“കാര്‍ത്തിക പറഞ്ഞ കാര്യം സത്യമാണോ, സാമേട്ട…?” അവള്‍ പെട്ടന്ന് ചോദിച്ചു.
ഞാൻ ഞെട്ടി പോയി. എന്നിട്ട് അവളെ മിഴിച്ചു നോക്കി.
“എന്തുകാര്യം…?!” ഒന്നും അറിയാത്ത പോലെ ഞാൻ ചോദിച്ചു.
“കഴിഞ്ഞ രാത്രി ചേട്ടനും അവളും ബന്ധപ്പെട്ടു എന്നത് സത്യമാണോ…?” അവള്‍ ചോദിച്ചു.
അവളുടെ മുഖത്ത് ദേഷ്യമോ കുറ്റപ്പെടുത്തലോ ഇല്ലായിരുന്നു. കാര്‍ത്തിക അവളോട് എല്ലാം പറഞ്ഞു എന്നറിഞ്ഞിട്ടും എനിക്ക് കാര്‍ത്തികയോട് ദേഷ്യമോ വിഷമമോ തോന്നിയില്ല.
“കാര്‍ത്തിക നിന്നോട് പറഞ്ഞത് സത്യം തന്നെയ…!” ഞാൻ പറഞ്ഞു.
കുറെ നേരം സുമ എന്നെ തന്നെ നോക്കി നിന്ന ശേഷം ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.
ഞാനും വണ്ടി ഓടിച്ച് നേരെ ബീച്ചിൽ കൊണ്ട് നിർത്തി. എന്നിട്ട് കാര്‍ത്തികയ്ക്ക് കൊടുത്ത ടാബ്ലറ്റ് കവറിനെ വേസ്റ്റിൽ കൊണ്ടു കളഞ്ഞു.
ശേഷം ബീച്ച് പരിസരത്ത് ഉണ്ടായിരുന്ന ചില കടകളില്‍ നിന്നും വീട്ടില്‍ കൊണ്ടുപോകാനുള്ള കുറെ സാധനങ്ങള്‍ വാങ്ങി. അവസാനം കാറിൽ ഇരുന്നുകൊണ്ട് മൊബൈലിനെ എടുത്തു.
ദേവിയുടെ മൂന്നോ നാലോ വോയ്സ് മെസേജ് ഉണ്ടായിരുന്നു.. പക്ഷേ ഞാൻ തുറന്നു പോലും നോക്കിയില്ല. അവളോട് എന്തോ ഒരു വാശി പോലെ.
സാന്ദ്രയുടെ കുറെ സാധാരണ മെസേജസ് ഉണ്ടായിരുന്നു. അതിനൊക്കെ ഞാൻ റിപ്ലൈ ചെയ്തു. ഉടനെ അവള്‍ അതൊക്കെ നോക്കുകയും ചെയ്തു.
ശേഷം പുഞ്ചിരിയോടെ യാമിറ ചേച്ചിയുടെ വോയ്സ് മെസേജും തുറന്നു ഞാൻ കേട്ടു —
*എടാ സാം, നി എനിക്ക് ടൈപ്പ് ചെയ്യുന്നതായി ഞാൻ കണ്ടിരുന്നു. പക്ഷേ അതിനെ നി എന്തുകൊണ്ട് എനിക്ക് അയച്ചില്ല..?*
*വെറുതെ എന്തൊക്കെയോ ഞാൻ ടൈപ്പ് ചെയ്തു, ചേച്ചി. പിന്നെ അയക്കാൻ തോന്നിയില്ല. ചേച്ചി എനിക്ക് റിപ്ലൈ ചെയ്യില്ലെന്ന ഭയം ഉണ്ടായിരുന്നു.* ഇത്രയും ടൈപ്പ് ചെയ്തു ഞാൻ യാമിറ ചേച്ചിക്ക് അയച്ചു.
അതുകഴിഞ്ഞ് ഞാൻ വിനിലയെ വിളിച്ചു. കുറച് കഴിഞ്ഞാണ് അവള്‍ എടുത്തത്.
“നിന്റെ കോൾ ഞാൻ ഇപ്പോഴാ കണ്ടത്. എന്തിനാ വിളിച്ചത്..?” ഞാൻ ചോദിച്ചു.