“ഓ രതീഷേട്ടൻ ആയിരുന്നോ ഞാൻ ഏട്ടനെ കണ്ടില്ല ഞാൻ ഓട്ടോ നോക്കുവായിരുന്നു അതാ ഞാൻ ശ്രദ്ധിച്ചില്ല”
മായ എന്തു പറയണം എന്നറിയാതെ നിന്ന് പരുങ്ങി…
“എന്തിനാടോ താൻ കള്ളം പറയണേ ഞാൻ ദൂരെ നിന്നും വരുന്നതു താൻ നോക്കിയത് ഞാൻ കണ്ടായിരുന്നോ തനിക്കു ചേരില്ല മായേ ഇ കള്ളം പറച്ചിൽ ഒന്നും താൻ പേടിക്കേണ്ട ഞാൻ ഒന്നും ചെയ്യില്ല തന്നെ ഒന്ന് കണ്ടപ്പോൾ മിണ്ടണം എന്ന് തോന്നി അത്രേ ഉള്ളൂ അല്ലാതെ വേറെ ഒന്നുമില്ല”
അത് കേട്ട മായ സഹതാപത്തോടെ എന്നപോലെ അവനെ നോക്കി…
“അല്ല ഏട്ടൻ എപ്പോഴാ ജയിലിന്നു വന്നേ കുറെ ദിവസായോ”
മായ മീനുട്ടിയുടെ കൈയിൽ നിന്നും ബാഗ് ഒന്ന് വാങ്ങി കൊണ്ട് അവനോടു ചോദിച്ചു…
“മ്മ് കുറച്ചു ദിവസായി തനിക്കു എന്നോട് ദേഷ്യമുണ്ടോ മായേ തനിക്കു തോന്നുന്നുണ്ടോ ഞാനാ ദാമുവേട്ടനെ കൊന്നതെന്നു എന്നെകൊണ്ട് ഒരാളെ കൊല്ലാനൊക്കെ പറ്റുമെന്നു താൻ വിചാരിക്കുന്നുണ്ടോ അന്ന് രാത്രി എന്താ അവിടെ നടന്നതെന്നു നമ്മുക്ക് രണ്ടു പേർക്കുമല്ലേ അറിയൂ”
ചെയ്തത് അവൻ തന്നെ ആണെങ്കിലും അവളുടെ മുൻപിൽ താൻ നിരപരാധി ആണെന്ന് കാണിക്കാൻ വേണ്ടി എന്നപോലെ അവളോട് അവൻ ചോദിച്ചു…
“ഞാൻ അങ്ങനെ വിശ്വസിച്ചിട്ടില്ല രതീഷേട്ട കാരണം അതിനു ഞാനും സാക്ഷി ആണല്ലോ അങ്ങനെ ഒരു അവസ്ഥയിൽ ഒരിക്കലും ഏട്ടൻ അങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല പിന്നെ ഞാൻ എല്ലാവരുടെയും മുന്നിൽ നാണം കെട്ടവൾ ആയി ഒരുപാട് അനുഭവിച്ചു സാരമില്ല ഞാൻ എല്ലാവരോടും ചെയ്ത തെറ്റിന് ദൈവം തന്ന ശിക്ഷ ആയിട്ടേ അതൊക്കെ ഞാൻ കരുതുന്നുള്ളു അതൊക്കെ ഞാൻ അനുഭവിക്കേണ്ടത് തന്നെയാ”
മനസിലെ വിഷമം മായ അറിയാതെ അവന്റെ മുൻപിൽ പുറത്തെടുത്തു..
“ഏയ്യ് താൻ എന്ത് തെറ്റാടോ ചെയ്തത് ഞാൻ അല്ലെ തന്നെ ഏയ്യ് പിന്നെയും ഓരോന്ന് പറഞ്ഞു വീണ്ടും ഓർമിപ്പിച്ചു സങ്കടപ്പെടുത്താൻ എനിക്ക് വയ്യ ഞാൻ കാരണം ഒരുപാട് അനുഭവിച്ചല്ലേ മാപ്പ് ആ കാലു പിടിച്ച് മാപ്പ് എന്റെ ഇ വൃത്തി കെട്ട ജന്മം കൊണ്ട് എല്ലാവർക്കും എന്നും സങ്കടം മാത്രേ ഉണ്ടായിട്ടുള്ളൂ”