“എന്താ എന്തു പറ്റി എന്താ വാവേ കരയണെ കാര്യം പറ എന്താ പറ്റിയെ”
അവളുടെ പെട്ടന്നുള്ള കരച്ചില് കേട്ടപ്പോൾ എബിന്റെ നെഞ്ചോന്നു വിങ്ങി…
“ഏയ്യ് ഒന്നുമില്ല എബി ഞാൻ വെറുതെ ഓരോന്ന് ഓർത്തു അതാ വേറെ ഒന്നുമില്ല”
അവൾ കണ്ണു തുടച്ചു കൊണ്ട് അങ്ങനെ ഒരു കള്ളം പറഞ്ഞു…
“ഏയ്യ് എന്തോ ഉണ്ട് പേടിപ്പിക്കാതെ കാര്യം പറ വാവേ എനിക്കും സങ്കടം അവുട്ടോ എന്നോടു അല്ലാതെ പിന്നെ ആരോടാ നിന്റെ സങ്കടം പറയ്യാ എന്താണേലും പറ എന്താ പെട്ടന്ന് പറ്റിയെ”
അവൻ സങ്കടത്തോടെ വീണ്ടും ചോദിച്ചു…
“ഏയ്യ് ഒന്നുല്ലടാ ചെക്കാ എന്തേലും ഉണ്ടേലു എന്റെ ചെക്കനോട് ഞാൻ പറയില്ലേ നിന്റെ അടുത്തു ഒളിച്ചു വെക്കാൻ എനിക്ക് എന്താ ഉള്ളത് ഞാൻ നമ്മുടെ കാര്യമൊക്കെ ഓർത്തപ്പോ എന്തോ പോലെ തോന്നി അത്രേ ഉള്ളു അല്ല നീ വന്നിട്ട് വല്ലതും കഴിച്ചോ”
അവനോടു നടന്ന കാര്യം ഒന്നും പറയാൻ പറ്റില്ലല്ലോ എന്നോർത്ത് ഭവ്യ ആ വിഷയം മാറ്റി കൊണ്ട് ചോദിച്ചു…
“ഇല്ല വാവേ വന്നു കേറിയതേ ഉള്ളു ഒന്ന് കുളിക്കാൻ പോകുമായിരുന്നു വരുന്നോ നീ നമുക്ക് ഇങ്ങനെ കെട്ടി പിടിച്ച് കുളികാം വാടി പെണ്ണെ”
എബിൻ ഒന്ന് ചിരിച്ചു കൊണ്ട് ചോദിച്ചു..
“അയ്യടാ ഇ പനിയും വെച്ചോണ്ട് ഇനി അതിന്റെ ഒരു കുറവെ ഉള്ളു എന്റെ പൊന്നു മോൻ പോയി കുളിച്ചിട്ടു വാ പോ ഞാൻ കുറച്ചു കഴിഞ്ഞു വിളികാം”
അവൾ നാണത്തോടെ അവനു മറുപടി നൽകി…
“ഓ എന്റെ പൊന്നിന് പനി ആണല്ലേ ഞാൻ ഓർത്തില്ല വാവേ എന്നാലേ ഏട്ടൻ പോയി കുളിച്ചിട്ടു വരാട്ടോ എന്റെ മോളു റസ്റ്റ് എടുക്ക് ഉമ്മാ ലവ് യൂ വാവേ”
അവന്റെ സ്നേഹം അവൾക്കു കൈ കൈമാറി…
“ലവ് യൂ ടു ഉമ്മ .. പോയി കുളിക്ക് കേട്ടോ”
ഭവ്യ സ്നേഹത്തോടെ അവനെ കുളികാൻ പറഞ്ഞയച്ചു കണ്ണു തുടച്ചു കോണ്ട് ഫോൺ കട്ട് ചെയ്ത് അവരുടെ കാര്യങ്ങൾ ഓരോന്ന് ഓർത്തു അങ്ങനെ കിടന്നു…