“എടാ സാം, ദേവിക്ക് വേണമെങ്കിൽ നിന്റെ നമ്പറിനെ ആതിര ചേച്ചിക്ക് കൊടുത്തിട്ട് അവരെ കൊണ്ടുതന്നെ നിന്നെ വിളിപ്പിക്കാമായിരുന്നു. പക്ഷേ എന്റെ പുറത്തുള്ള വിശ്വാസത്തിന്‍റെ പേരിലാണ് ദേവി സ്വന്തം നമ്പര്‍നെ നിനക്ക് തന്നതെന്ന് ഓർക്കണം. അതുകൊണ്ട് എന്റെ പോന്നു മോന്‍ മിസ്സ് യൂസ് ഒന്നും ചെയ്തേക്കല്ലേ…!!”
“ഞാൻ മിസ് യൂസ് ഒന്നും ചെയ്യില്ല.”
“കൂടാതെ, എന്നെ നിനക്ക് നന്നായറിയാം..! ആരുടെ പുറത്ത് തെറ്റാണെങ്കിലും എനിക്കത് വിഷയമല്ല, നമ്മുടെ കുടുംബത്തിന് പുറത്തുള്ള ആര് നിന്നെ കുറ്റം പറഞ്ഞാലും അവരോട് ഞാൻ ക്ഷമിക്കില്ല… അവർ വിവരമറിയുകയും ചെയ്യും. അതുകൊണ്ട് എനിക്കും ദേവിക്കും ഇടയില്‍ നി പ്രശ്നം ഒന്നും വരുത്തരുത്.” വിനില സീരിയസ്സായി പറഞ്ഞു.
“എടി, ഞാൻ ആരെയും ശല്യം ചെയ്യാനൊന്നും പോണില്ല, പോരെ..!?”
“അതുമതി.” എന്റെ മാറില്‍ തഴുകി കൊണ്ട് അവള്‍ പറഞ്ഞു.
“ദേവിയുടെ ഭർത്താവിന് എന്താ ജോലി..?” ഞാൻ ചോദിച്ചു.
“പുള്ളി മുംബൈയില്‍ എന്തോ ബിസിനസ്സ് ചെയ്യുന്നു. മാസത്തിൽ നാലോ അഞ്ചോ ദിവസം ഇവിടെ നാട്ടില്‍ നില്‍ക്കും.”
അതിനുശേഷം ഞാൻ കൂടുതൽ ഒന്നും ചോദിക്കാതെ ബൈക്ക് ഓടിച്ച് വിനിലയും സുമിയേയും വീട്ടിലെത്തിച്ചു. ഉച്ചക്ക് വിനിലയുടെ വീട്ടില്‍ നിന്നാണ് ഞാൻ ഭക്ഷണം കഴിച്ചത്.
കഴിച്ചു കഴിഞ്ഞ് ഞാൻ മാളിലേക്ക് പോകുന്നു എന്നും പറഞ്ഞ് ഇറങ്ങുന്ന നേരം വിനില പറഞ്ഞു, “എടാ നാളെ വെള്ളിയാഴ്ചയാണ്, ഉച്ചക്ക് സുമി ക്ലാസ് കഴിഞ്ഞു വന്നതും ഞങ്ങളെ നിന്റെ വീട്ടില്‍ കൊണ്ടാക്കണം. എനിക്ക് ശെരിക്കും ബോര്‍ ആയി തുടങ്ങി. വൈകുന്നേരം വരെ കാത്തിരിക്കാന്‍ വയ്യാ.”
“ആയിക്കോട്ടെ. നാളെ ഞാൻ ഉച്ചക്ക് വരാം. പിന്നെ നാളെ വൈകിട്ട് ഞാൻ നെല്‍സന്റെ വീട്ടിലേക്ക് പോകും. ശനിയാഴ്ച വൈകിയേ വരത്തുള്ളു.”
അത് കേട്ടതും വിനില ചിരിച്ചു. “അപ്പോ കള്ള് സേവ ഉണ്ടല്ലേ..?”
“അതുതന്നെ.” ഞാൻ ചിരിച്ചു.
“ശെരി. വല്ലപ്പോഴും ആയതുകൊണ്ട് അതൊന്നും കുഴപ്പമില്ല.”
“എന്നാ നാളെ കാണാം.” അതും പറഞ്ഞ് ഞാൻ ഇറങ്ങി.