മന്ദാരക്കനവ് 7 [Aegon Targaryen]

Posted by

“അത് പിന്നെ ഇന്നത്തെ പ്രശ്നങ്ങൾ എല്ലാം കാരണം പെട്ടെന്ന് ഓർത്തില്ല അതാ…”

 

“മ്മ്…”

 

“നാളെ രാവിലെ ഞാൻ വിളിക്കാൻ വരണോ കുളത്തിൽ പോകാൻ വേണ്ടല്ലോ…?”

 

“വെളുപ്പിനെ നീ പോകുമ്പോൾ വീട്ടിൽ ലൈറ്റ് കാണുവാണേൽ വിളിച്ചേക്ക്…”

 

“ഹാ ശരി…”

 

“രാത്രിയിലത്തേക്ക് കഴിക്കാൻ എന്താടാ…?”

 

“ചോറും മോരുകറിയും ചമ്മന്തിയും…രണ്ട് പപ്പടം കൂടി കാച്ചണം കറൻ്റ് വന്നിട്ട്…”

 

“ആഹാ…കൊള്ളാലോ…”

 

“വേണോ…?”

 

“വേണ്ടടാ…നാളെ എന്തായാലും വരുന്നുണ്ടല്ലോ…”

 

“മ്മ്…നല്ല അന്തരീക്ഷം അല്ലേ…?”

 

“ഇതോ…?” ശാലിനി ചുറ്റിനും തല ഒടിച്ചുകൊണ്ട് അത്ഭുതത്തോടെ ചോദിച്ചു.

 

“ഹാ…കുറ്റാക്കൂരിരുട്ട്…മെഴുതിരി വെളിച്ചം…എങ്ങും നിശബ്ദത…ഒരു ഓജോ ബോർഡ് കൂടി ഉണ്ടെങ്കിൽ കിടുക്കിയേനേം…”

 

“എന്തോ ബോർഡാ…?”

 

“ഓജോ ബോർഡ്…”

 

“അതെന്തോന്നാ…?”

 

“ചേച്ചി ചില പ്രേത സിനിമയിൽ ഒക്കെ കണ്ടിട്ടില്ലേ ഒരു ബോർഡിൻ്റെ നടുക്ക് മെഴുകുതിരി കത്തിച്ച് വച്ചിട്ട് പ്രേതത്തിനെ വിളിക്കുന്നത്…അതാ സാധനം…”

 

“പ്രേതമോ…ഒന്ന് പോയേടാ ചെക്കാ…അവൻ്റെ ഓജോ ബോർഡ്…”

 

“ഹഹഹ…പേടിയുണ്ടോ പ്രേതത്തിനെ…?”

 

“ഏയ് ഇല്ല ഞാൻ കൂട്ടുകിടക്കാൻ എന്നും രാത്രി വിളിച്ചു വരുത്താറുണ്ടല്ലോ…ഒന്ന് പോയേടാ അവിടുന്ന്…”

 

“ഹഹ…സില്ലി ഗേൾ…”

 

“പ്രേതത്തിനേം ഭൂതത്തിനേം വിളിച്ച് വരുത്താൻ ആണേൽ ഞാൻ പോയി കഴിഞ്ഞ് വിളിച്ചോ നീ…”

 

“എന്തിനാ ഇനി വേറൊരു ഭൂതം…?”

 

“അയ്യാ തമാശ…”

 

“ഇഷ്ട്ടായില്ലാ…?”

 

“തീരെ ഇല്ലാ…മോൻ വേറെ വല്ലതും ഉണ്ടെങ്കിൽ പറ…”

 

“വേറെ എന്താ പറയുക ഇപ്പോ…ഹാ പുസ്തകം വായിച്ചതിനേപ്പറ്റിയുള്ള എക്സ്പീരിയൻസ് പറ കേൾക്കട്ടെ…”

 

“ഛീ…പോടാ…”

 

“ഹാ പറയന്ന്…കേൾക്കട്ടെ…”

 

“എന്തിനാ കേട്ടിട്ട്…?”

 

“വെറുതെ…ഒരു സുഖം…”

 

“അയ്യടാ…അങ്ങനെയിപ്പോ മോൻ സുഖിക്കണ്ടാ കേട്ടോ…” ശാലിനിയുടെ മുഖത്ത് അൽപ്പം നാണം വിടർന്നു.

 

“പറ ചേച്ചീ…എന്തായാലും ചേച്ചി അത് മുഴുവൻ വായിച്ചു…എങ്കിൽ പിന്നെ പറഞ്ഞൂടെ…എന്നോടല്ലേ…?”

 

“നിന്നോട് ആയോണ്ട് ഒട്ടും പറയില്ല…”

 

“മ്മ്ച്…”

 

“നീയും വായിച്ചതല്ലേ നിനക്കറിഞ്ഞൂടെ…?”

 

“ചേച്ചിക്ക് കിട്ടിയ എക്സ്പീരിയൻസ് ആയിരിക്കണം എനിക്ക് കിട്ടിയതെന്ന് നിർബന്ധമില്ലല്ലോ…”

Leave a Reply

Your email address will not be published. Required fields are marked *