ഞാൻ ബൈക്കില്‍ കേറി സ്റ്റാര്‍ട്ട് ചെയ്തതും രണ്ടു സൈഡും കാലിട്ടിരുന്ന ശേഷം അവളെന്നെ കെട്ടിപിടിച്ചു കൊണ്ടിരുന്നു.
സേഫായി കഴിയുന്നത്ര വേഗത്തിൽ ഞാൻ ഓടിച്ചു. ഇടക്ക് മഴ കൂടി. മൂന്നാലു വട്ടം ഇടിയും വെട്ടി. സാന്ദ്ര പേടിച്ച് എന്നെ കൂടുതല്‍ മുറുകെ പിടിച്ചു കൊണ്ട് വിറച്ചു. അവളുടെ ഉച്ചസ്ഥായിലായ ഹൃദയമിടിപ്പ് എന്റെ ദേഹത്ത് പോലും അനുഭവപ്പെട്ടു.
അവസാനം എങ്ങനെയോ വീട്ടിലെത്തി. ബൈക്കിനെ പോർച്ചിൽ പാർക്ക് ചെയ്തിട്ടും സാന്ദ്ര എന്നെ കെട്ടിപിടിച്ചു കൊണ്ട് തന്നെയാ ഇരുന്നത്.
“സാന്ദ്ര…, വീടെത്തി..!” ബൈക്കിന്‍റെ രണ്ടു സൈഡും കാലുകൾ ഊന്നിക്കൊണ്ട് ഞാൻ പറഞ്ഞു.
പക്ഷേ അതൊന്നും കേള്‍ക്കാതേയും പരിസര ബോധം നഷ്ടപ്പെടും അവള്‍ അനങ്ങാതെ ഇരുന്നു.
“എടി മോളെ…!” സ്നേഹത്തോടെ വിളിച്ച ശേഷം എന്റെ കൈ പിന്നിലേക്ക് വളച്ച് അവളുടെ കാലില്‍ ഞാൻ പതിയെ തട്ടി.
അപ്പോഴാണ് അവൾ ഞെട്ടലോടെ ചുറ്റിലും നോക്കിയത്. എന്നിട്ട് വേഗം ഇറങ്ങി അവൾ വീട്ടിലേക്ക് ഒറ്റ ഓട്ടം ആയിരുന്നു.
ഞാൻ അത് നോക്കി ചിരിച്ചു കൊണ്ട് ബൈക്കിനെ സൈഡ് സ്റ്റാന്‍ഡിലിട്ടിട്ട് ഇറങ്ങി. എന്നിട്ട് വേഗം നടന്ന് വീട്ടില്‍ കേറി.
ഹാളില്‍ ജൂലിയും അമ്മായിയും ഉണ്ടായിരുന്നു. സാന്ദ്രയെ കണ്ടില്ല.. അവള്‍ മുകളില്‍ പോയതാവും.
അമ്മായി പുഞ്ചിരിച്ചു. പതിവ് പോലെ ജൂലി മൈന്റ് ചെയ്തില്ല.
“രണ്ടു പേരും എന്തിനാ നനഞ്ഞു കൊണ്ട് വന്നത്…? മഴ തോർന്ന ശേഷം വന്നൂടായിരുന്നോ..?” അമ്മായി ചോദിച്ചു.
“ഞാൻ എന്തോ ചെയ്യാനാ..? എന്നെ ഇരിക്കാനും നില്‍ക്കാനും സമ്മതിക്കാതെ സാന്ദ്ര ആകാശം നോക്കി കരയുവായിരുന്നു..?” ഞാൻ അമ്മായിയെ നോക്കി പറഞ്ഞതും ജൂലി പെട്ടന്ന് വായ പൊത്തി കൊണ്ട് ചിരിച്ചു.
അമ്മായിയും ഞാൻ പറഞ്ഞത് കേട്ട് ചിരിച്ചു.
“ദേ ചേട്ടാ, വെറുതെ എന്തെങ്കിലും പറയരുത്. ഞാൻ ആകാശം നോക്കി കരഞ്ഞൊന്നുമില്ല..!!” മുകളില്‍ നിന്നും സാന്ദ്രയുടെ വിളിച്ചു കൂവി.
ഉടനെ അമ്മായിയും ജൂലിയും കിലുകിലാന്ന് ചിരിച്ചു.
ഹോ…. അവസാനം ജൂലി ചിരിക്കുന്നത് കണ്ടതും എനിക്ക് ഒരു ഉന്മേഷം പോലെ തോന്നി.