ഇടക്കൊക്കെ അവള്‍ക്ക് എന്നോടുള്ള കടുത്ത പ്രണയത്തെ അവള്‍ പോലും അറിയാതെ അവളുടെ കണ്ണുകൾ വെളിപ്പെടുത്തും… പക്ഷേ സാന്ദ്ര പെട്ടന്ന് അതിനെ മനസ്സിലാക്കി കൊണ്ട് വേഗം മറച്ചു പിടിക്കും.
അവസാനം ആറ് മണി ആയതും നെല്‍സന്‍ കോൾ ചെയ്തു. ഞാൻ ഉത്സാഹത്തോടെ എഴുനേറ്റിരുന്നു. സാന്ദ്രയുടെ മുഖം മങ്ങി. അവളുടെ സന്തോഷവും നല്ല മൂഡും എല്ലാം അപ്രത്യക്ഷനായി.
“ഓടി ചെല്ല്, അവർ കള്ള് കുടിക്കാന്‍ വിളിക്കുന്നു..!” സാന്ദ്ര നിരുത്സാഹത്തോടെ പറഞ്ഞു.
ഞാൻ ചിരിച്ചു കൊണ്ട് കോൾ എടുത്തു. അന്നേരം ജൂലി അകത്തേക്ക് വന്ന് എന്റെ അടുത്തിരുന്നു.
“അളിയാ വേഗം സാധനവും വാങ്ങി കൊണ്ടു വാ. എന്തൊരു മഴ… എന്തൊരു തണുപ്പ്. രണ്ട് പെഗ് പെട്ടന്ന് അകത്ത് ചെന്നാലേ ശെരിയാവത്തുള്ളു.”
അതുകേട്ട് ഞാൻ ചിരിച്ചു.
“ഗോപനും കാര്‍ത്തികയും എത്തിയോ…?”
“അവർ അഞ്ച് മണിക്കേ എത്തി. സുമയും കാര്‍ത്തികയും എന്തൊക്കെയോ സ്പെഷ്യൽ പാചകം ചെയ്യുവാ. ശെരി നി ജൂലിയുടെ കൈയിൽ ഫോൺ കൊടുക്ക്.”
ഉടനെ ഞാൻ ജൂലിക്ക് കൊടുത്തതും അവള്‍ വാങ്ങി സംസാരിച്ചു.
“ഇല്ല, ഞാൻ വരുന്നില്ല നെല്‍സേട്ട. സാമേട്ടൻ വരും നിങ്ങൾ അടിച്ചു പൊളിക്ക്.” അത്രയും പറഞ്ഞിട്ട് ജൂലി എന്റെ കൈയിൽ മൊബൈൽ തന്നു.
“കുപ്പി എത്ര എടുക്കണം..?” ഞാൻ ചോദിച്ചു.
“മൂന്നെണ്ണം എടുത്തോ… പിന്നെ രണ്ട് വലിയ മിറാന്‍ഡയും ജ്യൂസുമൊക്കെ മേടിച്ചേക്ക്. പെട്ടന്ന് വരികയും വേണം.” അത്രയും പറഞ്ഞിട്ട് നെല്‍സന്‍ കട്ടാക്കി.
“നീയും വാ എന്റെ ജൂലി.” ഞാൻ ജൂലിയെ വിളിച്ചെങ്കിലും അവള്‍ വരുന്നില്ലെന്ന് പറഞ്ഞു. സാന്ദ്ര മുഖത്തെ വലിച്ചു കേറ്റി വച്ച് കൊണ്ട് പത്രത്തിൽ മുഴുകിയിരുന്നു.
“ഈ മഴയത്ത് ചേട്ടൻ എങ്ങനെ പോകും..?” പെട്ടന്ന് സാന്ദ്ര പത്രത്തെ താഴ്ത്തി കൊണ്ട് ചോദിച്ചു.
“കാറിൽ പോകും.” ഞാൻ പറഞ്ഞതും സാന്ദ്ര ചുണ്ട് കോട്ടി. ജൂലി ചിരിച്ചു.
“സൂക്ഷിച്ച് പോണം കേട്ടോ, ഈ മഴയുടെ കൂടെ ഇടിയും മിന്നലും കാണുമ്പോ എനിക്ക് തന്നെ പേടിയാവുന്നു.” ജൂലി പറഞ്ഞിട്ട് ചാവി എടുക്കാന്‍ റൂമിലേക്ക് പോയി.