നാൽപതി ആറു കിലോയെ കുറെ കാലമായി ഉള്ളൂ… ഒരു കോലു പോലെ എന്ന് പറയാമെങ്കിലും കുറച്ചു ബെറ്റർ ആണ് അവയവങ്ങൾ…
34 സൈസ് ബ്രെസ്റ്റ് ഉണ്ട്… അതൊക്കെ ഒരു അളവാണോ എന്ന് പറയാൻ വരട്ടെ അതില്ലാത്ത ആളുകളും ഇല്ലേ…”
“ഞാൻ എഴുന്നേറ്റ് കണ്ണാടിക്ക് മുന്നിലേക്ക് നടന്നു…
എന്റെ വെളുത്തു ചുവന്ന കവിളിലൂടെ വിരലുകൾ ഓടിച്ചു നോക്കി…
തൃഡ് ചെയ്തില്ലെങ്കിലും നല്ല ഷേപ്പിൽ തന്നെ ആയിരുന്നു പിരികം…
അതിന് താഴെ നീണ്ട മൂക്… അതിൽ ഒരു കുഞ്ഞു മൂക്കുത്തി…
മൂക്കുത്തിയിൽ വിരൽ വെച്ചു പതിയെ ലിപ്സ്റ്റിക് പോലും ഇല്ലാതെ ചുവന്നു തുടുത്ത ചുണ്ടിലൂടെ എന്റെ ചൂണ്ട് വിരൽ തഴുകി തലോടി……
കണ്ണാടിയിലെ എന്നെ തന്നെ നോക്കി പതിയെ ചുണ്ടുകൾ വിടർത്തി…
നിര നിരയായി വെളുത്ത പല്ലുകൾ തിളങ്ങുന്നത് പോലെ…
ഞാൻ എന്നെ തന്നെ നോക്കി പുഞ്ചിരിച്ചു…
കുറേ കാലത്തിനു ശേഷമുള്ള എന്റെ നിറമുള്ള പുഞ്ചിരി…
ഒരു കുഞ്ഞ് കാറ്റ് പുറത്ത് നിന്നും ജന വാതിലിലൂടെ മുറിക്കുള്ളിലേക് കടന്നു എന്നെ തഴുകി തലോടി പോയി…
ആ സമയം മുന്നിലെ മുടിഴിയികളിൽ നിന്നും കുറച്ചു മുടി കാറ്റിൽ പാറി പറന്നു മുന്നിലേക്ക് വന്നു വീണു എന്റെ മുഖത്തെ മറച്ചു കളഞ്ഞു……”
ഒന്ന് ഫ്രഷ് ആകുവാനായി ഞാൻ ബാത്‌റൂമിൽ കയറി…
വൈകുന്നേരം ഏഴു മണി കഴിഞ്ഞിട്ടുണ്ട്…
റൂമിലേ കൃഷ്ണ ഭഗവാന് മുമ്പിൽ വിളക് കത്തിച്ചു..
” എന്റെ കൃഷ്ണ…
നിനക്ക് ഒരുപാട് ചിൽ സ് ഉണ്ടായിരുന്നെന്ന് എനിക്കറിയാം…
പക്ഷെ നിന്റെ പാവം ഭക്തയായ എനിക്ക് അങ്ങനെ ഒരാളെയും ഈ ജീവിതത്തിൽ വേണ്ട..
എന്റെ വിധി നിനക്ക് അറിയാമല്ലോ…
അതങ്ങനെ തന്നെ ആവട്ടെ…
എന്നെ ഇഷ്ട്ടപ്പെട്ടു എന്ന കാരണത്താൽ ആരും സങ്കടപെടുന്നത് എനിക്ക് ഇഷ്ടമല്ല…
ഇനി നിനക്ക് ഞാൻ ആരെയെങ്കിലും പ്രേമിച്ചേ തീരൂ എന്നാണേൽ നീ തന്നെ എന്നെ പ്രണയിച്ചാൽ മതി…
നീ എന്നെന്നും ജീവിച്ചിരിക്കുന്നവൻ ആണല്ലോ…
നിന്റെ പ്രണയത്തിൽ നീന്തി തുടിക്കാൻ എനിക്ക് ഇഷ്ട്ടമാണ്…
അറ്റമില്ലാത്ത സാഗരം പോലെ… അതിരുകളില്ലാത്ത ആകാശം പോലെ…