ഞാൻ വിരണ്ടു പോയി. എന്തു ചെയ്യണം എന്നറിയാതെ ഞാൻ പതറി. അവസാനം ഞാൻ അവളോട് ചേര്‍ന്ന് കിടന്നുകൊണ്ട് അവളെ കെട്ടിപിടിച്ചതും അവളും എന്നെ കെട്ടിപിടിച്ചു കൊണ്ട് കരഞ്ഞു.
ഏറെ നേരം അവൾ കരഞ്ഞു കൊണ്ടാണ് കിടന്നു. അവസാനം അവള്‍ എന്നെ വിട്ടിട്ട് അങ്ങോട്ട് തിരിഞ്ഞു കിടന്നു.
ഞാൻ മലര്‍ന്നുകിടന്നു കൊണ്ട് കഴിഞ്ഞു പോയ കാര്യങ്ങളെ എല്ലാം ഓരോന്നായി ചിന്തിച്ചു. ആദ്യം വിനില, പിന്നീട് യാമിറ ചേച്ചി, ഇപ്പൊ അബദ്ധത്തിൽ ആണെങ്കിലും കാര്‍ത്തികയെ ഞാൻ തെറ്റുകാരിയായി മാറ്റിയിരിക്കുന്നു. സുമയേ പോലും ഞാൻ എന്റെ പിടിയില്‍ ആക്കിയിരിക്കുന്നു. എന്റെ രണ്ട് കൂട്ടുകാരെയും ഞാൻ വഞ്ചിക്കുകയാണ് ചെയ്തത്.
തെറ്റാണെന്ന് അറിഞ്ഞിട്ടും… വഞ്ചന ആണെന്ന് അറിഞ്ഞിട്ടും ഞാൻ തെറ്റുകൾ മാത്രം ചെയ്യുന്നു. കാണുന്ന പെണ്ണുങ്ങളെ എല്ലാം ഞാൻ എന്റെ പിടിയില്‍ ആക്കാന്‍ ആഗ്രഹിക്കുന്നു..!!! എന്തിന് ഞാൻ ഇങ്ങനെയായി തീര്‍ന്നെന്ന് മനസ്സിലാകുന്നില്ല. ഇത്തരം തെറ്റുകളിൽ നിന്നും പിന്തിരിയാൻ കഴിയുമോ എന്നും അറിയില്ല.
സാന്ദ്രയെ കുറിച്ചും അവളുടെ ചില കൂട്ടുകാരികളെ കുറിച്ചും ചിന്തിച്ച് എനിക്ക് ഭയമാണ് തോന്നുന്നത്. അവരെയും ഞാൻ നശിപ്പിക്കും എന്ന ഭയം. അവരുടെയൊക്കെ ജീവിതം ഞാൻ തകര്‍ക്കും എന്ന ഭയം.
അവസാനം എന്തൊക്കെയോ ചിന്തിച്ചു കൊണ്ട് ഞാൻ ഉറങ്ങി പോയി.
അടുത്ത ദിവസം ഞാൻ ഉണര്‍ന്നത് പതിനൊന്ന് മണിക്കാണ്. തല പൊക്കി അങ്ങോട്ടും ഇങ്ങോട്ടും ഞാൻ നോക്കി. സുമയും കാര്‍ത്തികയും ഇല്ല. ഗോപനും നെല്‍സനും ബോധം ഇല്ലാതെ നല്ല മയക്കത്തിലായിരുന്നു. അവർ ഉടനെ ഒന്നും എഴുനേൽക്കില്ലെന്നും അറിയാം.
ഞാൻ പതിയെ എഴുനേറ്റ് ചമ്മണം പടിഞ്ഞിരുന്നു. തല പൊട്ടി പൊളിയുന്നത് പോലെ വേദനിച്ചു. അടുക്കളയില്‍ നിന്നും കേള്‍ക്കുന്ന ചെറിയ ശബ്ദം പോലും തലയ്ക്കകത്ത് പെരുമ്പറ പോലെ മുഴങ്ങി കേട്ടു. ഞാൻ രണ്ടു ചെവിയും പൊത്തി പിടിച്ചു.
അല്‍പ്പം കഴിഞ്ഞ് കിലുകിലാന്നുള്ള ചിരി കേട്ട് ഞാൻ തലയുയർത്തി നോക്കി. കാര്‍ത്തികയും സുമയും എന്നെ നോക്കി ചിരിക്കുന്നതാണ് കണ്ടത്. കാര്‍ത്തികയുടെ കൈയിൽ ചായ കപ്പ് ഉണ്ടായിരുന്നു.