“ആഹാ…മുട്ടേന്ന് വിരിയുന്നതിന് മുൻപേ തുടങ്ങിയതാണല്ലേ പരിപാടി…ഹഹ…”
“അത് പൊട്ടിയതാ ഏറ്റവും വലിയ രസം…”
“മ്മ് എങ്ങനാ പറ…”
“ക്രിസ്തുമസ് പരീക്ഷക്ക് എനിക്ക് അവളെക്കാൾ മാർക് കൂടിയെന്ന് പറഞ്ഞ് അവള് പോയി…”
“ഹഹഹ…അത് കൊള്ളാം…ഹഹ…” ശാലിനി പൊട്ടിച്ചിരിച്ചു.
“ചിരിച്ചോ…ചിരിച്ചോ…ഞാനും ഇടയ്ക്കിടക്ക് ഓർത്ത് ചിരിക്കാറുണ്ട്…”
“ഹഹ…മ്മ്…അപ്പോ രണ്ടാമത്തേത്…?”
“അത് കോളജിൽ പഠിക്കുമ്പോ…സെക്കൻ്റ് ഇയറിൽ…”
“അതെങ്ങനെയാ പൊട്ടിയത്…?”
“അത് ഒരു വർഷത്തോളം ഓടി…ഫൈനൽ ഇയർ കഴിയാറായപ്പോഴാ പൊട്ടിയത്…അത്ര വലിയ കാരണം ഒന്നുമില്ല രണ്ട് പേർക്കും മടുത്തു അത്ര തന്നെ…പക്ഷേ ആ സമയത്ത് എൻ്റെ ജീവിതത്തിൽ ഉണ്ടായ സങ്കടങ്ങൾക്കൊക്കെ ഒരു പരിധി വരെ അവളൊരു ആശ്വാസമായിരുന്നു…”
“മ്മ്…നീ മടുത്തെന്ന് പറഞ്ഞതെന്താ…?”
“അത്…അത് ചേച്ചിക്ക് ഊഹിക്കാമല്ലോ…”
“എങ്ങനെ…?”
“അത് പിന്നെ…മൊത്തത്തിൽ മടുത്തു…രണ്ട് പേർക്കും പിന്നെ വലിയ താൽപര്യം ഒന്നും ഉണ്ടായിരുന്നില്ല…”
“മ്മ്…” കൂടുതൽ എന്തെങ്കിലും ചോദിക്കണോ വേണ്ടയോ എന്നറിയാതെ ഉള്ള ശാലിനിയുടെ മറ്റൊരു മൂളൽ.
ആര്യനും ഒന്നും മിണ്ടിയില്ല. കൂടുതൽ എന്തെങ്കിലും ശാലിനി ചോദിക്കണേ എന്ന് പ്രാർത്ഥിച്ചുകൊണ്ട് അവനിരുന്നു.
“എന്തെങ്കിലും നടന്നിരുന്നോ…?” മടിച്ചുകൊണ്ട് ശാലിനി ചോദിച്ചു. ചോദിക്കുമ്പോൾ അവളുടെ ഉമിനീർ തൊണ്ടക്കുഴിയിൽ കൂടി മെല്ലെ ഇറങ്ങുന്നത് ആര്യൻ അറിഞ്ഞു. ശാലിനി അവൻ്റെ മുഖത്തേക്ക് നോക്കാതെ തല കുനിച്ചിരുന്നാണ് ചോദിച്ചതും.
“മ്മ്…മൊത്തത്തിൽ മടുത്തു എന്ന് പറഞ്ഞത് അതുകൊണ്ടാണല്ലോ…”
ആര്യൻ കൂടുതൽ ഉത്സാഹം കാണിക്കാതെ മറുപടി കൊടുത്തു.
“ഇതൊക്കെ ഞാൻ മറന്നിരുന്ന കാര്യങ്ങളാണ്…ആരോടും പറഞ്ഞിട്ട് കൂടിയില്ല…ചേച്ചിയോട് ആണ് ആദ്യമായി പറയുന്നത്…”
“ശരിക്കും…?”
“അതേ…”
“മ്മ്…”
“ഇനി ചേച്ചി പറ…ചേച്ചിക്ക് പ്രേമം വല്ലോം ഉണ്ടായിട്ടുണ്ടോ…?”
“മ്മ്…ഒരെണ്ണം…”
“കല്ല്യാണത്തിന് മുൻപോ ശേഷമോ…?” ആര്യൻ ശാലിനിയെ ശുണ്ഠി പിടിപ്പിക്കാൻ വേണ്ടി ചോദിച്ചു.
“പോടാ അവിടുന്ന്…” ആര്യൻ പ്രതീക്ഷിച്ച മറുപടി തന്നെ ശാലിനി കൊടുത്തു.
“ഹഹ…പറ എത്രാം ക്ലാസ്സിൽ ആയിരുന്നു…?”