അനൂപേട്ടാ എണീക്ക് ഏഴു മണിയായി.. ഓഫീസിൽ പോണ്ടേ ..
ഉം.. അനൂപ് തിരിഞ്ഞു കിടന്നുകൊണ്ട് മൂളി
അനൂപേട്ടാ അനൂപേട്ടാ എണീക്ക്
എന്താടി …
സമയം എഴ് കഴിഞ്ഞു, ഓഫീസിൽ പോണ്ടേ …
ങേ ഞാൻ ആറരയ്ക്ക് അലാറം വച്ചതാണല്ലോ, അവൻ തന്റെ ഫോണെടുത്തു നോക്കി , സമയം അഞ്ചേ നാല്പത്..
ഡീ പൊട്ടിക്കാളി നീ എവിടെ ഏഴുമണി ആയെന്നാ പറഞ്ഞേ ..
ദേ നോക്ക് ഏഴ് പത്ത്, മായ അവളുടെ ഫോൺ അവന് നേരെ നീട്ടി..
എന്റെ പൊന്ന് മായേ ഇത് നാട്ടിലെ സമയമാണ് ദേ നോക്ക് ഇവിടെ നേരം വെളുത്തിട്ടില്ല ..
അയ്യോ സോറി അനൂപേട്ടാ..
മനുഷ്യന്റെ ഉറക്കോം കളഞ്ഞിട്ട് അവളുടെ ഒരു ചോറി അനൂപ് പിറുപിറുത്തു..
ഏട്ടൻ വേണേൽ കുറച്ചു കൂടെ ഉറങ്ങിക്കോ ഞാൻ കഴിക്കാൻ എന്തേലും ഉണ്ടാക്കട്ടെ..
അടുക്കളയിലേക്ക് പോകാനിറങ്ങിയ മായയുടെ കൈയ്യിൽ അനൂപ് കയറിപ്പിടിച്ചു, തിരിഞ്ഞ് നോക്കിയ മായക്ക് വശ്യമായ ഒരു പുഞ്ചിരി സമ്മാനിച്ചു ..
എന്താ …. മായ തന്റെ പുരികൾ ഉയർത്തി ചോദിച്ചു..
മറുപടിക്ക് പകരം അനൂപ് അവളെ വലിച്ച് കട്ടിലിലേക്കിട്ടു.. നിർഭാഗ്യമെന്നു പറയട്ടെ അവളുടെ തല ചെന്ന് കട്ടിലിലിടിച്ചു.
ആ… അമ്മേ… നിലവിളിച്ചു കൊണ്ട് മായ നെറ്റി തടവി എഴുന്നേറ്റു..
വേദനയുണ്ടോ ….
എയ് ഇല്ല തലയിടിച്ചാൽ നല്ല സുഖല്ലേ …
ഈ.. അനൂപ് മായയെ ഇളിച്ചുകാട്ടി
അയ്യ നല്ല ഇളി … കൈയ്യിൽ കിട്ടിയ തലയിണ അനൂപിന്റെ നേരെ എറിഞ്ഞ് നെറ്റിയും തടവി മായ അടുക്കളയിലേക്ക് പോകാനൊരുങ്ങി..
മായേ.. മായേ..
അവൾ തിരിഞ്ഞുനോക്കി
എന്താ…
ഇംച്ച് ഒന്നൂല…
ഒന്നൂലേൽ കിടന്നുറങ്ങ് …
ഓഹ് ഉത്തരവ് പോലെ..
മായ അടുക്കളയിലേക്ക് നടന്നു.. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ അനൂപ് എഴുന്നേറ്റു. മുഖം കഴുകി ഉഫ് നല്ല തണുപ്പ് അവൻ അറിയാതെ പറഞ്ഞു പോയി. ടൗവൽ എടുത്ത് മുഖം തുടച്ചതിന് ശേഷം അടുക്കളയിലേക്ക് നടന്നു..