ഞങ്ങളെ ഒരു വലിയ ഹാളിലേക്കാണ് അവള്‍ കൂട്ടിക്കൊണ്ടു പോയത്. പ്ലാസ്റ്റിക് കസേരകളെ ഇരുപത് നിരകളിളായി ഇട്ടിരുന്നു. ഓരോരുത്തരായി, ഏറ്റവും മുന്നില്‍ നിന്ന്, അവര്‍ക്ക് ഇഷ്ട്ടപ്പെട്ട കസേര നോക്കി ഇരിക്കാൻ തുടങ്ങി.
ഞാനും രണ്ടാമത്തെ നിരയില്‍ ചെന്ന് ഒരു കസേരയില്‍ ഇരുന്ന. ഉടനെ വിനില എന്റെ അടുത്തിരുന്നു. സുമി എന്റെ മടിയിലും.
അല്‍പ്പ സമയത്തിനുള്ളില്‍ മീറ്റിംഗ് ആരംഭിച്ചു. ഒപ്പം മഴയും തുടങ്ങി.
ഞാൻ ദേവിയെ തന്നെ നോക്കിയാണിരുന്നത്.
ഇടയ്ക്കിടെ ദേവിയുടെ മിഴികള്‍ എന്റെ കണ്ണുമായി ഇടഞ്ഞു. അവള്‍ പുഞ്ചിരിച്ച് കൊണ്ട് പെട്ടന്ന് നോട്ടം മാറ്റുകയാണ് ചെയ്തത്.
അവസാനം വിനില എന്നെ നുള്ളിയതും ദേവിയുടെ മേലുള്ള എന്റെ നോട്ടം മാറ്റി ഞാൻ താഴേ നോക്കിയിരുന്നു.
അഞ്ചാം ക്ലാസ് വരെയുള്ള സ്കൂളിനെ എട്ടാം ക്ലാസ് വരെ ഉയര്‍ത്താന്‍ തീരുമാനിച്ചു എന്നും, അതിന് ഡൊണേഷൻ ആവശ്യപ്പെട്ടു കൊണ്ടുള്ള മീറ്റിംഗ് ആയിരുന്നു നടന്നത്. അര മണിക്കൂറില്‍ മീറ്റിംഗ് കഴിയുകയും ചെയ്തു.
ആ മീറ്റിംഗ് കഴിഞ്ഞതും, ക്ലാസ് ടീച്ചറും പേരൻസും തമ്മിലുള്ള ഒരു ചെറിയ മീറ്റിംഗ് കൂടി അതാത് ക്ലാസ്സിൽ വച്ചു നടക്കുമെന്ന് അറിയിപ്പുണ്ടായി.
അതുകൊണ്ട് യുകേജി കുട്ടികളുടെ രക്ഷിതാക്കള്‍ എല്ലാവരും ദേവിയുടെ കൂടെ പോകാൻ റെഡിയായി.
അപ്പോൾ മഴയുടെ ശക്തിയും കൂടിയിരുന്നു. മീറ്റിംഗ് ഹാളില്‍ നിന്നും ഇറങ്ങി ഇടനാഴിയിലൂടെ മഴ നനയാതെയാണ് ഞങ്ങൾ ക്ലാസില്‍ കേറിയത്.
കുട്ടികൾ എല്ലാവരും ബെഞ്ചിൽ ഇരുന്നു. രക്ഷിതാക്കളും ദേവി ടീച്ചറും നിന്നുകൊണ്ടാണ് കുട്ടികളെ കുറിച്ചുള്ള കാര്യങ്ങളെ ചർച്ച ചെയ്തത്. ഇടക്ക് ഈ കുട്ടികളെ പഠിപ്പിക്കുന്ന വേറെയും ടീച്ചേഴ്സ് വന്ന് കുട്ടികളെ കുറിച്ച് സംസാരിച്ച ശേഷം പോകുകയും ചെയ്തു.
വെറും പതിനഞ്ചു മിനിറ്റ് കൊണ്ട് ആ മീറ്റിംഗും കഴിഞ്ഞു. അന്നേരം മഴയുടെ ശക്തി കുറഞ്ഞെങ്കിലും മഴ നിന്നില്ല. പക്ഷേ എല്ലാവരും അവരവരുടെ കുഞ്ഞുങ്ങളെ കൂട്ടിക്കൊണ്ടു പോകാനും തുടങ്ങി.
എന്നാൽ മഴ തോരുന്നതും നോക്കി ഞാനും വിനിലയും സുമിയും ക്ലാസ്സിൽ തന്നെ നിന്നത് കൊണ്ട് ദേവിയും പോയില്ല.