സാംസൻ 4 [Cyril]

Posted by

 

“ഇപ്പഴേ തുടങ്ങിയാലോ…?” നെല്‍സന്‍ ആവേശത്തിൽ രണ്ട് കൈയും തിരുമ്മി.

 

“ഇത്ര ആവേശം കാണിക്കാൻ അതെന്താ അമൃതം ആണോ..!!” സുമ കളിയാക്കിയതും എല്ലാവരും ചിരിച്ചു.

 

അന്നേരം കാര്‍ത്തിക ഒരു തോര്‍ത്തുമായി എന്റെ അടുക്കൽ വന്നു. “ആകെ നനഞ്ഞല്ലോ..? ഇതാ, ചേട്ടൻ തലയും മുഖവും എല്ലാം തുടയ്ക്ക്.” ഞാനും തോര്‍ത്ത് വാങ്ങി എല്ലാം തുടച്ച ശേഷം ഗോപന്റെ അടുത്തുള്ള കസേരയില്‍ ചെന്നിരുന്നു.

 

അല്‍പ്പ നേരം ഞങ്ങൾ എല്ലാവരും ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു. കരണ്ട് വരുന്ന ലക്ഷണം ഇല്ലാത്തത് കൊണ്ട്‌ കള്ളുകുടി തുടങ്ങാൻ നെല്‍സന്‍ തിടുക്കം കൂട്ടി.

 

അതോടെ ഞാനും ഗോപനും സോഫയുടെ മുന്നിലായി തറയില്‍ സ്ഥലം അറേഞ്ച് ചെയ്തിട്ട് ഒരു വലിയ ഷീറ്റും വിരിച്ചു. സുമയും കാര്‍ത്തികയും കിച്ചനിൽ പോയി ഭക്ഷണ സാധനങ്ങള്‍ എല്ലാം എടുത്തു കൊണ്ട്‌ അവിടെ വച്ചു. നെല്‍സന്‍ ചെന്ന് അഞ്ച് ഗ്ളാസും ഒരു വലിയ ജാറിൽ തണുത്ത വെള്ളവുമായി വന്നു. പിന്നെ ഞാൻ കൊണ്ടുവന്ന സാധനങ്ങളും കൂടി നിരത്തി വച്ചതും എല്ലാം റെഡിയായി.

 

ഞങ്ങൾ അഞ്ചുപേരും വട്ടത്തിലാണ് ഇരുന്നത്. സുമ എന്റെയും ഗോപന്റേയും ഇടയിലാണ് ഇരുന്നത്. കാര്‍ത്തിക ഗോപനും നെല്‍സന്റെ ഇടയിലും.

 

“എടാ എന്റെ ചെത്ത് കള്ളെവിടേ..?” മുഖം ചുളിച്ചു കൊണ്ട്‌ ഞാൻ ചോദിച്ചതും നെല്‍സന്‍ തല ചൊറിഞ്ഞു.

 

“ഞാൻ ശെരിക്കും ട്രൈ ചെയ്തു അളിയാ. പക്ഷേ ഈ മഴയത്ത് എങ്ങും കിട്ടിയില്ല. തല്‍കാലം നി ഇതിനെ കുടിച്ച് അഡ്ജസ്റ്റ് ചെയ്യടാ മച്ചു.” നെല്‍സന്‍ ഒരു മയത്തിൽ കാര്യം അവതരിപ്പിച്ചു.

 

“മച്ചമ്പി, ഇന്നൊരു ദിവസം നി അഡ്ജസ്റ്റ് ചെയ്യ്… അടുത്ത തവണ എങ്ങനെയും നമുക്ക് ചെത്ത് കള്ളിനെ ഒപ്പിക്കാം.” ഗോപനും പറഞ്ഞു.

 

മറ്റ് മാര്‍ഗം ഇല്ലാത്തത് കൊണ്ട്‌ ഞാൻ ഒന്നും മിണ്ടിയില്ല.

 

നെല്‍സന്‍ മൂന്ന്‌ ഗ്ലാസിലായി സ്വര്‍ണ്ണ നിരത്തിലെ ദ്രാവകത്തെ പകര്‍ന്നു. എന്നിട്ടവൻ വെള്ളവും ചേര്‍ത്തു.

 

ഞാൻ മിറാന്‍ഡ എടുത്ത് രണ്ടു ഗ്ളാസിലായി ഒഴിച്ചു.

 

എന്നിട്ട് എല്ലാവരും അവരവരുടെ ഗ്ലാസ്സ് എടുത്തുകൊണ്ട് അല്‍പ്പം ഉയർത്തി കാണിച്ചിട്ട് പുഞ്ചിരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *