ആൻ അമേരിക്കൻ സ്റ്റോറി
An American Story | Author : Anu
എന്റെ കൗമാരം അത്ര നല്ല ഓർമ്മകൾ ആയിരുന്നില്ല എനിക്ക് നൽകിയത്, അമേരിക്കയിലെ ഒരു പ്രമുഖ കമ്പനിയിൽ നല്ല ശമ്പളത്തിൽ ജോലിചെയ്തിരുന്ന ആളായിരുന്നു എന്റെ അച്ഛൻ,അമ്മ ഒരു സാധാരണക്കാരി,
നല്ല പണമുണ്ടായിരുന്നത് കൊണ്ട് കുടുംബത്തിൽ ഉള്ളവർക്ക് നല്ല കാര്യമായിരുന്നു,പക്ഷെ നാട്ടുകാർക്ക് കുശുമ്പ് ആയിരുന്നു,പക്ഷെ ചെറിയ കുട്ടിയായിരുന്നപ്പോൾ എല്ലാം നന്നായാണ് പോയിരുന്നത്, എന്നാൽ പെട്ടെന്നാണ് എല്ലാം തകിടം മറഞ്ഞത്,ഒരു അസുഖം വന്ന് അമ്മ മരണപെട്ടു.ഞാൻ എന്റെ തറവാട്ടിൽ ആയിരുന്നു കുട്ടിക്കാലത്ത്,
എന്റെ 18വയസ്സ് വരെ..പ്ലസ് ടു പഠനം വരെ നാട്ടിൽ ആയിരുന്നു,തറവാട്ടിൽ വളർന്ന ഞാൻ തനി നാട്ടിൻപുറത്തുകാരൻ ആയിരുന്നു..എന്തിനും ആവശ്യത്തിന് പണം ഉണ്ടായിരുന്നത് കൊണ്ട് ആഗ്രഹിച്ചതെല്ലാം കിട്ടുമായിരുന്നു, പക്ഷെ സ്വാതന്ത്ര്യം ഒഴിച്ച്…
അച്ഛമ്മക്കും ആയമ്മക്കും എന്റെ കാര്യത്തിൽ ഭയങ്കര ശ്രദ്ധയാണ്, അതുപോലെ പേടിയും, അതുകൊണ്ട് വീട്ടിൽ നിന്നും കാറിൽ സ്കൂളിലേക്ക്, സ്കൂളിൽ നിന്നും വീട്ടിലേക്ക്,.ക്ലോസ് ഫ്രണ്ട്‌സ് ആരും ഇല്ലായിരുന്നു,..
‘അധികം ആരോടും സംസാരിക്കില്ല, പക്വതയുമില്ല ഇപ്പോഴും, ഒരു കുട്ടിയെപ്പോലെയാണ് എന്റെ പെരുമാറ്റം എന്ന് ആയമ്മ കുറ്റം പറയും, പക്ഷെ എന്നെ അങ്ങനെ ആക്കിയത് ഈ പറയുന്ന അച്ചമ്മയും ആയമ്മയും ആണ്. ഞാൻ അനു.. എന്റെ കാര്യങ്ങൾ മനസിലായല്ലോ…
തറവാടിന്റെ അതിർത്തിക്കുള്ളിൽ ആയിരുന്നു എന്റെ ജീവിതം, തറവാട്ടിൽ ആകെ ഉള്ളത് അച്ഛമ്മയും ആയമ്മയും ഞാനും ആണ്, ഞാനാകെ നന്നായി സംസാരിക്കുന്നത് ഇവരോടാണ്,..
പിന്നെ ഫോണിലൂടെ ഡാഡിയോടും. അവർക്ക് എല്ലാവർക്കും എന്നോട് ഭയങ്കര സ്നേഹവും ആണ്.. തറവാട് എന്ന് പറഞ്ഞാൽ അതും ഒരു ലോകമാണ്..
ഓടാണെങ്കിലും 2 നിലയും ബാൽക്കണിയും ഒക്കെ ഉണ്ട്, നല്ല പഴക്കവും ഉണ്ട് വീടിന്,തറവാടിന് പുറകിലേക്ക് ധാരാളം മരങ്ങളും തെങ്ങും വാഴയും ഒക്കെ വളർന്ന് ചെറിയ കാട് പോലെയാണ്, അതിലൂടെ കുറച്ചു പോയാൽ തറവാട് കുളവും,ചെറിയ ഒരു കുളമാണ്, അതിനപ്പുറം മതിൽ കെട്ടിയിരിക്കുന്നു, അതിനുമപ്പുറം മുഴുവൻ വയലുകളാണ്.
കുളത്തിന് ഓടിട്ട് മഴനനയാത്ത വിധം കുറച്ചു ഭാഗം കുളിപ്പുര, ഇങ്ങനെയാണ് തറവാട്. എല്ലാം പണ്ടത്തേത് പോലെ തന്നെ, വീടിന്റെ ഉള്ളിൽ മാർബിൾ ഇട്ടതും മുൻമുറ്റം കുറച്ചു നന്നാക്കിയതും ഒഴിച്ചാൽ എല്ലാം ആ പഴയ പ്രൗഡ്ഢിയോടെ തന്നെ ഉണ്ട്.എന്റെ ചെറുപ്പത്തിൽ ആണ് അമ്മ മരിക്കുന്നത്, അച്ഛൻ അമേരിക്കയിൽ,