“എന്താ….എന്റെ ചക്കിക്കുട്ടീടെ ആഗ്രഹം…”
“വാ എണീക്ക്…”
കിച്ചുവിന്റെ കൈ വലിച്ചു നീരജ വിളിച്ചപ്പോൾ അവൻ എഴുന്നേറ്റു. മുന്നിൽ ഒട്ടിനിൽക്കാൻ അനുവദിക്കാതെ നീരജയുടെ വയറ് വീർത്തു നിന്നിരുന്നു, അവരുടെ പ്രണയത്തിന്റെ സമ്മാനത്തെ വഹിച്ചുകൊണ്ട്.
“എണീറ്റു…ഇനി എന്താണാവോ പൊണ്ടാട്ടിയുടെ ആഗ്രഹം…”
“എനിക്ക് ഡാൻസ് കളിക്കണം…”
നീരജ കുറുമ്പുകുത്തി പറഞ്ഞു.
“ഈ അവസ്ഥയിലോ….പെണ്ണേ ആറാം മാസാ…”
കിച്ചു ഒന്ന് ചുഴിഞ്ഞു നോക്കി ചോദിച്ചു.
“അയിന്…..അന്ന് നീ എന്നെ ഇട്ടിട്ട് ആ ദീപ്തി മാഡത്തിന്റെ ചന്തിക്ക് പിടിച്ചു ഡാൻസ് ചെയ്തുല്ലോ… അന്ന് നിന്നെ കെട്ടിപ്പിടിച്ചു ഡാൻസ് കളിക്കണം എന്നു കൊതിച്ചു വന്നതാ ഞാൻ അപ്പോഴാ തെണ്ടീടെ ഒരു ഡാൻസ്…. എനിക്കിപ്പോ അതോർമ്മ വന്നപ്പോ ഇപ്പൊ നിന്നെ കെട്ടിപ്പിടിച്ചു ഡാൻസ് കളിക്കണം എന്നു തോന്നി…. അതെങ്ങനാ സ്നേഹമുള്ള കെട്ട്യോൻ ആയിരുന്നേൽ ഇതൊക്കെ കേട്ട്യോൾ പറയും മുന്നേ മനസ്സുകൊണ്ട് അറിഞ്ഞു നടത്തിതന്നെനെ…ആകെ ഒരു കേട്ട്യോൾ അല്ലെ ഉള്ളൂ അതിനിച്ചിരി കുഞ്ഞു കുഞ്ഞു ആഗ്രഹങ്ങളൊക്കെ നടത്തി കൊടുത്തില്ലേൽ എങ്ങനാ എന്നൊരു വിചാരം വല്ലോം ഇവിടെ ഉള്ളതിനുണ്ടോ….”
ഒറ്റ ശ്വാസത്തിൽ കണ്ണുരുട്ടിയും കണ്ണു മുകളിലേക്ക് പൊക്കി ദയനീയത കാണിച്ചും ഒരു പെണ്ണിന്റെ വാശിയും കുറുമ്പും എല്ലാം കാണിക്കുന്ന നീരജയെ കിച്ചു കണ്ണിമവെട്ടാതെ കൊതിയോടെ നോക്കി നിന്നു.
“എന്തു ഭംഗിയാടി നിനക്ക്… തുടുത്തു ചുവന്നു….കടിച്ചു തിന്നാൻ തോന്നുന്നു പെണ്ണേ….ഹൊ….ഒത്തിരി ഇഷ്ടാ എന്റെ പെണ്ണിനെ…
ഹേയ് സിറി, പ്ലെ എൽവിസ് പ്രെസ്ലി ക്യാൻറ് സ്റ്റോപ് ഫാളിങ് ഇൻ ലൗ വിത് യൂ…”
അവളെ ചരിച്ചു ചുറ്റിപ്പിടിച്ചു കിച്ചു പറഞ്ഞതും നീരജ വീണ്ടും നാണിച്ചു ചുവന്നു. കൂമ്പിയ താമരപ്പൂ പോലെ മുഖം താഴ്ത്തി നിന്ന നീരജയെ തിരിച്ചു നിർത്തി അവളുടെ പിന്നിലേക്ക് ചേർന്നു വയറിൽ താങ്ങി പതിയെ കിച്ചു ചുവടു വെച്ചു, അവന്റെ നെഞ്ചിൽ തല ചായ്ച്ചു നീരജയും പതിയെ പാട്ടിനൊത്തു മൂളി.
Wise men say Only fools, only fools rush in Oh, but I, but I, I can’t help falling in love with you Shall I stay? Would it be, would it be a sin? If I can’t help falling in love with you Like a river flows Surely to the sea Darling, so it goes Some things, you know, are meant to be Take my hand Take my whole life too For I can”t help falling in love with you For I can”t help falling in love with you Yeah