എന്റെ അർദ്ധനഗ്നനമായ ശരീരം കണ്ടതും സാന്ദ്രയുടെ മുഖത്ത് നാണം നിറഞ്ഞു. പക്ഷേ അവള്‍ നോട്ടം മാറ്റിയില്ല.. അവളുടെ മിഴികള്‍ എന്റെ മാറിലും കൈയിലും അരയിലും കാലിലും എല്ലാം ഇഴഞ്ഞു നടന്നു.
അവസാനം നാണത്തോടെ എന്റെ നേര്‍ക്ക് അവള്‍ ചായ കപ്പ് നീട്ടിയതും ഞാൻ വാങ്ങി.
“ആറ് മാസത്തിന് മുമ്പ് വരെ ചേട്ടൻ എക്സസൈസ് ചെയ്തോണ്ടിരുന്നതല്ലേ… പിന്നെ എന്തിനാ നിര്‍ത്തിയത്..?”
“കാരണം ഒന്നുമില്ല. പിന്നെയും തുടങ്ങണം.” ഞാൻ പറഞ്ഞതും പുഞ്ചിരിച്ചു കൊണ്ട് അവള്‍ പുറത്തേക്ക് പോയി.
ഞാൻ ചായ കുടിച്ച ശേഷം ഡ്രസ് മാറി ഞാൻ കൂട്ടുകാരെ കാണാന്‍ നേരെ ഗ്രൌണ്ടിലേക്കാണ് വിട്ടത്. പക്ഷേ ഗോപനും നെല്‍സണും അവിടെ ഇല്ലായിരുന്നു. അതുകൊണ്ട് ആദ്യം നെല്‍സനെ വിളിച്ചു നോക്കി, അവന്‍ എടുത്തില്ല.
അടുത്ത് ഗോപനെ ഞാൻ വിളിച്ച ഉടനെ അവന്‍ എടുത്തു. പക്ഷേ,,
“സാമേട്ട…!” കാര്‍ത്തികയുടെ കിളി നാദമാണ് കേട്ടത്.
“സുഖമാണോ കണ്‍മണി..?!” ഞാൻ കുസൃതിയോടെ ചോദിച്ചു.
“ദേ ചേട്ടാ, എന്റെ കൈയിൽ കിട്ടിയാൽ ഞാൻ മാന്തി കൊല്ലും, ട്ടോ..!!” കാര്‍ത്തിക ചിരിച്ചു.
“അതുശരി, ഇപ്പൊ ഞാൻ കുറ്റക്കാരനായോ..!?” ചിരിയോടെ ഞാൻ ചോദിച്ചു. “കണ്‍മണി എന്നല്ലേ നിന്റെ അച്ഛനുമമ്മയും പണ്ട് നിന്നെ പുന്നരിച്ചിരുന്നത്..?” ഞാൻ ചോദിച്ചു.
“ഒന്നു പോ ചേട്ടാ. ഞാൻ വളര്‍ന്ന ശേഷം അവര്‍ക്കു ഞാൻ കണക്കിന് കൊടുത്തിട്ടുണ്ട്.” അവള്‍ മധുരമായി മൊഴിഞ്ഞു. “പക്ഷേ ആ പേര് എനിക്ക് ഇഷ്ട്ടമല്ലെന്ന് അറിഞ്ഞു കൊണ്ട് തന്നെയല്ലേ ചേട്ടൻ എപ്പോഴും എന്നെ ഇതുപോലെ കളിയാക്കുന്നത്.” കാര്‍ത്തിക പിണക്കം നടിച്ചു.
“ശെരി, ഇനി ഞാൻ വല്ലപ്പോഴും മാത്രം വിളിക്കാം, പോരെ.”
ഞാൻ ചോദിച്ചതും അവള്‍ ചിണുങ്ങി. “എന്നെ അങ്ങനെ വിളിക്കരുത്, പ്ലീസ്.”
ഞാൻ ചിരിച്ചു. “ശെരി.. ശെരി… ഞാൻ അങ്ങനെ വിളിക്കാതെ ഇരിക്കാൻ ശ്രമിക്കാം. പിന്നേ ഗോപന്‍ എവിടെ..?
“ഗോപേട്ടൻ കുളിക്കുവ. ഇപ്പഴാ കേറിയത്.” അവൾ മറുപടി പറഞ്ഞു. “സാമേട്ടൻ എവിടാ ഇപ്പൊ..?”