ഹോസ്റ്റലിന്റെ മുറ്റത്തു നിന്നും ഞാൻ വേഗത്തിൽ മുകളിലേക്കുള്ള സ്റ്റെപ്പുകൾ കയറി വാതിൽ തുറന്നു… ഉള്ളിലേക്കു കയറി…
വാതിൽ പെട്ടന്ന് തന്നെ അടച്ചു അതിന് പുറകിൽ കുറച്ചു നേരം ചാരി നിന്നു പോയി…”
ആരോടോ ഉള്ള ദേഷ്യം പോലെ ഞാൻ തോളിലെ ബാഗ് എടുത്തു ബെഡിലേക് എറിഞ്ഞു…
“ദേവി ഞാൻ എന്തൊക്കെയാ അവനോട് പറഞ്ഞത്…
മുബു എന്നോട് പറഞ്ഞതെല്ലാം ഞാൻ മറന്നു പോയല്ലോ…
നാളെ ഹൈലൈറ്റ് മാളിലേക്കു കൊണ്ട് വന്നു എല്ലാം സംസാരിച്ചു സോൾവ് ചെയ്യാമെന്ന് അവൻ പ്രത്യേകം പറഞ്ഞതല്ലായിരുന്നു..
ഓ… എന്റെ കൃഷ്ണാ…
എന്റെ ഒടുക്കത്തെ എടുത്തു ചാട്ടം…”
“ഇനി ഇപ്പോ എന്താ ചെയ്യ…
എന്താ ചെയ്യ…
ഞാൻ റൂമിൽ അങ്ങോട്ടും ഇങ്ങോട്ടും നടന്നു…
ഒരു നൂറ് വട്ടം ഒന്നും ആയിരിക്കില്ല നടന്നിരിക്ക…
അടുത്ത പള്ളിയിൽ നിന്നും സന്ധ്യാ നേരത്തെ ബാങ്ക് വിളിച്ചപ്പോൾ ആയിരുന്നു ഞാൻ റൂമിലെ നടത്തം പോലും നിർത്തിയത്…
അത്രക്ക് അത്രക്കതെന്റെ ഹൃദയത്തിൽ ഹെർട്ട് ചെയ്തിരുന്നു…”
“മുബാറക് (മുബു) വിന് വിളിച്ചു പറഞ്ഞാലോ..
വേണ്ടാ അവന്റെ വായിൽ ഉള്ളത് കൂടേ ഞാൻ കേൾക്കേണ്ടി വരും…
സ്സ്…..”
“വീണ്ടും വീണ്ടും ഒരു പരിഹാരം കിട്ടാനായി ഞാൻ നടന്നെങ്കിലും…
പിന്നെ ഞാൻ കരുതി ഞാൻ അങ്ങനെ എല്ലാം പറഞ്ഞത് കൊണ്ട് അവൻ എല്ലാം ഇട്ടിട്ട് പോയെങ്കിലോ…???
അതെല്ലേ നല്ലത്…
നാളെ ഇനി മാളിൽ പോയി നാലാളുകളുടെ മുന്നിൽ ഒരു സീൻ ഉണ്ടാക്കണ്ടല്ലോ…
അവൻ ഇല്ലാതെ തന്നെ ഈ പ്രശ്നം തീർതത്തിൽ എനിക്കവന്റെ മുന്നിൽ ഞെളിഞ്ഞു നടക്കുകയും ചെയ്യാം…”
“അങ്ങനെ ഓർത്തപ്പോൾ എന്റെ മനസ്സിൽ കുറച്ചു ആശ്വാസം തോന്നി…
ഞാൻ ബെഡിലേക് വന്നിരുന്നു…
മുന്നിൽ തന്നെയുള്ള ഒരാൾ വലുപത്തിലുള്ള കണ്ണാടിയിൽ എന്റെ പ്രതിഭിംബം നോക്കി ഇരുന്നു…”
“കുറേ കാലമായി ഞാൻ എന്റെ ശരീരം നോക്കാറില്ല…
അതിന്റെ ആവശ്യം ഇല്ലായിരുന്നു..
ആശ്വധിക്കാൻ ആരെങ്കിലും ഉണ്ടെങ്കിലല്ലേ അതിന്റെ ഭംഗിക് അർത്ഥമുള്ളു…
ഒന്ന് ബ്യൂട്ടി പാർലറിൽ പോയിട്ട് പോലും മാസങ്ങൾ ആയിട്ടുണ്ടാവും..
കണ്ണാടി യിൽ നോക്കിയപ്പോളും എനിക്ക് വലിയ മാറ്റമൊന്നും വന്നിട്ടില്ല…