അവന്‍ പെട്ടെന്ന് പറഞ്ഞപ്പോള്‍ താന്‍ സ്തബ്ധയായി.
“നെവില്‍, ഞാന്‍…”
തനിക്ക് ഉത്തരമുണ്ടായിരുന്നില്ല.
“അപ്പോള്‍, ആ സമയത്ത്….തിയോ അങ്ങനെ പിടിച്ചപ്പോള്‍…ഐം സോറി..ഞാനിനി ആരുമായി അങ്ങനെ ചെയില്ല, എന്നെ വിശ്വസിക്ക് പ്ലീസ്…”
“എനിക്ക് ഇപ്പോള്‍, യെസ്, എന്നോ നോ എന്നോ പറയാന്‍ പറ്റില്ല, സാന്ദ്ര……എനിക്ക് നിന്നോട് ഇഷ്ടം തോന്നട്ടെ…ഇഷ്ടം എന്നാല്‍ നീ ആഗ്രഹിക്കുന്നത് പോലെയുള്ള ഇഷ്ടം..ഇപ്പോള്‍ നീ എനിക്ക് നല്ല ഫ്രണ്ട് ആണ്… നിന്‍റെ ഫ്രീഡം…അതിനു എനിക്ക് എതിരൊന്നുമല്ല…. നിന്‍റെ ലൈഫ് എങ്ങനെ ജീവിക്കണം എന്ന് നിനക്ക് തീരുമാനിക്കാനുള്ള ഫ്രീഡം നിനക്കുണ്ട്…”
അകലെ നിന്നും ഒരു കാറിന്‍റെ ശബ്ദം കേട്ടപ്പോള്‍ സാന്ദ്ര ചിന്തകളില്‍ നിന്നും ഉണര്‍ന്നു.
തനിക്ക് പരിചിതമാണ് ആ കാറിന്‍റെ ശബ്ദം.
ഫെലിനോ സി ബി സെവന്‍ കാര്‍.
ചാരക്കളര്‍…
നെവിലിന്റെ കാര്‍…
[തുടരും]