ഞാൻ കാര്‍ത്തികയുടെ ചുവന്നു തുടുത്ത മുഖത്ത് നോക്കിയതും അവള്‍ പെട്ടന്ന് ട്രേയിൽ നോക്കി.
ഞാൻ വിരൽ കൊണ്ട് ട്രേയിൽ “എലി” എന്ന് എഴുതി കാണിച്ചതും അവള്‍ എന്നെ നോക്കി ശബ്ദം ഇല്ലാതെ ചിരിച്ചു.
പുഞ്ചിരിയോടെ ട്രേയിൽ നിന്നും ഞാൻ ചായ എടുത്തതും അവള്‍ ഗോപന്റെ അടുത്തേക്ക് പോയി അവനും ചായ കൊടുത്തു. ശേഷം അവസാനത്തെ ചായ കപ്പ് എടുത്തുകൊണ്ട് ഞങ്ങളില്‍ നിന്നും അല്‍പ്പം മാറി കിടന്ന സോഫയിലാണ് അവള്‍ ചെന്നിരുന്നത്.
എന്നിട്ട് നാണത്തോടെ എന്നെ നോക്കി.
ഉടനെ കാര്‍ത്തികയെ നോക്കി ഞാൻ ഉത്സാഹത്തോടെ പറഞ്ഞു, “നിന്റെ പാട്ടൊക്കെ കേട്ടിട്ട് കുറെയായി… നിന്റെ മധുരമായ സ്വരത്തില്‍ നാലുവരിയെങ്ങിലും പാടിയാൽ അടിപൊളിയാകും..!”
ഉടനെ അവളുടെ മുഖം ഒന്ന് തുടുത്തു. സന്തോഷവും നിറഞ്ഞു.
പക്ഷേ അന്നേരം നോക്കി നെല്‍സന്‍ എനിക്ക് കോൾ ചെയ്തതും നിരാശയോടെ ഞാൻ അവളെ നോക്കീട്ട് കോൾ എടുത്ത് സ്പീക്കറിലിട്ടു.
“അളിയാ, നി വിളിച്ചപ്പോ ഞാൻ ബൈക്ക് ഓടിക്കുകയായിരുന്നു.” പറഞ്ഞിട്ട് അവന്‍ ചോദിച്ചു, “ഇപ്പൊ നീ എവിടെയാ….?”
“മച്ചു, ഞാൻ ഗോപന്റെ വീട്ടിലുണ്ട്.”
“അടിപൊളി. ജൂലിയേയും കൂട്ടിയാണോ വന്നത്…? ഞാനും സുമയും പത്ത് മിനിട്ടില്‍ അങ്ങോട്ട് വരാം. കുറെ ആയല്ലോ നമ്മളൊക്കെ ഫാമിലിയായി ഒരുമിച്ച് കൂടീട്ട്.” അവന്‍ ഉത്സാഹത്തോടെ പറഞ്ഞു.
പെട്ടന്ന് കാര്‍ത്തിക എഴുനേറ്റ് എന്റെ അടുത്തു വന്നു. എന്നിട്ട് എന്റെ തോളത്ത് പിടിച്ച് കുനിഞ്ഞ് നിന്നു കൊണ്ട് എന്റെ കൈയിൽ ഉണ്ടായിരുന്ന മൊബൈലില്‍ സംസാരിച്ചു,,
“സാമേട്ടൻ ജൂലി ചേച്ചിയെ കൊണ്ടു വന്നില്ല. എന്തായാലും നെല്‍സേട്ടൻ സുമയേം കൂട്ടി വേഗം പോര്. മൂന്നാഴ്ച കഴിഞ്ഞില്ലേ നമ്മളൊക്കെ ഒരുമിച്ച് കൂടീട്ട്..!!”
“ദാ ഞങ്ങൾ എത്തി…!” എന്നും പറഞ്ഞ് നെല്‍സന്‍ കോൾ കട്ടാക്കി.
അപ്പോൾ കാര്‍ത്തിക നേരെ നിന്നിട്ട് എന്റെ തോളില്‍ നിന്നും കൈ മാറ്റി ചങ്ങലയിൽ പിടിച്ചു കൊണ്ട് പറഞ്ഞു, “നിങ്ങള്‍ക്ക് ചേച്ചിയേം കൂട്ടിക്കൊണ്ടു വരാമായിരുന്നു..!!”
“എന്റെ മോളെ, ഇവിടെ ഞാൻ വരുമെന്ന് എനിക്കുതന്നെ അറിയില്ലായിരുന്നു. യാദൃശ്ചികമായി ഞാൻ വന്നതല്ലേ.” ഞാൻ പറഞ്ഞു.