സാംസൻ 4 [Cyril]

Posted by

 

അവസാനം എല്ലാ ജോലിയും കഴിഞ്ഞ് ഞങ്ങൾ അവളുടെ റൂമിലേക്ക് ചെന്നു.

 

“ഞാൻ വേഗം കുളിച്ചിട്ട് വരാം.” അതും പറഞ്ഞു അവള്‍ മാറാനുള്ള ഡ്രെസ്സും പിന്നേ പാഡും തോര്‍ത്തും എടുത്തുകൊണ്ട് പോയി.

 

“എടി കുളിച്ച ശേഷം ഇവിടുന്ന് ഡ്രസ് മാറിയാല്‍ പോരെ..?” എന്റെ നിരാശ പ്രകടിപ്പിച്ചതും അവള്‍ ചിരിച്ചു.

 

“അത് വേണ്ട. നിന്നെ എനിക്ക് വിശ്വാസമില്ല.” അത്രയും പറഞ്ഞ്‌ ചിരിച്ചിട്ട് അവള്‍ പോയി.

 

അര മണിക്കൂറില്‍ അവള്‍ പുറത്തേക്ക്‌ വന്നു… നീല ടോപ്പും കറുത്ത പല്ലാസോയും ഇട്ടു കൊണ്ടാണ് വന്നത്.

 

അതിനുശേഷം അവളുടെ ഒരുക്കമെല്ലാം കഴിഞ്ഞ് ഞങ്ങൾ വീടും പൂട്ടിയിറങ്ങി.

 

ചെറിയ തണുത്ത കാറ്റ്‌ വീശുന്നുണ്ടായിരുന്നു. ആകാശം കൂടുതലായി ഇരുണ്ടിരുന്നു.

 

“മഴക്കോള് കാണുന്നുണ്ട്…!” മഴമേഘങ്ങളെ നോക്കി വിനില പറഞ്ഞു.

 

“നിന്റെ കാര്‍ എടുത്താലോ..?” ഞാൻ ചോദിച്ചു.

 

“വേണ്ടട, ബൈക്കില്‍ നിന്റെ കൂടെ ഇരിക്കുന്നത് പോലെ കാറിൽ പറ്റില്ല. നി വേഗം എടുക്ക്.” അവള്‍ വേഗം ബൈക്കില്‍ കേറി എന്നെ കെട്ടിപിടിച്ചു കൊണ്ടിരുന്നു.

 

ഞാനും ശ്രദ്ധിച്ച് അല്‍പ്പം സ്പീഡിൽ ഓടിച്ചു. ഒന്നുരണ്ടു തുള്ളി എന്റെ കൈയിൽ വീണെങ്കിലും മഴ പെയ്തില്ല.

 

ഏകദേശം സ്കൂൾ അടുത്തതും വലിയ ശബ്ദത്തില്‍ ഇടി വെട്ടി. പ്രതീക്ഷിക്കാത്തത് കൊണ്ട്‌ ഞാനും വിനിലയും ഒന്ന് ഞെട്ടി.

 

എന്റെ ചിന്ത പെട്ടന്ന് സാന്ദ്രയിലേക്ക് തിരിഞ്ഞു. ഇടി എന്ന പേര്‌ പറഞ്ഞാൽ പോലും അവൾക്ക് പേടിയാണ്. വീട്ടില്‍ ആണെങ്കിൽ ഇടി വെട്ട് തുടങ്ങിയതും അവള്‍ പേടിച്ച് ആരെയെങ്കിലും കെട്ടിപിടിച്ചു കൊണ്ട്‌ കിടക്കും. വീട്ടില്‍ ഞാൻ ഉണ്ടെങ്കിൽ അവള്‍ എന്റെ അടുത്തേക്കാവും ഓടി വരുന്നത്.

 

പെട്ടന്ന് ഒരു തുള്ളി കൂടി എന്റെ മുഖത്ത് വീണപ്പോ എന്റെ ചിന്ത മുറിഞ്ഞ് ഞാൻ റോഡില്‍ ശ്രദ്ധിച്ചു.

 

നാലഞ്ച്‌ വട്ടം കൂടി ഇടി വെട്ടി എന്നല്ലാതെ ഭാഗ്യത്തിന് മഴ പെയ്തില്ല.

 

അല്‍പ്പം ദൂരെ സുമി പഠിക്കുന്ന സ്കൂൾ കണ്ടതോടെ ഞാൻ ബൈക്കിന്‍റെ സ്പീഡ് കൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *