വേഗം സാന്ദ്രയുടെ കോൾ ഞാൻ കട്ടാക്കി. അതേ സമയം മുകളില്‍ നിന്നും സാന്ദ്ര ധൃതിയില്‍ അവളുടെ റൂമിന്റെ പുറത്തേക്ക് ഓടിയെത്തിയ ശബ്ദവും എനിക്ക് കേട്ടു.
കുറെ കഴിഞ്ഞ് അവള്‍ താഴേക്ക് ഇറങ്ങി വരുന്നതും ഞാൻ കണ്ടു.
സോഫയിൽ കിടക്കുന്ന എന്റെ അടുത്തേക്ക് വന്നിട്ട് എന്റെ വയറിനോട് ചേര്‍ന്ന് അവള്‍ സോഫയിൽ ഇരുന്നു.. എന്നിട്ട് ആ അരണ്ട വെളിച്ചത്തിൽ അവൾ എന്റെ മുഖത്ത് ഉറ്റു നോക്കി.
“സാമേട്ട…, ആവശ്യമില്ലാത്ത കാര്യങ്ങൾ ചേച്ചിയോട് പറഞ്ഞിട്ട് ഈ വീടിനെ എന്തിനാ നരകമാക്കിയത്?” അവള്‍ സങ്കടപ്പെട്ടു.
ഞാൻ ഒന്നും പറയാൻ ആഗ്രഹിക്കാത്തത് കൊണ്ട് മിണ്ടാതെ കിടന്നു.
“ഐഷയെ കുറിച്ച് എന്തിനാ ചേച്ചിയോട് പറഞ്ഞത്..? അവളോട് ചേട്ടൻ വൃത്തികേട് സംസാരിച്ചു എന്നെന്തിനാ പറഞ്ഞത്..?” സാന്ദ്ര ദേഷ്യത്തിലാണ് ആ ചോദ്യം എന്നോട് ചോദിച്ചത്.
അപ്പോഴും ഞാൻ മിണ്ടിയില്ല.
“സാമേട്ട…. എന്നോട് എന്തെങ്കിലും സംസാരിക്കു, പ്ലീസ്….!!” എന്നെ പിടിച്ചുലച്ചു കൊണ്ട് അവള്‍ കെഞ്ചി.
പക്ഷേ എനിക്ക് സംസാരിക്കാന്‍ താല്‍പര്യം ഇല്ലായിരുന്നു. ഞാൻ എഴുനേറ്റ് എന്റെ റൂമിലേക്ക് ചെന്നു.
പക്ഷേ ജൂലി ഇപ്പോഴൊന്നും എണീക്കില്ല എന്നറിയാവുന്നത് കൊണ്ട് സാന്ദ്രയും എന്റെ പിന്നാലെ വന്നു.
അതുകൊണ്ട് എന്റെ ബൈക്ക് താക്കോലും എടുത്തു കൊണ്ട് ഞാൻ വീട്ടില്‍ നിന്നിറങ്ങാൻ ശ്രമിച്ചു. പക്ഷേ സാന്ദ്ര എന്റെ കൈയിൽ നിന്നും ചാവിയെ പിടിച്ചു വാങ്ങി.
അതോടെ മുഖവും വീർപ്പിച്ചു കൊണ്ട് ഞാൻ സോഫയിൽ മലര്‍ന്നു കിടന്നു. അവള്‍ക്ക് ഇരിക്കാനുള്ള സ്ഥലം കൊടുക്കാതെ ഞാൻ കൈയും കാലും അകത്തി വച്ചാണ് കിടന്നത്.
എന്റെ കിടപ്പ് അവള്‍ക്ക് തമാശയായി തോന്നിയിട്ടുണ്ടാകും… കാരണം, എന്റെ കിടപ്പ് കണ്ടിട്ട് അവള്‍ ചിരിക്കുകയാണ് ചെയ്തത്. സത്യത്തിൽ എനിക്ക് പോലും ചിരിക്കാനാണ് തോന്നിയത്.
പക്ഷേ അവള്‍ക്ക് സ്ഥലം കൊടുക്കാതെ ഞാൻ കിടന്നിട്ടും സാന്ദ്ര പിന്മാറിയില്ല. വാശിയേറിയ കുട്ടിയെ പോലെ അവള്‍ എന്നെ തള്ളി നീക്കി കൊണ്ട് എന്നോട് ചേര്‍ന്ന് ചെരിഞ്ഞ് കിടന്നു. അവള്‍ വീഴാതിരിക്കാനായി എന്റെ മുകളില്‍ കൈയിട്ട് എന്നെയും പിടിച്ചു കൊണ്ടാണ് എന്റെ കൈയിൽ തല വെച്ചവൾ കിടന്നത്.