ഷിജി ചേച്ചി 4 [Athirakutti]

Posted by

ചേച്ചിയുടെ വലിയ പരീക്ഷയും കഴിഞ്ഞു അവധിയായപ്പോൾ എല്ലാതവണത്തേയും പോലെ നമ്മൾ പാലക്കാട്ടേക്ക് പോയി. അമ്മയും അച്ഛനും ഞാനും ചേച്ചിയും കൂടി ഒരുപാട് കാലത്തിനു ശേഷം ഒരുമിച്ചു യാത്ര ചെയ്യുന്നു. ട്രെയിനിൽ ആണ് പോയത്. പാലക്കാട് മണ്ണൂർ എന്ന ഒരു ഗ്രാമം ആണ് ഞങ്ങളുടെ സ്വന്തം ദേശം എന്ന് പറയാനുള്ളത്. അവിടെ ഒരു പഴയ നാലുകെട്ടാണ് ഉള്ളത്. അതിൻ്റെ കൂടെ അല്പം പുതുക്കുകയും പുതിയതായി അല്പം കൂടെ ചേർത്ത് പണിതും ഒക്കെയാണ് ഇപ്പോഴുള്ള തറവാടുള്ളത്. അതിൽ ഏറ്റവും എനിക്കിഷ്ടമുള്ളതു അവിടെ ഒരു ചെറിയ കുളം കൂടിയുണ്ട് എന്നതാണ്. ചെറുതെന്നു പറഞ്ഞാൽ ഇവിടുള്ളവർ വിശ്വസിക്കില്ല.

പക്ഷെ അവിടെ ചുറ്റുമുള്ള കുളങ്ങൾ ഇതിലും ഒരുപാട് വലുതാണ്. ഇപ്പൊ അവിടെ ആരും അധികം ഉപയോഗിക്കാറില്ലാത്തതു കൊണ്ട് പായലൊക്കെ പിടിച്ചു കിടപ്പാണ്. അവിടെ അടുത്താണ് വല്യച്ഛൻ്റെ വീട്. രണ്ടും അടുത്തടുത്ത പറമ്പാണ്. എന്നും പറഞ്ഞു ഇവിടുന്നു നോക്കിയാൽ അവിടെത്തെ ഒരു കുന്തവും കാണാൻ പറ്റില്ല. അഞ്ചേക്കർ സ്ഥലമാണ് ഞങ്ങളുടെ പറമ്പ്. വല്യച്ഛൻ്റെ പറമ്പും കൃഷിയും എല്ലാം ചേർന്ന് ഒരു പന്ത്രണ്ടു ഏക്കർ ഉണ്ട്. ആൾക്ക് കൃഷിയൊക്കെ വലിയ കാര്യമാണ്. അതുകൊണ്ടു തന്നെ ഞങ്ങളുടെ പറമ്പിലും ഇടക്ക് ഓരോന്ന് നട്ടു പിടിപ്പിക്കും.

റബ്ബർ തോട്ടം വിശാലമായി വീടിനു പുറകിൽ പരന്നു കിടപ്പുണ്ട്. കുളക്കടവിനു പുറകിലായാണ് റബ്ബർ തോട്ടം. പിന്നെ എന്തൊക്കെയാണോ പുതുതായി നട്ടുപിടിപ്പിച്ചിരിക്കുന്നതെന്നു വല്യച്ചന് തന്നെ അറിയാം.

റോഡിൽ നിന്നു തിരിഞ്ഞാൽ ഒരു ചെറിയ റോഡ്. ആ വഴി ഞങ്ങളുടെയും വല്യച്ചൻ്റെയും പുരയിടത്തിലേക്കു മാത്രമേ ചെല്ലാൻ പറ്റു. ഞങ്ങളുടെ ഗേറ്റ് തുറന്നാൽ അവിടുന്ന് വീണ്ടും ഉള്ളിലേക്ക് ചെന്നാൽ മാത്രമേ വീടെത്തുകയുള്ളു. ചുറ്റും പ്ലാവും മാവും നിറഞ്ഞ വഴിയാണ് ഗേറ്റ് മുതൽ വീട് വരെ. പച്ചപ്പ്‌ മാത്രമേ ഉള്ളു ചുറ്റും. പായല് പിടിച്ച മതിലുകൾ. പെട്ടെന്ന് പഴയ ഏതോ കാലഘട്ടത്തിലേക്ക് എത്തിച്ചെന്ന പോലെ തോന്നും വിധമുള്ള അന്തരീക്ഷമാണ്. ശുദ്ധ വായു.

ഞങ്ങളെ അവിടെ ആക്കിയിട്ടു അച്ഛനും അമ്മയും രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും തിരിച്ചു പോയി. അവിടെ ഒരു വല്യമ്മ ഞങ്ങളുടെ സഹായത്തിനായി ഉണ്ട്. അവിടെ തന്നെയാണ് അവരും മകളും താമസം. വീടിൻ്റെ പുറത്തായി അവർക്കു താമസിക്കാനുള്ള ഒരു കുഞ്ഞു പുരയും ഉണ്ട്. സുധർമിണി എന്നാണ് പേരെങ്കിലും ഞങ്ങൾ വല്യമ്മ എന്ന് മാത്രേ വിളിച്ചിട്ടുള്ളു. നല്ല കൈപുണ്യമുള്ള വല്യമ്മയാ. ഞങ്ങളെയൊക്കെ വലിയ കാര്യമാണ്. കുഞ്ഞുന്നാൾ മുതൽ കാണുന്നതാണ്. ഇപ്പോൾ പ്രായമായെങ്കിലും ആഹാരം വച്ചുവിളമ്പുന്നതിൽ ഒട്ടും മോശമല്ല.

Leave a Reply

Your email address will not be published. Required fields are marked *