സുമി ഒരു ഇംഗ്ലീഷ് മീഡിയം പ്രൈമറി സ്കൂളിലാണ് പഠിക്കുന്നത്. ആ സ്കൂളിൽ അഞ്ചാം ക്ലാസ് വരേയുള്ളു.
ഇന്ന് വെറും കേ.ജി കുട്ടികളുടെ മാതാപിതാക്കളും ടീച്ചേസും പ്രിന്‍സിപ്പലും അടങ്ങുന്ന മീറ്റിംഗ് ആണെന്നാണ് വിനില പറഞ്ഞത്.
സ്കൂളിൽ മീറ്റിംഗ് തുടങ്ങാൻ പത്തു മിനിറ്റ് ബാക്കി നില്‍ക്കേ ഞങ്ങൾ എത്തി. ഒരുപാട് മാതാപിതാക്കള്‍ എൽകേജി യുകേജി കുട്ടികളുടെ ക്ലാസ് മുറ്റത്ത് അവരവരുടെ കുട്ടികളുമായി നില്‍ക്കുന്നത് കണ്ടു.
വിനില എന്നേയും കൂട്ടിക്കൊണ്ട് സുമിയുടെ ക്ലാസിലേക്ക് ചെന്നു. ക്ലാസിനകത്ത് നാലോ അഞ്ചോ കുട്ടികൾ മാത്രം അവരുടെ മാതാപിതാക്കളുടെ വാരവും നോക്കി ഇരിക്കുകയായിരുന്നു.
ജൂലിയുടെ അത്രയും പ്രായം തോന്നിക്കുന്ന സുന്ദരിയായ ഒരു ടീച്ചർ ക്ലാസിനകത്ത് ഉണ്ടായിരുന്നു. അവള്‍ കസേരയില്‍ ഇരുന്നു കൊണ്ട് മേശപ്പുറത്തുള്ള പുസ്തകത്തിൽ ഏതൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും മറിച്ച് നോക്കുന്നുണ്ടായിരുന്നു.
എനിക്ക് മുന്നില്‍ നില്‍ക്കുന്ന വിനിലയെ ആണ് സുമി ആദ്യം കണ്ടത്. ഉടനെ അവൾ സന്തോഷത്തോടെ ചിരിച്ചു. പക്ഷേ പെട്ടന്നു തന്നെ എന്നെയും കണ്ടപ്പോൾ അവളുടെ കണ്ണുകൾ വിടര്‍ന്നു. അവള്‍ വെപ്രാളം പിടിച്ച് വേഗം എഴുനേറ്റു. അതേസമയം ആ ടീച്ചറും വാതില്‍ക്കല്‍ എത്തിപ്പെട്ട ഞങ്ങളെ നോക്കി.
വിനിലയെ നല്ല പരിചയം ഉള്ളത് പോലെ ആദ്യം വിനിലയെ നോക്കിയാണ് ആ ടീച്ചർ പുഞ്ചിരിച്ചത്. ശേഷം എനിക്കും ഒരു പുഞ്ചിരി തന്നു.
ശെരിക്കും പറഞ്ഞാൽ ആ ടീച്ചറെ കണ്ടിട്ട് ഞാൻ ഭ്രമച്ചു പോയി.
സൂര്യ കിരണങ്ങള്‍ ഏറ്റ് ജ്വലിക്കുന്ന സ്വര്‍ണ്ണ വിഗ്രഹം ആയിരുന്നു അവള്‍. വലത് വശത്ത് ചുണ്ടിന് മുകളിലായി ഒരു ചെറിയ കറുത്ത കുത്ത് ഉള്ളത് അവളുടെ ഭംഗിയെ വര്‍ദ്ധിപ്പിച്ചു. അവളെ കണ്ടതും എന്റെ മനസ്സിനൊരു ചാഞ്ചാട്ടം ഉണ്ടായി. തൂവല്‍ കൊണ്ട് എന്റെ ഹൃദയത്തിൽ തഴുകിയത് പോലെ എനിക്ക് അനുഭവപ്പെട്ടു. സര്‍വ്വ ഐശ്വര്യങ്ങളും അടങ്ങിയ അപ്സരസ്സാണോ ഇവൾ..?
അവസാനമാണ് കഴുത്തിൽ കിടക്കുന്ന താലി ഞാൻ ശ്രദ്ധിച്ചത്. തീര്‍ച്ചയായും അവളെ കെട്ടിയവൻ ഭാഗ്യവാൻ തന്നെയാണ്.
വിനില എന്റെ കൈയിൽ തട്ടിയ ശേഷം ക്ലാസിലേക്ക് കേറി ചെന്നപ്പോൾ ആണ് ഞാൻ സ്വബോധം വീണ്ടെടുത്ത് പിന്നാലെ ചെന്നത്.