ഏയ്… അങ്ങനാണെങ്കിൽ ചേച്ചി ചിരിച്ചുകൊണ്ട് പറയില്ല… ഇനി വേറെ എന്താണാവോ… അന്ന് വൈകിട്ടുവരെയും ഇതൊക്കെ ചിന്തിച്ചുകൊണ്ട് എനിക്ക് ഒരു മനസ്സമാധാനവും ഉണ്ടായില്ല. ശ്യാമളേച്ചിയെ മുഖം കാണിക്കാതെ അന്ന് മുങ്ങി നടന്നു. സന്ധ്യ ആയപ്പോഴേക്കും നാമം ജപിക്കാനായി രണ്ടു ചേച്ചിമാരും വരാന്തയിൽ ഇരിക്കുന്നുണ്ടായിരുന്നു. ഞാൻ വന്നു കയറിയതും എന്നോട് കാലും കൈയും കഴുകി വന്നിരിക്കാനായി ശ്യാമളേച്ചി പറഞ്ഞു.
വീട്ടിൽ ഇതൊന്നും ശീലമുള്ളതല്ലായിരുന്നു. ഇവിടെ വരുമ്പോഴാണ് ഇതൊക്കെ. പക്ഷെ അതിൽ ഒരു സുഖവും ഉണ്ട് താനും. നാമം ജപിക്കലോക്കെ കഴിഞ്ഞതിനു ശേഷം അവിടെ തന്നെ ഇരുട്ടിലേക്ക് കണ്ണും നട്ടു കുറെ നേരം നമ്മൾ മൂന്നുപേരും ഇരുന്നു. വല്യമ്മ അപ്പോഴേക്കും അടുക്കളയിൽ തകർത്തു എന്തൊക്കെയോ ഉണ്ടാക്കുന്നുണ്ടായിരുന്നു. കടുകുപൊട്ടിക്കുന്നതിൻ്റെ ശബ്ദവും തേങ്ങാ വരുത്തരച്ചതിൻ്റെ മണവും ഇങ്ങു കിട്ടുന്നുണ്ടായിരുന്നു.
അവർ രണ്ടും പഴയ കഥകളൊക്കെ പറഞ്ഞു കൊണ്ടിരിക്കുവായിരുന്നു. അതിൽ കൂടുതലും എനിക്കറിയാത്ത കാര്യങ്ങളായതുകൊണ്ടു ഞാൻ ഒന്നും പറയാനോ മിണ്ടാനോ പോയില്ല. ഇടയ്ക്കു ഷിജി ചേച്ചിയോട് കണ്ണ് കൊണ്ട് ആംഗ്യം കാണിച്ചു ഞാൻ ചോദിച്ചു എന്താ പറയാമെന്നു പറഞ്ഞതെന്ന്. ആ ചോദിച്ചത് ശ്യാമളേച്ചി കാണുകയും ചെയ്തു.
“എന്തുവാ ചേച്ചിയും അനിയനും കൂടെ ഗോഷ്ടി കാണിക്കുന്നേ? രണ്ടും കൂടെ കാണിച്ച കോപ്രായങ്ങളൊക്കെ ഞാൻ അറിഞ്ഞു.” ശ്യാമളേച്ചി ആ രണ്ടാമത് പറഞ്ഞത് മെല്ലെ ശബ്ദം കുറിച്ചായിരുന്നു.
ഞാൻ സ്‌തബ്ധനായിപ്പോയി ഒരു നിമിഷത്തേക്ക്. എന്ത് പറയണം എന്നറിയാതെ ഞാൻ ഷിജി ചേച്ചിയെ നോക്കി.
“സോറി ഡാ മോനെ… ഞങ്ങൾ ഒന്നും തമ്മിൽ മറക്കാറില്ല. ഇതും മറക്കണ്ടാന്നു തോന്നി. അല്ലെങ്കിൽ ഇവളായിട്ടു കണ്ടുപിടിക്കും എങ്ങനെയെങ്കിലും. പിന്നെ ഇതിലും ചമ്മലും നാണക്കേടും ആവും. ഇവളെ എനിക്ക് എന്നെക്കാളും വിശ്വാസമാണ്. നീ പേടിക്കണ്ടാട്ടൊ.” ഷിജി ചേച്ചി പറഞ്ഞു.
“എന്നാലും നീ ആള് കോള്ളാലോടാ ചെക്കാ… കണ്ടാൽ പറയില്ലാട്ടോ ഇത്രയും വലിയ പുള്ളിയാണെന്നു. ഇവൾ നിന്നെ പുകഴ്ത്തണമെങ്കിൽ നീ ഒരു ഒന്നൊന്നര കലാകാരനായിരിക്കണം.” ശ്യാമളേച്ചി ചിരിച്ചു കൊണ്ട് പറഞ്ഞു.
“എന്താ ചേച്ചി ശ്യാമളേച്ചിയോടു പറഞ്ഞത്…. ” ഞാൻ പേടിച്ചു പേടിച്ചു മടിച്ചു മടിച്ചു ചോദിച്ചു.