് പറഞ്ഞോണ്ട് എന്റെ നെഞ്ചിൽ അടിച്ചോണ്ടിരുന്നു.
അയ്യോ അടിക്കല്ലേ. ഇത്ത.
നല്ല വേദനയാ കേട്ടോ.
ഹ്മ്മ് കുറച്ചൊക്കെ വേദനിക്കണം എന്നാലേ നീ നന്നാകത്തൊള്ളൂ..
നിന്റെ ഒരു നോട്ടം കണ്ടപ്പോ എനിക്ക് കരയാനാണോ വരുന്നേ എന്ന് അറിയാതെ ഞാൻ വിഷമിച്ചു..
നിന്നെ ഞാൻ എന്ന് പറഞ്ഞോണ്ട് എന്റെ നെഞ്ചിൽ തല കൊണ്ട് ഇടിച്ചോണ്ടിരുന്നു.
ഞാൻ ഇത്തയെ ചേർത്ത് പിടിച്ചോണ്ട്. എന്റെ ഇത്ത ഇത്ര പാവമാണല്ലോ ഞാനൊന്ന് കണ്ണുരുട്ടിയപ്പോയെക്കും കരയാൻ തുടങ്ങി.ഈ പെണ്ണ്.
പിന്നില്ലാതിരിക്കുമോ നീ തായേ വന്നപ്പോഴും അങ്ങിനെ അല്ലെ പെരുമാറിയേ. അതെന്തിനാ എന്നറിയാൻ വന്നപ്പോ നിന്റെ ഒരു നോട്ടം.
എന്തെ പേടിച്ചോ.
ഹേയ് പേടിച്ചൊന്നുമില്ല. ഒരു സങ്കടം.
അതെന്തിനാ.
അതോ എന്റെ സൈനുവിൽ നിന്നും ഇതുവരെ ഉണ്ടാകാത്ത ഒരു പെരുമാറ്റം അതാ എനിക്ക് സങ്കടം വന്നേ.
അപ്പൊ ഇനി ഇത് പോലെ ആകാം അല്ലെ എന്നും.