ഒരു പുഞ്ചിരിയോടെ ഞാനും നേരെ റൂമിലേക്ക് ചെന്നു. കുളിച്ച് ഫ്രെഷായ ശേഷം ലുങ്കി എടുത്ത് ഉടുത്തിട്ട് ടീ ഷര്‍ട്ട് ഇട്ടു കൊണ്ടിരുന്ന സമയം ജൂലി ചായയുമായി റൂമിൽ കേറി വന്നു. പക്ഷേ നേരത്തെ കണ്ട ചിരി ഇല്ലായിരുന്നു. ഇപ്പൊ ഗൗരവം മാത്രമേ കണ്ടുള്ളു.
ഞാൻ ടീ ഷര്‍ട്ട് ഇട്ടു കഴിയുന്നത് വരെ അവൾ ക്ഷമയോടെ എന്നെയും നോക്കി നിന്നു, ഞാൻ ഇട്ടു കഴിഞ്ഞതും അവള്‍ ഒന്നും മിണ്ടാതെ ചായ കപ്പ് എനിക്കു നേരെ നീട്ടി. ഞാനും അതിനെ വാങ്ങി.
അവള്‍ പോകാനായി തിരിയുന്ന സമയം ഞാൻ പെട്ടന്ന് അവളുടെ അടുത്തേക്ക് നീങ്ങി അവളുടെ കവിളൽ ഒരുമ്മ കൊടുത്തു.
ഉടനെ അവള്‍ ദേഷ്യത്തില്‍ തല തിരിച്ച് എന്നെ നോക്കിയതും അവളുടെ ചുണ്ടിലും ഒരു ഉമ്മ കൊടുത്തു.
ജൂലി പെട്ടന്ന് മുഖം വീർപ്പിച്ചു കൊണ്ട് വേഗം പുറത്തേക്ക് നടന്നു. എന്നാൽ അവള്‍ പുഞ്ചിരിക്കുന്നത് എന്റെ ശ്രദ്ധയില്‍ പെട്ടു.
ജൂലിയുടെ പിണക്കം മാറി വരുന്നത് എനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞു. എത്ര വലിയ തെറ്റ് ഞാൻ ചെയ്താലും എപ്പോഴെങ്കിലും അവള്‍ എന്നോട് ക്ഷമിക്കും എന്ന വിശ്വാസവും എന്റെ മനസ്സിൽ ഉണ്ടായിരുന്നു.
ചായ കുടിച്ച ശേഷം ഞാൻ നേരെ കിച്ചനിലേക്ക് ചെന്നു. അവിടെ ആരും ഇല്ലായിരുന്നു. ഗ്ളാസിനെ കഴുകി വച്ചിട്ട് ഹാളില്‍ വന്നപ്പോ അമ്മായിയും ജൂലിയും സാന്ദ്രയും സോഫയിൽ ഇരുന്ന് സംസാരിക്കുന്നത് കണ്ടു.
ഞാൻ ഒറ്റക്ക് പൂമുഖത്ത് പോയിരുന്നു. സമയം വെറും നാലര ആയതേയുള്ളു.. പക്ഷേ മഴ കാരണം ആകാശം നല്ലത് പോലെ ഇരിട്ടിയാണിരുന്നത്. രണ്ടുമൂന്നു വട്ടം കരണ്ടും പോയിട്ട് വന്നു.
ഇൻവെർട്ടർ ഉണ്ടെങ്കിലും ഇടിവെട്ടും മിന്നലും കാരണം എന്തെങ്കിലും അപകടം സംഭവിക്കും എന്ന ഭയം കാരണം അമ്മായി അതിനെ ഓഫാക്കി ഇട്ടിരുന്നു.
പെട്ടന്ന് കാറ്റ് വീശിയടിക്കാൻ തുടങ്ങി. മഴയുടെ ആക്കവും കൂടി. അല്‍പ്പം സമയത്തിനുള്ളില്‍ കാറ്റിന്റെ ശക്തി പിന്നെയും വര്‍ധിച്ചു.. ഒപ്പം തണുപ്പും കൂടി. ഉടനെ വിറച്ചു കൊണ്ട് ഞാൻ എഴുന്നേറ്റ് അകത്തേക്ക് പോയി വാതില്‍ അടച്ച് കുറ്റിയിട്ടു.