ഞാൻ : എന്തിന്
ശ്രീ : അല്ല നമ്മടെ എല്ലാ നല്ല മെമ്മറിയും അവടെ അല്ലേ … അത് കൊണ്ട് ….
ഞാൻ : ഏയ് എൻ്റെ നല്ല മെമ്മറി ഇവടാ ഞാൻ ഇല്ല
ശ്രീ : 😒
ഞാൻ ; എന്ത്
ശ്രീ : പോടാ …. നീ ഒക്കെ ഒരു മനുഷ്യൻ ആണോ ടാ ഒരു പാവം ഗർഭിണിടെ ആഗ്രഹം സാധിച്ചു തരാത്ത നീ ഒരു ക്യാമുകൻ ആണോ …
ഞാൻ : മോനെ നമ്മടെ എല്ലാരും ഇവടല്ലെ …
ശ്രീ : ശെരി ആല്ലേ …
ഞാൻ : അതാണ് നമ്മൾ സ്നേഹിക്കുന്നവർടെ കൂടെ ആണ് സന്തോഷം അല്ലാതെ ഒറ്റ എന്ത് സന്തോഷം …
ശ്രീ : ശെരിയാ…
ഞാൻ V ഉണ്ട എവടെ
ശ്രീ : നല്ല ഒറക്കാ ……അതെ ഇന്നലെ രണ്ടും കൂടെ നല്ല കസ മുസ ആണ് തോന്നുന്നു … പെണ്ണ് ഒറക്കത്തില് പിച്ചും പേയും പറയുന്നുണ്ടായിരുന്നു
ഞാൻ : ശേ… നീ ചോദിക്കാൻ ഒന്നും നിക്കണ്ട
ശ്രീ : ഞാൻ ചോദിക്കും …
⏩ അടുത്ത ദിവസങ്ങളിൽ രാംക്രി അമ്മാവൻ റാം അങ്കിളിനെ പോയി കണ്ടു….
റാം അങ്കിൾ എന്നെ ഫോൺ ചെയ്തു.. വീട്ടിലേക്ക് വരാൻ പറഞ്ഞ്….
വൈകീട്ട് വീട്ടിലേക്ക് പോവുമ്പോ എല്ലാരും ഒണ്ട്….
ഞാൻ : ഇന്ദ്രൻ വന്നോ
അമർ : വന്നു വന്നു…. പൊറത്തോട്ട് പോയിരിക്കാ…
കൊറച്ച് കഴിഞ്ഞതും എല്ലാരും വന്നു …
റാം അങ്കിൾ ; ടാ ഇങ്ങ് വന്നെ ടാ കുട്ടാ…
ഞാൻ: എന്താ അങ്കിൾ
റാം അങ്കിൾ: അതെ ഈ കൊച്ചിൻ്റെ അച്ഛൻ ഇന്ന് എന്നെ കാണാൻ വന്നു… ആര് രാമകൃഷ്ണേട്ടൻ ….
ഞാൻ : 😌
ഞാൻ ശ്രീയെ പാളി ഒന്ന് നോക്കി … അമ്മുനെ തോളിൽ കൈ വച്ച് നിക്കാ…
ഞാൻ : എന്തിനാ അങ്കിൾ
കൃഷ്ണ ആൻ്റി: ഒന്നും അറിയാത്ത പോലെ …
ഞാൻ : 😸 അല്ല