പ്രതീക്ഷിക്കാതെയുണ്ടായ പ്രവർത്തിയിൽ ചന്ദ്രിക ഒന്ന് പേടിക്കുകയും ഞെട്ടുകയും ഉണ്ടായി. അവൾ പെട്ടെന്ന് “അയ്യോ” എന്ന് പറഞ്ഞുകൊണ്ട് തല ചെരിച്ച് നോക്കിയപ്പോൾ ആര്യൻ ആണെന്ന് മനസ്സിലായി.
“ഹോ…നീ ആയിരുന്നോ…?” ചന്ദ്രിക ആശ്വാസത്തോടെ ചോദിച്ചു.
“എൻ്റെ ചന്ദ്രിക പെണ്ണ് പേടിച്ചു പോയോ…?” ആര്യൻ അവളുടെ കവിളിൽ അവൻ്റെ കവിളുരച്ചുകൊണ്ട് ചോദിച്ചു.
“പിന്നില്ലാതെ…ഇങ്ങനെ വന്ന് കയറിപ്പിടിച്ചാൽ പേടിക്കില്ലേ…?”
“ഇഷ്ട്ടായില്ലേ…?”
“നീ ആണെന്ന് അറിഞ്ഞു കഴിഞ്ഞപ്പോൾ ഇഷ്ടായീ…” ചന്ദ്രിക അവൻ്റെ തലയിൽ തലോടി പറഞ്ഞു.
“ശരിക്കും…” ആര്യൻ അവളുടെ പിൻകഴുത്തിൽ മുഖം ചേർത്ത് ഒരുമ്മ നൽകി.
“മ്മ്…ഹൂ…” ചന്ദ്രിക ഒന്ന് കുറുകി.
“അതേ കടയിലേക്ക് ആരെങ്കിലും വന്നാൽ കഴിഞ്ഞു…നീ മാറിക്കേ…” ചന്ദ്രിക പെട്ടെന്ന് സാഹചര്യം മനസ്സിലാക്കി പറഞ്ഞു.
ആര്യൻ ചന്ദ്രികയിൽ നിന്നും ശരീരം പിൻവാങ്ങി പുറകിലേക്ക് അൽപ്പം നീങ്ങി നിന്നു.
“എവിടെ പോകാൻ ഇറങ്ങിയതാ നീ രാവിലെ തന്നെ…?” കഴുകിയ അരി അടുപ്പിലിരിക്കുന്ന കലത്തിലേക്ക് ഇട്ടുകൊണ്ട് ചന്ദ്രിക ചോദിച്ചു.
“പോയിട്ട് വരുന്ന വഴിയാ…” ആര്യൻ അവിടെ കിടന്ന കട്ടിലിലേക്ക് ഇരുന്നുകൊണ്ട് പറഞ്ഞു.
“ആഹാ എവിടെ?”
“കോഴി വാങ്ങാൻ…”
“അത് ശരി…നിനക്ക് കോഴിക്കറി ഉണ്ടാക്കാൻ ഒക്കെ അറിയുമോ…?”
“അതൊക്കെ ഞാൻ ഉച്ചക്ക് കുറച്ച് കൊണ്ടുവരുമ്പോൾ കഴിച്ച് നോക്കിയിട്ട് ചേച്ചി തന്നെ പറ…”
“എങ്കിൽ കൊണ്ടുവാ നോക്കട്ടെ എങ്ങനെ ഉണ്ടെന്ന്…”
“മ്മ്…കുട്ടച്ചനെ കണ്ടിരുന്നു…”
“ഹാ സാധനങ്ങൾ എടുക്കാൻ വേണ്ടി പോയതാ…”
“മ്മ് പറഞ്ഞു…ബസ്സ് കേറി പോകുന്നെ കണ്ടു…”
“അപ്പോ വെറുതെ അല്ല വന്ന് കേറിപ്പിടിച്ചത്…” ചന്ദ്രിക തല ചെരിച്ച് ആര്യനെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു.
“പിന്നല്ലാതെ…” ആര്യൻ ഒരു കണ്ണ് ചിമ്മിക്കൊണ്ട് മറുപടി കൊടുത്തു.
“അതുകൊണ്ടാണോ ഉച്ചക്ക് കോഴിക്കറി കൊണ്ടു തരാമെന്ന് പറഞ്ഞത് എൻ്റെ മോൻ…?”
“ഏയ്…ഞാൻ എന്തായാലും കുറച്ച് കൊണ്ടുവരണം എന്ന് കരുതിയതാണ്…പിന്നെ കുട്ടച്ചൻ ഇപ്പോ ഇവിടെ ഇല്ലാത്തതുകൊണ്ടും കടയിൽ വേറാരെയും കാണാഞ്ഞതുകൊണ്ടും കേറിയെന്നേയുള്ളൂ…”