മന്ദാരക്കനവ് 7 [Aegon Targaryen]

Posted by

“സ്കൂളിൽ അല്ലാ…പ്രീ ഡിഗ്രിക്ക് കോളജിൽ പഠിക്കുമ്പോൾ ആയിരുന്നു…”

 

“എന്താ അത് പിന്നെ പൊട്ടിയത്…?”

 

“അത് നടക്കില്ലെന്ന് തോന്നി അതുകൊണ്ട്…അവൻ വേറെ മതവും ആയിരുന്നു…”

 

“മ്മ്…അല്ലാതെ മടുത്തിട്ടൊന്നും അല്ലല്ലോ അല്ലേ…?”

 

“ഛി പോടാ…”

 

“എന്താ ചോദിച്ചൂടെ എനിക്ക്…?”

 

“അയ്യടാ അങ്ങനിപ്പോ ചോദിക്കണ്ട…?”

 

“അപ്പോ ചേച്ചി എന്നോട് ചോദിച്ചതോ…?”

 

“നിന്നോട് ഞാൻ ചോദിക്കുന്നത് പോലെയാണോ നീ എന്നോട് ചോദിക്കുന്നത്…?”

 

“അതെന്താ ചേച്ചിക്ക് കൊമ്പുണ്ടോ…?”

 

“നിൻ്റെ കല്ല്യാണം കഴിഞ്ഞിട്ടില്ല…ഞാൻ അങ്ങനെയല്ല…”

 

“ൻ്റെ പൊന്നോ…ഞാൻ പുള്ളിക്ക് കത്തെഴുതി അയക്കാൻ ഒന്നും പോണില്ലപ്പാ…”

 

ശാലിനി ചിരിച്ചുകൊണ്ട് ഒന്നും മിണ്ടാതെ ഇരുന്നു. ആര്യൻ വീണ്ടും അവൻ്റെ “തീക്കളി” തുടങ്ങി.

 

“അങ്ങനെ കാര്യമായിട്ടൊന്നും മടുക്കേണ്ടി വന്നിട്ടില്ല…” പതിവ് പോലെ തന്നെ കുറച്ച് നിമിഷങ്ങൾക്ക് ശേഷമുള്ള ശാലിനിയുടെ മറുപടി.

 

“കാര്യമായിട്ടെന്ന് പറഞ്ഞാൽ…?”

 

“പോ എണീച്ച്…” ശാലിനി വീണ്ടും ശുണ്ഠി കാട്ടി. പക്ഷേ അതിലും ഒരു നാണം ഒളിഞ്ഞു കിടപ്പുണ്ടായിരുന്നു.

 

“ഹാ മനസ്സിലാകുന്ന പോലെ പറ…”

 

“നിനക്ക് മടുത്ത പോലെ മടുത്തിട്ടില്ലെന്ന്…”

 

“ഓ…അങ്ങനെ…”

 

വീണ്ടും രണ്ട് പേരിലും മൗനം.

 

“പക്ഷേ ഞാൻ എത്രത്തോളം മടുത്തെന്ന് പറഞ്ഞില്ലല്ലോ അതിന്…” ഇത്തവണ മൗനം ഭേദിച്ചത് ആര്യൻ ആയിരുന്നു.

 

“എന്തിനാ പറയുന്നത്…ഇനി എനിക്ക് നിന്നെ ഊഹിക്കാമല്ലോ…” ശാലിനി അവനെ ഒന്ന് ആക്കി ചിരിച്ചു.

 

“അതെന്താ ചേച്ചി അങ്ങനെ ഒരു വർത്തമാനം…ഞാൻ എന്താ അത്രയ്ക്ക് മോശക്കാരനാ…?”

 

“അതിന് മോശമാണെന്ന് ഞാൻ പറഞ്ഞില്ലല്ലോ…!”

 

“ഓഹോ…പിന്നെങ്ങനെയാ…?”

 

“നീ തന്നെ അല്ലേ പറഞ്ഞത് മൊത്തത്തിൽ മടുത്തിരുന്നു എന്ന്…”

 

“മ്മ്…”

 

“എന്താ അങ്ങനെയല്ലേ…?”

 

“അതേ…”

 

“ആഹാ…കണ്ടോ…പിന്നെന്തിനാ ചെക്കാ നീ ഇത്ര നല്ല പിള്ള ചമയുന്നത്…?”

 

“ചേച്ചിക്ക് ചമയാം…ഞാൻ ചമഞ്ഞാലാ കുഴപ്പം അല്ലേ…?”

 

“ഞാൻ എപ്പോ ചമഞ്ഞു…?”

 

“മ്മ് ശരി…ചമഞ്ഞില്ല സമ്മതിച്ചു…”

 

പിന്നെയും മൗനം. പക്ഷേ ആ മൗനത്തിലും ചീവീടിൻ്റെ ശബ്ദവും പുറത്ത് ചെറിയ രീതിയിൽ കാറ്റ് വീശുന്നതിൻ്റെ മുഴക്കവും കേൾക്കാം. കറൻ്റ് പോയിട്ട് ഏകദേശം ഇരുപത് മിനുട്ടോളം പിന്നിട്ടു. സമയം ഏഴേകാൽ.

Leave a Reply

Your email address will not be published. Required fields are marked *