മഴവില്ലില്‍ നിന്ന്‍ പറന്നിറങ്ങിയ നക്ഷത്രം 1 [Smitha]

Posted by

“അതല്ല, നെവില്‍….”

“പിന്നെ? പ്രേമമോ?”

അവന്‍ പെട്ടെന്ന് ചോദിച്ചു.

“താങ്ക് ഗോഡ്!”

താന്‍ ആശ്വാസനിശ്വാസമുതിര്‍ത്തുകൊണ്ട് പറഞ്ഞു.

“ഞാന്‍ കരുതി നെവില്‍ ടോട്ടല്‍ ഡംബ് ആയോന്ന്…ഞാനിത്രേം അടുത്ത് ഇടപഴകിയിട്ടും, എന്‍റെ നോട്ടത്തിന്റേം തൊടലിന്‍റെയും ഒക്കെ മീനിംഗ് ഇനിയും നെവിലിന് ഫീല്‍ ചെയ്തിട്ടില്ലേ എന്ന്! ഏതായാലും തിരിച്ചറിഞ്ഞല്ലോ…”

“എന്നുവെച്ചാല്‍ നിനക്ക് എന്നോട് പ്രേമം ആണെന്ന്…?”

“എന്തിനാ എന്നെ ഷെയിം ചെയ്യിക്കാന്‍ പിന്നെയും പിന്നെയും ചോദിക്കുന്നെ? എന്നെ ഇഷ്ടമല്ലേ നെവിലിന്?”

“എടീ അപ്പോള്‍ ജഗ്ഗുവോ? നീ അവനുമായി…”

“അയ്യേ, അത് സീരിയസ് റിലേഷന്‍ അല്ല നെവില്‍…ജസ്റ്റെ ടൈം പാസ്..നിന്നോട് എനിക്ക് അങ്ങനെയല്ല…ഇറ്റ്സ് സീരിയസ്…ലൈഫ് ലോങ്ങ്‌…”

“എടീ പക്ഷെ നീ അവനെ ലിപ്പ്ലോക്ക് ഒക്കെ ചെയ്യുന്നത് ഞാന്‍ കണ്ടിട്ടുണ്ടല്ലോ! അപ്പോള്‍ അത് സീരിയസ് അല്ലെ?”

തനിക്ക് ചിരി പൊട്ടി.

“എന്താ നീ ചിരിക്കുന്നെ?”

അവന്‍ ചോദിച്ചു.

“നീ ക്യനേഡിയന്‍ തന്നെയല്ലേ?”

“ക്യനേഡിയന്‍ പൌരന്‍ തന്നെയാണ് ഞാന്‍…”

അവന്‍ പറഞ്ഞു.

“പക്ഷെ എന്‍റെ റൂട്ട്…ഞാന്‍ ജനിച്ചതൊക്കെ കേരളത്തിലാണ്, ഇന്ത്യയില്‍, എന്‍റെ മമ്മയും പിന്നെ അയാളും ഒക്കെ ആ കള്‍ച്ചറില്‍ വളര്‍ന്നവര്‍ ആയത് കൊണ്ട്…ഒരു ഫുള്‍ ക്യനേഡിയന്‍ ആണോ എന്ന് ചോദിച്ചാല്‍ എനിക്ക് അറിയില്ല….”

“നിനക്കും പ്രണയം, പ്രണയങ്ങള്‍ ഉണ്ടായിട്ടില്ലേ? നീ പലരേം കിസ്സ്‌ ചെയ്തിട്ടില്ലേ?ഹഗ് ചെയ്തിട്ടില്ലേ? ഈവന്‍ സെക്സ് ചെയ്തിട്ടില്ലേ?”

“പ്രേമിച്ചിട്ടുണ്ട്…”

അവന്‍ പറഞ്ഞു.

“പക്ഷെ ബാക്കി ഐറ്റംസ് ഒന്നും ചെയ്തിട്ടില്ല …നോ ടച്ചിങ്ങ്, നോ ഹഗ്…നോ കിസ്സ്‌…”

ഒരു നിമിഷം പോലും വേണ്ടിവന്നില്ല അവന് ഉത്തരം തരാന്‍.

താന്‍ കണ്ണുകള്‍ മിഴിച്ചു.

ചുറ്റുപാടും നോക്കി.

“നീ വല്ല ഏലിയനുമാണോ നെവില്‍?”

അദ്ഭുതം കൊണ്ട് വിടര്‍ന്ന കണ്ണുകളോടെ താന്‍ ചോദിച്ചു.

“ഇനി അതുമല്ലെങ്കില്‍, ഗേ ആണോ?”

അവന്‍ ദേഷ്യപ്പെടും എന്ന് തന്നെയാണ് താന്‍ കരുതിയത്. അത് നേരിടാന്‍ തയാറുമായിരുന്നു.

“എടാ എന്‍റെ പാസ്റ്റ് റിലേഷന്‍ ഒക്കെ നിനക്ക് അത്ര പ്രശ്നമാണോ?”

അവസാനം താന്‍ ചോദിച്ചു.

“ഒരിക്കലുമല്ല…പക്ഷെ…”

“പക്ഷെ എന്താ?”

“മിനിങ്ങാന്ന് ഞാന്‍ ലോക്കര്‍ ഓപ്പണ്‍ ചെയ്തപ്പോള്‍ ബയോ കെമിസ്ട്രി സ്റ്റോര്‍ റൂമിനകത്ത് നീയും ആ ബാസ്ക്കറ്റ്ബോള്‍ ക്യാപ്റ്റന്‍ തിയോയുമുണ്ടായിരുന്നു…ഞാന്‍ നോക്കുമ്പോള്‍ അവന്‍ നിന്‍റെ ……”

Leave a Reply

Your email address will not be published. Required fields are marked *