“മ്മ്…ശരി…” എന്ന് പറഞ്ഞുകൊണ്ട് ആര്യനും അവളുടെ കീഴ്ചുണ്ട് കടിച്ച് വായിലാക്കി.
“പൊയ്ക്കോ ഇപ്പോ…പോയിട്ട് വരണം…”
“പിന്നെ വരാതെ…?”
“കൊതിയൻ…”
“കൊതിയില്ലാത്ത ഒരാള്…”
“എടാ നീ ഒന്നും കഴിച്ചില്ലല്ലോ…?”
“ഇല്ല ചേച്ചീ…”
“എങ്കിൽ ഇനി കഴിച്ചിട്ട് പോ…”
“ഹാ അതാ നല്ലതെന്ന് തോന്നുന്നു…എന്നാൽ പിന്നെ രണ്ട് ദോശ എടുത്തേക്ക്…”
ആര്യൻ അടുക്കളയിൽ തന്നെ ഇരുന്നുകൊണ്ട് ദോശ കഴിച്ച ശേഷം എഴുന്നേറ്റ് പോയി കൈ കഴുകി വന്ന് ചന്ദ്രികയോട് “ഉച്ചക്ക് കാണാം എങ്കിൽ…ഇറങ്ങുവാ” എന്ന് പറഞ്ഞു.
“ശരി എങ്കിൽ…” ചന്ദ്രിക മറുപടി നൽകി.
ആര്യൻ അവിടെ നിന്നും ചന്ദ്രികയോട് യാത്ര പറഞ്ഞുകൊണ്ട് വീട്ടിലേക്ക് പോയി. വീട്ടിലേക്ക് എത്തിയ ആര്യൻ ആദ്യം അരി കഴുകി വെള്ളത്തിൽ ഇട്ട ശേഷം വാങ്ങിക്കൊണ്ട് വന്ന കോഴി ഒന്നുകൂടി ചെറിയ കഷ്ണങ്ങൾ ആക്കി അത് വീണ്ടും കഴുകി വൃത്തിയാക്കി.
അവൻ ഓരോന്നോരോന്നായി അവൻ്റെ തയ്യാറെടുപ്പുകൾ തുടർന്നു. കോഴിക്കറിക്ക് ആവശ്യമായ ഉള്ളി, സവാള, ഇഞ്ചി, പച്ചമുളക്, തക്കാളി മുതലായ സാധനങ്ങൾ അവൻ അരിഞ്ഞ് ഒരു പാത്രത്തിലേക്ക് മാറ്റി വച്ചു.
അതിന് ശേഷം അവൻ മറ്റു കറികൾക്കും കൂട്ടാനും വേണ്ടിയുള്ള പണികൾ തുടർന്നു. മോരുകറിയും, ചമ്മന്തിയും, ഒരു മെഴുക്കുവരട്ടിയും അവൻ ആദ്യം തന്നെ ഉണ്ടാക്കി. അതിനിടയിൽ അരി അടുപ്പത്ത് നിന്നും വാങ്ങി വെക്കുകയും ചെയ്തു. അപ്പോഴേക്കും സമയം പതിനൊന്ന് കഴിഞ്ഞിരുന്നു.
അടുത്തതായി ഉടനെ തന്നെ കോഴിക്ക് വേണ്ടിയുള്ള അരപ്പ് തയ്യാറാക്കിയ ആര്യൻ അടുപ്പിലേക്ക് ചട്ടി വച്ച ശേഷം അതിലേക്ക് എണ്ണ ഒഴിക്കാൻ കുപ്പിയുടെ അടപ്പ് തുറന്നതും ആരോ വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് നോക്കാൻ ചെന്നു. ആര്യൻ ഹാളിൽ എത്തിയപ്പോഴേക്കും ശാലിനി വാതിൽ തുറന്ന് അകത്തു കയറിയിരുന്നു.
“ആഹാ ഇതെന്താ നേരത്തേ…അമ്മൂട്ടിയും അമ്മയും എന്തിയേ…?”
അകത്തേക്ക് കയറിയ ശാലിനിയെ കണ്ട് ആര്യൻ സംശയത്തോടെ ചോദിച്ചു.
“ഞാൻ ഒന്ന് ചുമ്മാ വന്നതാടാ ചെക്കാ നിനക്ക് എന്തെങ്കിലും സഹായം വേണോ എന്ന് അറിയാൻ…”