പക്ഷെ ഇപ്പോൾ…
അവൻ നേരിട്ട് എന്റെ അരികിൽ വന്നിരുന്നത് പോലെ…അവന്റെ സാമിപ്യം ഞാൻ ആഗ്രഹിച്ചത് പോലെ….
“ഹൂ….”
ഞാൻ ശ്വാസം വായിലൂടെ പുറത്തേക് വിട്ടു…”
“എന്തൊരു പരീക്ഷണമാണിത്…
തൊണ്ട വരളുന്നത് പോലെ…
ഒരിറ്റ് വെള്ളം കിട്ടിയില്ലേൽ ഞാൻ ദാഹിച്ചു ചത്തു പോകും…
ഞാൻ കൈ നീട്ടി ബെഡിന് അടുത്തുള്ള മേശയിൽ നിന്നും ജെഗ് എടുത്തു വായയിലേക്ക് കമിഴ്ത്തി…
അതിലെ വെള്ളം മുഴുവൻ തീരുന്നത് വരെ കുടിച്ചു…”
++++
“മുബു വിനെ വിളിച്ചാലോ…
അവനെ വിളിച്ചു നേരത്തെ വിവേക് വിളിച്ചത് പറഞ്ഞിട്ട് പോലുമില്ല
ഫോൺ എടുത്തു നോക്കി…
സമയം പതിനൊന്നു മണി…
അതിൽ ഒരുപാട് മിസ് കാൾ വന്നു കിടക്കുന്നുണ്ട്…
മെസ്സേജുകളും…”
“മിസ്സ് കാൾ സിൽ ഏറെയും വിവേക് തന്നെ പിന്നെ ഒന്ന് രണ്ടു കൂട്ടുകാരികളും…
മുബുവിന്റെ രണ്ടു മിസ്സിഡ് കാളും ഉണ്ട്…”
വാട്സ്ആപ്പ് തുറന്നു നോക്കി…
“ചേച്ചി പ്ലീസ് എന്നെ വെറുക്കല്ലേ…
എനിക്ക് ചേച്ചിയെ ഒരുപാട് ഇഷ്ട്ടമാണ്…
പ്ലീസ്…ഒന്ന് ഫോൺ എടുക്കുമോ…
പ്ലീസ്….
പ്ലീസ്….
പ്ലീസ്….
പ്ലീസ്…”
കൂടേ ഒരുപാട് ❤ സ്റ്റിക്കറുകളും അവൻ അയച്ചിട്ടുണ്ട്…
അവനിപ്പോഴും ഓൺ ലൈനിൽ ഉണ്ട്…
ഞാൻ അവന്റെ മെസ്സേജ് റീഡ് ചെയ്‌തെന്ന് കണ്ട് അവന്റെ നമ്പറിനു താഴെ വീണ്ടും writing….. എന്ന് കാണാനായി തുടങ്ങി…
“ചേച്ചി ഞാൻ ചേച്ചിയുടെ ഹോസ്റ്റലിന് പുറത്തുണ്ട്..…”
“അവന്റെ ആ മെസ്സേജ് എന്റെ സകല നാടീവ്യൂഹവും തളർത്തുവാൻ പോലും ഉതകുന്നതായിരുന്നു…
എന്റെ ഹോസ്റ്റലിന് പുറത്ത്…
ഞാൻ പെട്ടന്ന് എന്റെ റൂമിലെ ലൈറ്റ് ഇട്ടു… തുറന്നു കിടക്കുന്ന ജന വാതിലിനു ഉള്ളിലൂടെ പുറത്തേക് നോക്കി…
അവിടെ ഒന്നും ആരെയും കാണാൻ ഇല്ലായിരുന്നു…
അവൻ വെറുതെ എന്നെ പറ്റിക്കാൻ വേണ്ടി പറഞ്ഞതാവും എന്നും കരുതി തിരിയുന്ന സമയത്താണ് ഒരു കാറിന്റെ ഹെഡ് ലൈറ്റ് ഹോസ്റ്റലിന് വെളിയിലെ റോട്ടിൽ നിന്നും പ്രകാശിച്ചത്…
അവൻ ആണ് അതെന്നു എനിക്ക് ഉറപ്പുണ്ടേലും… ഞാൻ അങ്ങോട്ട് തന്നെ നോക്കി തരിച്ചു നിന്നു…
പതിയെ ആ വെളിച്ചത്തിന് മുന്നിലേക്ക് ഒരു നിഴൽ വന്നു… തൊട്ടടുത്ത നിമിഷം.. അവനും വന്നു നിന്നു…