“ഓ…അപ്പോ താൻ ഇങ്ങനൊന്നും പറയുന്നതിലല്ല…ചേച്ചിക്ക് വൃത്തിയില്ലാ എന്നാണ് എൻ്റെ വിചാരം എന്നാലോചിച്ച് കൊണ്ടുള്ള ദേഷ്യം ആണ് ഈ കാണിക്കുന്നത്…അത് ശരി…പാവം…” ആര്യൻ മനസ്സിൽ ചിന്തിച്ചു.
“അയ്യേ…അതിപ്പോഴും മനസ്സിൽ വച്ചേക്കുവാണോ…എൻ്റെ പോന്നു ചേച്ചി അതൊക്കെ ഞാൻ ഒരു തമാശക്ക് വേണ്ടിയും ചേച്ചിയെ ചൂടാക്കാനും വേണ്ടി പറയുന്നതല്ലേ…ഇത്രക്ക് മണ്ടി ആയിപ്പോയല്ലോ ചേച്ചി…അല്ലെങ്കിൽ തന്നെ ദിവസവും രണ്ടു നേരം കുളിക്കുന്ന ചേച്ചിക്ക് വൃത്തിയില്ലാ എന്ന് ഞാൻ പറഞ്ഞെന്ന് ആരെങ്കിലും കേട്ടാൽ എന്നെ ചെരുപ്പൂരി അടിക്കുമല്ലോ…അതൊന്നും ഞാൻ അങ്ങനെ വിചാരിച്ച് പറഞ്ഞതല്ലാന്നേ…വിശ്വസിക്ക്…ഇനി ചേച്ചിക്ക് അങ്ങനെ തോന്നിയെങ്കിൽ സോറി…മനസ്സിൽ നിന്ന് എടുത്ത് കളഞ്ഞേക്ക് എല്ലാം…എൻ്റെ ശാലിനി ചേച്ചിയല്ലെ…” ആര്യൻ ശാലിനിയുടെ പിന്നിലേക്ക് നിന്ന് കൈകൾ ഇരുതോളുകളിലേക്കും വച്ചുകൊണ്ട് അവളുടെ മുഖത്തോട് മുഖം ചേർത്തുകൊണ്ട് പറഞ്ഞു. ഒരു ക്ഷമാപണം പോലെ.
ആര്യൻ അങ്ങനെ നിന്നുകൊണ്ട് അത് പറഞ്ഞപ്പോൾ, അവൻ്റെ ചൂട് നിശ്വാസം അവളുടെ വലത് കവിളിലും കഴുത്തിലും അടിച്ചപ്പോൾ ശാലിനിയുടെ മുഖത്ത് ഒരു തരം ഭാവമാറ്റം ഉണ്ടായിരുന്നു. പക്ഷേ പിന്നിൽ ആയിരുന്നതിനാൽ ആര്യൻ അത് തിരിച്ചറിഞ്ഞില്ല. മാത്രവുമല്ല ശാലിനിക്ക് അവൻ പറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് ആശ്വാസവും അവനോടുള്ള ദേഷ്യവും മാറി. എന്നിരുന്നാലും അവൻ തന്നോട് ചേർന്ന് അങ്ങനെ നിൽക്കുന്നത് അവൾക്ക് ആസ്വദിച്ച് മതിയാകാഞ്ഞത് കൊണ്ട് അവനോട് തിടുക്കത്തിൽ ഒന്നും പറയണ്ട എന്ന് തന്നെ വിചാരിച്ചു.
“ഇത്രയും പറഞ്ഞിട്ടും മനസ്സിലായില്ലേ…സത്യമാണ് ചേച്ചീ ഞാൻ പറഞ്ഞത്…” അവളുടെ മൗനം അവനെക്കൊണ്ട് വീണ്ടും സത്യം ചെയ്യിപ്പിച്ചു.
അവൻ അവളുടെ മുഖത്തേക്ക് ചെറുതായി ഒന്ന് പാളി നോക്കിയപ്പോൾ ചുണ്ടിൽ ചെറിയ പുഞ്ചിരി വിടർന്ന പോലെ തോന്നി. അപ്പോഴും ശാലിനി തൈര് മോരാക്കുന്നത് പോലെ ഇളക്കിക്കൊണ്ടിരുന്നു.
“കള്ളി ദേഷ്യം മാറിയിട്ടും ഒന്നും പറയാതെ നിൽക്കുവാ…” ആര്യൻ മനസ്സിൽ പറഞ്ഞു.
“എങ്കിൽ പിന്നെ നന്നായി മാറ്റിയിട്ടേ ഉള്ളൂ കാര്യം…” ആര്യൻ വീണ്ടും മനസ്സിൽ ആലോചിച്ചുകൊണ്ട് കൈകൾ ശാലിനിയുടെ തോളിന് മുകളിലേക്ക് കഴുത്തിൻ്റെ ഭാഗത്തിലേക്ക് കുറച്ച് കൂടി നീക്കിയ ശേഷം മുഖം കുറച്ചുകൂടി അവളുടെ മുഖത്തിനോട് അടുപ്പിച്ച് മുട്ടീ മുട്ടിയില്ലാ എന്ന രീതിയിൽ ചേർന്ന് നിന്നു.