അങ്ങനെ ദിവസങ്ങൾ നീങ്ങി ….അവന്റെ ജോലികൾ വൃത്തിയായി ചെയ്തുകൊണ്ടിരുന്നു …അതിന്റെ കൂടെ ഇൻസ്റ്റാഗ്രാം അക്കൗണ്ടും കൃത്യമായി അപ്ഡേറ്റ് ചെയ്തു കൊണ്ടിരുന്നു .. കാര്യമായ ഫോളോവേഴ്സ് ഒന്നും ഇല്ല .. എന്നിരുന്നാലും കുറെ കോഴികൾ ചെക്കന്മാർ ഉണ്ടായിരുന്നു
ചില വൈകുന്നേരങ്ങളിൽ ഓഫീസിൽ മുഖം കാണിച്ചു … അമേയയുമായി അവൻ കമ്പനി ആയി …… അവളൊരു പാവം കുട്ടി …ഒരു പാലക്കാട്ടുകാരി .. കോഴിക്കോട് നടക്കാവിൽ എവിടെയോ പിജി ആണ് അവളുടെ താമസം …. അവളുടെ കണ്ണിനു പ്രത്യേക അകഴായിരുന്നു … കൂടുതൽ മേക്കപ്പ് ഒന്നും ഇല്ലാതെ കണ്ണ് മാത്രം കരിമഷിയിൽ എഴുതി ഒതുങ്ങി നടക്കുന്ന ഒരു നാട്ടിൻപുറത്തുകാരി …. പറഞ്ഞു കൊടുക്കുന്ന കാര്യങ്ങൾ എല്ലാം അവൾ പെട്ടെന്ന് മനസ്സിലാക്കി അവരുടെ ടീമിന്റെ ഭാഗം ആയി … ഇടക്ക് സംഗീതയുടെ അടുത്ത് നിന്ന് ചീത്ത കേൾപ്പിക്കും … അമേയ ഒരു തെറ്റും ചെയ്തിട്ടുണ്ടാവില്ല എന്നത് കണ്ടു നിൽക്കുന്ന എല്ലാവര്ക്കും അറിയാം ….അത് അങ്ങനെ ഒരു ജന്മം …
ഒരു ശനിയാഴ്ച അമൽ ഉച്ചക്ക് ഓഫീസിൽ എത്തി … റിപോർട്ടുകൾ എല്ലാം സംഗീതക്ക് കൊടുത്തിട്ടു തന്റെ സീറ്റിൽ വന്നിരുന്നു …പണികൾ ഒന്നും ഇല്ലാത്തതിനാൽ ലാപ്ടോപ്പ് തുറന്നു .. തന്റെ അരോമ ഇൻസ്റ്റാഗ്രാം പേജിലേക്ക് ഒരു മസ്സാജിങ് പരസ്യത്തിന്റെ പോസ്റ്റർ ഉണ്ടാക്കാൻ തുടങ്ങി ….
പണിയിൽശ്രദ്ധിച്ചുകൊണ്ടിരുന്നഅമലിന്റെപിറകിൽഅമേയവന്നത്അവൻഅറിഞ്ഞില്ല
” അമലേട്ടാ … ഇതെന്താ ?”
ഞെട്ടി തിരിഞ്ഞു പിറകിലേക്ക് നോക്കിയപ്പോൾ അമേയ ….എന്താ ഇപ്പൊ അവളോട് പറയുക … കിംഗ്ലയറിൽദിലീപിന്ഐഡിയകിട്ടിയപോലെഅമലിന്റെതലയിൽവെള്ളിവെളിച്ചംവീശി
“ഇതോ … ഇത് എന്റെ നാട്ടിലെ ഞങളുടെ പാരമ്പര്യ ചിലക്‌സാ കേന്ദ്രത്തിലേക്കുള്ള പരസ്യം ആണ് …ഇൻസ്റ്റാഗ്രാമിൽ ഇടാൻ …”
“നിങ്ങൾ വൈദ്യന്മാർ ആണോ ഏട്ടാ ”
ഏയ് … കളരി ആണ് … ഉഴിച്ചിലും പിഴിച്ചിലും മറ്റുമായി ഇപ്പൊ ചെറിയ ഒരു സ്ഥാപനം ഉണ്ട് … വല്യച്ഛൻ ആണ് നോക്കി നടക്കുന്നെ ”
“ആഹാ … ഏട്ടൻ കളരി പഠിച്ചിട്ടുണ്ടോ ”
“കുട്ടിക്കാലം മുതൽ പ്ലസ് ടു വരെ പഠിച്ചിരുന്നു … പിന്നെ വിട്ടു … ഇപ്പൊ ഒന്നും ഇല്ല ….എന്നാലും അറിയാം “