ജൂലി നടയില്‍ നിന്ന് വിഷമത്തോടെ ഞാൻ പോകുന്നതും നോക്കി നില്‍ക്കുന്നതിനെ മിററിലൂടെ ഞാൻ കണ്ടു. പക്ഷേ അപ്പോഴും അവളുടെ കണ്ണില്‍ എന്നോടുള്ള സ്നേഹം പ്രതിഫലിച്ചത് കണ്ട് എനിക്ക് സന്തോഷം തോന്നി. ഉടനെ മനസ്സിന് വല്ലാത്ത ആശ്വാസവും കിട്ടി… ഉള്ളിലെ ഭാരവും അലിഞ്ഞു തീരാന്‍ തുടങ്ങി.
നല്ല ഉത്സാഹത്തോടെയാണ് ഞാൻ മാളിലേക്ക് വിട്ടത്. മാളിൽ എന്റെ ഓഫീസിൽ കേറി സ്റ്റോക്ക് കാര്യങ്ങളും മറ്റും പരിശോധിച്ചു. കുറവുള്ള സാധനങ്ങളുടെ ലിസ്റ്റ് തയാറാക്കി. ശേഷം നേരിട്ട് മാളാകെ നടന്ന് എല്ലാം പരിശോധിച്ചു. സ്റ്റാഫ്സുമായി സംസാരിച്ചു.
ഒന്നര മണിക്കൂറിന് ശേഷം ഞാൻ എന്റെ ഓഫീസില്‍ തിരികെ കേറിയപ്പോഴാണ് മേശപ്പുറത്തിരുന്ന എന്റെ മൊബൈലിൽ ഒത്തിരി വാട്സാപ് മെസേജസ് വന്നു കിടക്കുന്നത് കണ്ടത്.
യാമിറ ചേച്ചിയും, സുമയും, ഐഷയും അയച്ചത് കൂടാതെ വേറെയും ഒരുപാട് മെസേജസ് വന്നിരുന്നു.
ആദ്യം ഞാൻ യാമിറ ചേച്ചിയുടെ മെസേജ് തുറന്നു.
*എന്റെ സാമേ.., നമ്മൾ അങ്ങനെയൊക്കെ ചെയ്തിട്ട് നി പോയ ശേഷം തൊട്ടേ കാരണം അറിയാത്ത എന്തോ ഒരു വിഷമം എന്റെ മനസ്സിൽ നിറഞ്ഞു നില്‍ക്കുകയാണട. എനിക്കൊരു സമാധാനവും കിട്ടുന്നില്ല. തല്‍ക്കാലത്തേക്ക് നമുക്ക് ഇനിയും ഇങ്ങനെയൊന്നും വേണ്ടട പൊന്നേ…!!*
ചേച്ചിയുടെ വോയ്സ് കേട്ടിട്ട് എനിക്ക് ശെരിക്കും വിഷമമുണ്ടായി… ഒപ്പം ജൂലിയോട് ഞാൻ ചേച്ചിയെ കുറിച്ച് പറഞ്ഞു പോയതിന്‍റെ കുറ്റബോധവും എന്റെ മനസ്സിനെ ക്രൂശിച്ചു.
*ചേച്ചി പേടിക്കേണ്ട. ഒരിക്കലും ചേച്ചിക്ക് ഞാനൊരു ബുദ്ധിമുട്ടാവില്ല..* വിഷമത്തോടെ ഞാൻ റിപ്ലൈ ചെയ്തു.
ഉടനെ ചേച്ചി ഓൺലൈനിൽ വരികയും പെട്ടന്ന് തന്നെ എന്റെ വോയ്സ് കേള്‍ക്കുകയും ചെയ്തു. അടുത്ത സെക്കന്‍റ് ചേച്ചി എനിക്ക് കോൾ ചെയ്തു.
ഞാൻ എടുത്തതും ചേച്ചിയുടെ പരിഭവം നിറഞ്ഞ ശബ്ദമാണ് കേട്ടത്.
“എന്നോട് ദേഷ്യമാണോ നിനക്ക്…!?”
“ഒരിക്കലും ചേച്ചിയോട് എനിക്ക് ദേഷ്യം തോന്നില്ല. നമ്മൾ അങ്ങനെ ചെയ്തതില്‍ ചേച്ചിക്ക് നല്ല വിഷമം ഉണ്ടെന്ന് മനസ്സിലായി. അതുകൊണ്ട് ചേച്ചി ആവശ്യപ്പെട്ട സ്പേസ് ഞാൻ തരുന്നു എന്നെ ഉദ്ദേശിച്ചുള്ളു.”