സർ : എന്താടോ ഒരു മുറിയിലേക് കയറി വരുമ്പോൾ ഒരു മര്യാദ ഒന്നും ഇല്ലേ .ഇതൊന്നും അറിയാണ്ട് ആണോ നാട്ടിൽ നിന്ന് പെട്ടി കെട്ടി വന്നത് .
ഞാൻ : സോറി സർ , പെട്ടെന്നുള്ള തിരക്കിൽ. …
സർ : എത്ര മണിക്ക് ആണ് ഞാൻ തന്നോട് റിപ്പോർട്ട് ചെയ്യാൻ പറഞ്ഞത് , യു ബ്ലഡി സകം ബാഗ്.
അത് കേട്ട ഞാൻ ഞെട്ടി തരിച്ചു നിന്നു പോയി,. എനിക്ക് ആകെ കരച്ചിൽ വന്നു . ഞാൻ തല തായത്തി നിന്നു.
സർ : പുറത്ത് പോയി നിക്കേടോ .ഞാൻ വിളികാം.
ഞാൻ പുറത്ത് പോയി നിന്നു .ഞാൻ ആകെ ചടച്ചു .ഇന്നലെ എനിക്ക് വേണ്ടി അത്രയും സൗകര്യങ്ങൾ ഒക്കെ ചെയ്തു തന്നത് ആണ്, എന്നിട്ടും ഞാൻ ഇങ്ങനെ ചെയ്തതിൽ എനിക്ക് എന്നോട് തെന്നെ വെറുപ്പ് തോന്നി. അവിടെ ഇരിക്കുമ്പോൾ അതിന്റെ കൂടെ ഇന്നലെ നടന്ന സംഭവങ്ങൾ ഒക്കെ ആലോചിച്ചപ്പോൾ എനിക്ക് എന്തൊക്കെയോ പോലെ ആയി. ശെരിക്കും ഒരു കുറ്റബോധം ആയിരുന്നു. അപ്പോഴാണ് ഉള്ളിൽ ഉള്ളവരൊക്കെ പുറത്തേക് വന്നു. അവസാനം വന്ന ഒരു പെണ്ണ് എന്നോട് സർ ഉള്ളിലേക്കു ചെല്ലാൻ പറഞ്ഞു എന്ന് പറഞ്ഞു .തമിയിൽ ആണ് പറഞ്ഞത് . എനിക്ക് തമിഴ് കേട്ടാൽ മനസിലാവും .ചേർത്തായിട് പറയാനും അറിയാം. ഞാൻ ഡോറിൽ ഒന്ന് മുട്ടിയിട്ട് ഉള്ളിലേക്കു കയറി.
സർ നെ കണ്ടാൽ അറിയാമായിരുന്നു ആൾ നല്ല കലിപ്പിൽ ആണെന്ന്. ഞാൻ കയറി ചെന്ന് ഒരു സോറി പറഞ്ഞു , ഇനി ഇങ്ങനെ ഉണ്ടാവില്ലെന്നും ഇന്നലത്തെ യാത്ര ഷീണം കൊണ്ട് ഉറങ്ങി പോയതാണെന്നും പറഞ്ഞു.
സർ : ഉമ്മ് ഇനി ഇങ്ങനെ ഒന്നും ഉണ്ടാവാൻ പാടില്ല. ഫസ്റ്റ് ഡേ ആയത് കൊണ്ടും നാട്ടുകാരൻ ആയത് കൊണ്ടും ക്ഷമിച്ചു. വേറെ ആരെങ്കിലും ആയിരുന്നെങ്കിൽ ഫയർ ചെയ്‌തേനെ.
ഞാൻ : സോറി എഗൈൻ സർ . ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാവില്ല.
സർ : ഹ്മ്മ്. ഇന്നലെ പറഞ്ഞ ഡോക്യൂമെന്റസ് ഒക്കെ എന്റെ പേർസണൽ മെയിൽ ഐഡിയിലേക്ക് അയച്ചോളു.