ഇന്ദു : പ്ലീസ് മോനെ ഞാൻ നിന്റെ കാല് പിടിക്കാം
ഞാൻ : ഹമ്… കാലൊന്നും പിടിക്കാൻ നിക്കണ്ട, രണ്ടാഴ്ച്ച അതിനുള്ളിൽ കിട്ടണം
ഇന്ദു : ആ തരാം
ഞാൻ : മം…. മയൂനെ ഇനി ഭീഷണിപ്പെടുത്താൻ നിൽക്കോ
ഇന്ദു : ഇല്ല…
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : എന്നാ വാ…
എന്ന് പറഞ്ഞ് ഞാൻ വീടിനകത്തേക്ക് കയറി, അടുക്കളയിൽ നിന്നും സ്‌ക്വാഷുമായി വന്ന
അഞ്ജു : നീയെന്താ പുറത്ത് നിൽക്കുന്നത് കേറി വാടി
എന്ന് പറഞ്ഞ് അഞ്ജു ഒരു ഗ്ലാസ് എനിക്ക് തന്നു, അതും വാങ്ങി കസേരയിൽ ഇരുന്ന് കുടിക്കും നേരം, കണ്ണുനീർ തുടച്ച് അകത്തേക്ക് കയറിവന്ന് എന്റെ എതിർവശം സോഫയിൽ ഇരുന്ന ഇന്ദുവിന് സ്‌ക്വാഷ് കൊടുത്ത്
അഞ്ജു : നിങ്ങള് തമ്മിൽ പരിചയം ഉണ്ടോടി
ഇന്ദു ഒന്നും മിണ്ടാതിരിക്കുന്നത് കണ്ട്, പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : പറഞ്ഞ് വന്നപ്പോൾ ഞങ്ങള് അടുത്തടുത്തുള്ള നാട്ടുകാരാ ചേച്ചി, അപ്പൊ എവിടെയെങ്കിലും വെച്ച് കണ്ടു കാണും, ഇല്ലേ ചേച്ചി
എന്നെ നോക്കി
ഇന്ദു : ആ…
ഇന്ദുവിന്റെ അടുത്തിരുന്ന്
അഞ്ജു : ആണോ, ഡി എന്നാ ഒരു ദിവസം നമുക്ക് അജുന്റെ വീട്ടിൽ പോയാലോ, എനിക്കാണെങ്കിൽ അവിടത്തെ സ്ഥലമൊന്നും അറിയില്ല
ഞാൻ : വീട്ടിലേക്കോ, എന്തിന്?
അഞ്ജു : നീയല്ലേടാ വരാൻ പറഞ്ഞത്
ഞാൻ : ആ വന്നോ, പക്ഷെ വീട്ടിലേക്കൊന്നും വരണ്ട
അഞ്ജു : അതെന്താ?
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : അവിടെ എല്ലാരും കാണില്ലേ ഒന്നും നടക്കില്ല, നമുക്ക് വേറെ എവിടെയെങ്കിലും കറങ്ങാൻ പോവാം
അഞ്ജു : മ്മ് കള്ളൻ, ഡി നീ വരോ
ഇന്ദു : എവിടെ?
അഞ്ജു : കറങ്ങാൻ പോവാൻ
ഞാൻ : ചേച്ചി വരും, ഇല്ലേ…
ഇന്ദു : മം…
അഞ്ജു : അടിപൊളി എപ്പഴാ അജു വരേണ്ടത്
ഞാൻ : അത് നിങ്ങള് തീരുമാനിച്ചിട്ട് വിളിച്ചാൽ മതി, എന്റെ നമ്പറ് ചേച്ചിയുടെ കൈയിലില്ലേ
അഞ്ജു : മ്മ്… വിളിക്കാം..