“ഐ love യൂ….കിച്ചൂ….. ഇപ്പൊ ഏറ്റവും സന്തോഷിക്കുന്ന പെണ്ണ് ഞാൻ ആയിരിക്കും….”
കിച്ചുവിന്റെ കയ്യിൽ ചുറ്റി അവന്റെ നെഞ്ചിൽ ചാരി നീരജ പറഞ്ഞു.
“എന്റെ പൊന്നു ചക്കിയുടെ ചിരി എപ്പോഴും കാണാൻ വേണ്ടി അല്ലെ ഞാൻ ജീവിക്കുന്നത് പോലും…. എനിക്ക് പോലും അറിയില്ല പെണ്ണേ എനിക്ക് നിന്നെ എത്ര ഇഷ്ടം ഉണ്ടെന്നു…”
“എനിക്ക് പോവണ്ട കിച്ചൂസേ….എനിക്ക് നിന്നെ പിരിഞ്ഞു പറ്റില്ല….നീ കൂടി വാ…പ്ലീസ്…”
കാല് നൊന്തു ചുണ്ട് മലർത്തി ചിണുങ്ങിയ പെണ്ണിനെ കിച്ചു പതിയെ ബെഡിലേക്ക് കിടത്തിയിരുന്നു. ബെഡിൽ ചരിഞ്ഞു കണ്ണിൽ നോക്കി കിടക്കുമ്പോൾ നീരജ സങ്കടത്തോടെ പറഞ്ഞു.
“പാവമല്ലേ അമ്മ എന്റെ പെണ്ണിനേം വാവേനേം നല്ലോണം നോക്കാൻ വേണ്ടി നാട്ടിൽ കാത്തിരിക്കുവല്ലേ… അടുത്തമാസം ഒരു ഒറ്റ മാസം…എന്റെ എക്സാം ഒക്കെ ഒന്നു വാരിപ്പിടിച്ചു തീർത്തിട്ടു പാഞ്ഞു വന്നേക്കാം ഞാൻ എന്റെ സുന്ദരിക്കുട്ടിയുടെ അടുത്തേക്ക്…”
ശബ്ദം ഇടറിയെങ്കിലും അവളെ വിഷമിപ്പിക്കാതിരിക്കാൻ എന്നോണം കിച്ചു ചിരി ചുണ്ടിൽ നിർത്തി പറഞ്ഞു.
“എനിക്ക് ശ്വാസം മുട്ടും കിച്ചു….നിന്നെ കാണാതെ, എനിക്ക് ആലോചിക്കാനെ വയ്യ…”
അവനെ ചുറ്റിപ്പിടിച്ചു അവന്റെ ചൂടിലേക്ക് ചുരുണ്ടു കേറി നീരജ ചിണുങ്ങി.
“ചെറിയ ഒരു വിരഹത്തിനപ്പുറം നമ്മളെ കാണാൻ കാത്തിരിക്കുന്ന ഒരു കുഞ്ഞുമണി കൂടെ ഇല്ലേ പെണ്ണേ, ആ പൊടിക്കുപ്പിക്ക് നമ്മൾ കാരണം ഒരു കുറവും വരാൻ പാടില്ല…”
നിറുകിൽ മുകർന്നു ചുറ്റിപ്പിടിച്ചു കിച്ചു പറഞ്ഞത് കേട്ട നീരജ അവനെ കൈകൊണ്ടു ചുറ്റി, അവന്റെ കഴുത്തിലേക്ക് മുഖം പൂഴ്ത്തി കിടന്നു.
സിറി അപ്പോഴും പാടിക്കൊണ്ടിരുന്നു, അവരുടെ ഹൃദയങ്ങൾ പാടും പോലെ.
“As I can’t help falling in love with you…”
(അവസാനിച്ചു….)
സ്നേഹപൂർവ്വം…❤️❤️❤️