“നിന്റെ വായിൽ എന്താ പഴമോ ഡീ നിന്നോടാ ചോദിച്ചേ ഇ നട്ട പാതിരാ നേരത്തു ഇത്രയും നേരം നീ എന്തെടുക്കുവായിരുന്നു പുറത്തു പോയിട്ടേന്നു”
ഇനിയും എന്തെങ്കിലും പറഞ്ഞെങ്കിലും മോഹനേട്ടന്റെ കൈയിൽ നിന്നും അടി പൊട്ടുമെന്ന് ഉറപ്പായപ്പോൾ സരസ്വതി പേടിച്ചു കരയാൻ തുടങ്ങി…
“എന്റെ മോഹനേട്ടാ എന്താ ഇങ്ങനെ ഞാൻ എന്തിനാ കള്ളം പറയണേ പുറത്തു പിള്ളേരുടെ തുണി ഉണ്ടായിരുന്നു വൈകുന്നേരം അലക്കിയിട്ടു ഇട്ടതാ നല്ല മഴ അല്ലെ നനയണ്ടാന്ന് വെച്ചിട്ട ഞാൻ എടുത്തു വെക്കാൻ പോയെ അതിനു ഇങ്ങനെയൊക്കെ പറയേണ്ട ആവിശ്യം എന്താ ഞാൻ എന്താ കണ്ടവന്റെ കൂടെ പോയെന്നു വിചാരിച്ചോ മോഹനേട്ടൻ അങ്ങനെ പോകുന്ന ആളാണോ ഏട്ടാ ഞാൻ അത്ര മോശമാണോ”
ഒന്ന് കരഞ്ഞു കാണിച്ചാൽ അലിയുന്ന മനസാണ് മോഹനന്റേത് എന്ന് അറിയാവുന്ന സരസ്വതി ആ അടവ് തന്നെ അങ്ങ് പ്രയോഗിച്ചു…
“ഡീ നിന്നെ വിഷമിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല എന്റെ സരസു നിന്നെ കാണാതെ ആയപ്പോൾ ഞാൻ ശരിക്കും പേടിച്ചു പോയി അതാ ഞാൻ സാരമില്ല നീ വാ കിടക്കു”
മോഹനേട്ടൻ അത് വിശ്വസിച്ചെന്നു കണ്ടപ്പോൾ ശ്വാസം നേരെ വീണ സരസ്വതിക്കു മോഹനനോട് കള്ളം പറഞ്ഞതിൽ സങ്കടവും ചെയ്തു പോയ തെറ്റിൽ കുറ്റബോധവും തോന്നി..
കണ്ണു തുടച്ചു കോണ്ടു മുറിയിലേക്ക് കയറിയ സരസ്വതി സ്നേഹത്തോടെ മോഹനനെയും കെട്ടിപിടിച്ചു പതിയെ ഉറങ്ങി…
മഴ മാറി കാർമേഘം ഒഴിഞ്ഞു പോയി കിഴക്ക് ഉദയസൂര്യൻ തിളങ്ങി…
നേരം പുലർന്നപാടെ ചൂലുമെടുത്തു പുറത്തേക്കു ഇറങ്ങിയ ഭവ്യ തന്റെ പണി തുടങ്ങി….
തലേന്നത്തെ മഴയിലും കാറ്റിലും പറന്നു വീണ ഇലകളും പൊട്ടി വീണ മര കൊമ്പുകളും നോക്കി ഭവ്യ ഒന്ന് നെടുവിർപെട്ടു…
നാശം ഇ മാവൊക്കെ വീട്ടികളഞ്ഞില്ലെല് വയസാകും മുന്പേ എന്റെ നടുവിന്റെ കാര്യത്തിൽ ഒരു തീരുമാനം ആക്കും നാശം..
ആരോടെന്നില്ലാത്ത സ്വയം പിറു പിറുത്തു കൊണ്ട് പതിയെ കുനിഞ്ഞു കൊണ്ടവൾ മുറ്റമടിക്കാൻ തുടങ്ങി…
വാറ്റിന്റെ കെട്ടുവിട്ടു രാവിലെ തന്നെ എഴുന്നേറ്റ രഘു അപ്പോഴാണ് ഉമ്മറത്തേക്കു കോട്ടുവായും ഇട്ടു കൊണ്ട് വന്നത്…