ശാലിനി പാത്രം നീക്കി മാറ്റിയ ശേഷം വീണ്ടും തനിയെ തുടർന്നു.
“അതേ…സോറി…ഞാൻ ചേച്ചിയെ ചൂടാക്കാൻ വേണ്ടി ഇതൊക്കെ മനപ്പൂർവം പറയുന്നതാണെന്ന് ചേച്ചിക്ക് അറിയാലോ പിന്നെന്തിനാ പിണങ്ങുന്നത്…?” ആര്യൻ അവളുടെ മുഖത്തേക്ക് നോക്കി സൗമ്യതയോടെ ചോദിച്ചു.
“അതേ…സൈക്കിളിൻ്റെ കുഴപ്പം തന്നെയാ…അതിൻ്റെ പുറകിൽ കൂടി ഒരു ചെറിയ സീറ്റ് പിടിപ്പിക്കണം എന്ന് ഞാൻ വിചാരിച്ചിരിക്കുവായിരുന്നു…” ആര്യൻ അവളുടെ ഭാഗത്താണ് ന്യായം എന്ന് വരുത്തി തീർക്കാൻ വേണ്ടി വെറുതെ തട്ടി വിട്ടു.
“ലിയ ചേച്ചി പറഞ്ഞു കാണും…” ശാലിനി സ്വരം അൽപ്പം കനപ്പിച്ചു. അതിൽ അവളുടെ കുശുമ്പ് വ്യക്തമായിരുന്നു.
“ശെടാ…ലിയ ചേച്ചി പറഞ്ഞാൽ മാത്രമേ ഞാൻ കേൾക്കത്തുള്ളോ…എൻ്റെ ശാലിനി ചേച്ചി പറയുന്നതും എനിക്ക് കാര്യമാ…” ആര്യൻ അവളുടെ തോളിൽ കൈ ചുറ്റിപ്പിടിച്ചുകൊണ്ട് അവളെ അനുനയിപ്പിക്കാൻ ശ്രമിച്ചു.
“ഹും…” എന്ന് മുരടിക്കൊണ്ട് ശാലിനി തോള് കുലുക്കി അവൻ്റെ കൈ തോളിൽ നിന്നും വിടുവിക്കാൻ ശ്രമിച്ചു. പക്ഷേ അത് ആര്യൻ മാറ്റാൻ വേണ്ടി ചെയ്തതല്ലെന്ന് അവന് മനസ്സിലായി. കാരണം അതിന് അത്ര ബലം പോരായിരുന്നു.
“അതേ…സോറി…തമാശിച്ചതാ…പിണങ്ങല്ലേ പ്ലീസ്…” ആര്യൻ കെഞ്ചി.
ശാലിനി സ്പൂണിട്ട് വേഗത്തിൽ ഇളക്കിക്കൊണ്ട് അവളുടെ അമർഷം കാണിച്ചു.
“അതേ സലാഡ് റെഡി ആയി…ഇനി ഇങ്ങനെ ഇളക്കണ്ടാ…ചേച്ചി വാ നമ്മൾക്ക് പോയി അമ്മൂട്ടിയെ വിളിച്ചോണ്ട് വരാം…” ആര്യൻ അവളുടെ പ്രവർത്തി കണ്ട് പറഞ്ഞു.
“ശെടാ…എന്ത് പറഞ്ഞാലാ ഇനി മിണ്ടുക…അതേ ഞാൻ സത്യമായിട്ടും ചേച്ചിയെ കളിയാക്കാൻ വേണ്ടി പറഞ്ഞതാ…”
“വായിൽ തോന്നിയതെല്ലാം വിളിച്ച് പറഞ്ഞിട്ട് എപ്പോഴും കളിയാണെന്ന് പറഞ്ഞാൽ മതിയല്ലോ…!” ഇത്തവണ ശാലിനി അവളുടെ അമർഷം വാക്കുകളിലൂടെ തന്നെ അറിയിച്ചു.
“അതിന് ഞാൻ എപ്പോഴും ഒന്നും ഇങ്ങനെ പറഞ്ഞിട്ടില്ലല്ലോ…” ആര്യൻ സൗമ്യതയൊടെ പറഞ്ഞു.
“ഇല്ലാ…ഒന്ന് ഓർത്ത് നോക്ക്…”
“എന്ത്…?” ആര്യൻ സംശയത്തോടെ ചോദിച്ചു.
“അന്നൊരിക്കൽ എൻ്റെ വിയർപ്പിന് നാറ്റം…ഇന്ന് ഞാൻ ഷ… ഇടാത്തവള്…എനിക്ക് വൃത്തി ഇല്ലായെന്നല്ലേ നീ ഇതുകൊണ്ടൊക്കെ ഉദ്ദേശിക്കുന്നത്…?” ശാലിനി കോപം കൊണ്ടു.