“ഈ സമ്മാനത്തിന്‍റെ പേര് ആങ്കിള്‍ മോണിട്ടര്‍…”
ഇടത് കാലിലേക്ക് നോക്കി അവന്‍ പറഞ്ഞു.
“ഇത് പ്രോക്സിമിറ്റി സെന്‍സര്‍…”
അവന്‍ നോട്ടം വലത് കാലിലേക്ക് മാറ്റി.
“എക്സ്യൂസ് മീ…”
താന്‍ അമ്പരപ്പ് മാറാതെ ചോദിച്ചു.
“എനിക്ക് ഒന്നും മനസിലായില്ല നെവില്‍…ബുദ്ധിമ്മുട്ടാവില്ലങ്കില്‍ ഒന്ന് എക്സ്പ്ലൈന്‍ ചെയ്യാമോ?”
“ഒരു ബുദ്ധിമ്മുട്ടുമില്ല…”
അവന്‍ ചിരിച്ചു.
“ഞാനിനി പറഞ്ഞില്ലെങ്കിലും ആരെങ്കിലും പറഞ്ഞ് സാന്ദ്ര ഈ വിവരം മുഴുവന്‍ അറിയും…അറിഞ്ഞു കഴിഞ്ഞാല്‍ പിന്നെ ഈ ജന്മത്ത് സാന്ദ്ര എന്നോട് മിണ്ടാന്‍ വരില്ല…മറ്റുള്ളവര്‍ പറഞ്ഞറിഞ്ഞ് എന്നെ ഒരു ടെററിസ്റ്റായി കാണണ്ട. ഞാന്‍ തന്നെ പറഞ്ഞറിഞ്ഞ് എന്നെ ഒരു ടെററിസ്റ്റായി കണ്ടാല്‍ മതി…”
അത് പറഞ്ഞ് സ്വയം പരിഹസിക്കുന്നത് പോലെ അവന്‍ ചിരിച്ചു.
“എന്താണെങ്കിലും പറയൂ,”
താന്‍ നിര്‍ബന്ധിക്കുന്നത് പോലെ പറഞ്ഞു.
“എന്‍റെ പപ്പാ, സ്റ്റീഫന്‍ ഡേവിസ്, ഡോക്റ്റര്‍ സ്റ്റീഫന്‍ ഡേവിസ്, ഒരു പക്ഷെ സാന്ദ്ര കേട്ടിട്ടുണ്ടാവും..ഈ മോണ്‍ട്രിയോള്‍ മുഴുവന്‍ അറിയപ്പെടുന്ന ഓങ്കോളജിസ്റ്റ് ആണ്…”
“യെസ് …”
അത് കേട്ട് താന്‍ അത്യധികം ആഹ്ലാദിച്ചു. ഡോക്റ്റര്‍ സ്റ്റീഫന്‍ ഡേവിസിനെ അറിയില്ലാത്തവര്‍ ആരെങ്കിലും മോണ്‍ട്രിയോളില്‍ ഉണ്ടോ? ക്യാനഡയില്‍ ആരെങ്കിലുമുണ്ടോ എന്ന് ചോദിക്കുന്നതാണ് ശരി!
“അദ്ധേഹത്തിന്റെ മകനാണോ? വൌ!!”
തനിക്ക് ആഹ്ലാദമടക്കാനായില്ല.
“അയാളുടെ മകനാണ് എന്ന് ഞാന്‍ അഭിമാനിച്ചിരുന്നു, എന്‍റെ മമ്മയെ ഡിവോഴ്സ് ചെയ്യുന്നത് വരെ!”
നെവില്‍ പെട്ടെന്ന് പറഞ്ഞു.
“പപ്പാ മമ്മയെ ഡിവോഴ്സ് ചെയ്തോ? സോറി, നെവില്‍. അതെനിക്കറിയില്ലായിരുന്നു…”
“ഇറ്റ്‌സോക്കെ…”
അവന്‍ പറഞ്ഞു.
“എന്‍റെ മമ്മാ റിയലി അപ്സെറ്റ് ആയി…കുറെ മന്ത്സ് അവരബ്നോര്‍മ്മലായി…വീട്ടില്‍ നിന്നിറങ്ങാതെ… ലൈബ്രേറിയന്‍ ആണ്..കമ്മ്യൂണിറ്റി ആക്റ്റിവിസ്റ്റ് ആണ്… എന്നുവെച്ചാല്‍ എപ്പോഴും സോഷ്യലായ, ആളുകളോട് ഒക്കെ വളരെ കോണ്ടാക്റ്റ് കീപ്പ് ചെയ്യുന്ന ആള്‍….”
അവനൊന്ന് നിര്‍ത്തി.
” അത്രേം ആക്റ്റീവ് ആയ ആള്‍ പെട്ടെന്ന് സൈലന്‍റ്റ് ആയി… സയലന്‍സ് എന്ന് വെച്ചാല്‍ ടോട്ടല്‍ ഇന്‍ ആക്ടീവ് …ഡിവോഴ്സിന് ശേഷം… ”
തനിക്ക് അത് കേട്ടപ്പോള്‍ വിഷമമായി.
“എന്‍റെ മമ്മിയെ സാന്ദ്ര കാണണം…”
അവന്‍ തുടര്‍ന്നു.
“സാന്ദ്ര തന്നെ ഷോക്ക് ആകും, ഇത്രേം ക്യൂട്ട് ആയ ഒരു ലേഡിയെയാണോ അയാള്‍ ഡിവോഴ്സ് ചെയ്തതെന്ന് ഓര്‍ത്ത് വണ്ടര്‍ ആകും, ഉറപ്പ്…ഷീയീസ് സോ ബ്യൂട്ടിഫുള്‍, ഏഞ്ചല്‍ പോലെ…”