ശ്രീ : നീ എന്താ ഇപ്പൊ ഇങ്ങനെ സംസാരിക്കുന്നത്
ഞാൻ : അല്ല നമ്മടെ കല്യാണം നടന്നില്ലെങ്കിൽ എന്ത് ചെയ്യും
ശ്രീ : സൂര്യ … അപ്പോ നീ
ഞാൻ ; എടി പുല്ലേ നിൻ്റെ വീട്ടിൽ സമ്മതിച്ചില്ലെങ്കിലോ
ശ്രീ : അതാണോ
ഞാൻ: നീ എന്ത് വിചാരിച്ച്
ശ്രീ : അയൺ ബോക്സ്സ്
ഞാൻ : നീ എങ്ങനെ അത് വിചാരിക്കും … ഹേ …
ഞാൻ അവൾടെ വയറിൽ ഇക്കിളി ആക്കി ….
ശ്രീ കുതറി എന്നെ ചേർത്ത് പിടിച്ച് എന്നെ ഇങ്ങനെ നോക്കി ….
ഞാൻ : ഞാൻ മരിച്ചാലേ നിന്നെ ഞാൻ തേക്കൂ…പേടിക്കണ്ട കേട്ടോ….
ശ്രീ : 🥺
ഞാൻ : സ്ത്രീ ശാപം വാങ്ങാൻ പാടില്ല എന്നാണ് എൻ്റെ അമ്മ എന്നേ ആദ്യം പഠിപ്പിച്ചിട്ടുള്ളത് ….
ശ്രീ : എൻ്റെ കൊച്ച് സൂപ്പർ…. ഉമ്മ …അല്ല എന്തിനാ നിനക്ക് കുറ്റബോധം
ഞാൻ ; അല്ല ബൈ ചാൻസ് നമ്മടെ കാര്യം നടന്നില്ലെങ്കിൽ നിൻ്റെ ജീവിതം നശിപ്പിച്ച ഒരു ശാപം എൻ്റെ തലയിൽ ഇരിക്കും അതാ
ശ്രീ : സൂര്യ മേലാൽ അങ്ങനെ പറയരുത്
ഞാൻ : അങ്ങനെ അല്ല ടാ നീ നിൻ്റെ വീട്ടുകാരെ വെറുപ്പിച്ച് എൻ്റെ കൂടെ വരുന്നത് എനിക്ക് താൽപ്പര്യം ഇല്ല
ശ്രീ : 🥺 …ശെരി അപ്പോ ഞാൻ ഇത് ഒരു എക്സ്പീരിയൻസ് ആയി കണ്ടോളാം….
ഞാൻ : ഡീ പുല്ലേ..നീ ആള് കൊള്ളാല്ലോ നിൻ്റെ അപ്പൻ രാംക്രി എങ്ങാനും തടസം നിന്നാ മര്യാദക്ക് എറങ്ങി വന്നോ അല്ലെങ്കിൽ
ശ്രീ : കണ്ടോ അപ്പോ നിനക്ക് ദേഷ്യം വരും ഇത് പറയുമ്പോ
ഞാൻ : ഡീ പോത്തെ …. ഞാൻ ആദ്യം കോളേജിൽ വന്നപ്പോ നിൻ്റെ കോവാലൻ എന്നെ റാഗ് ചെയ്തു അവനും മറ്റെ സൽമാനും ആണ് ഇണ്ടായിരുന്നത്
ശ്രീ : ഓക്കേ
ഞാൻ : അവൻ എന്നോട് പറഞ്ഞത് ദേ അവടെ നിക്കുന്ന പെണ്ണിനോട് പോയി ഐ ലവ് യൂ പറ എന്നാ …