അപ്പോഴേക്കും മുറ്റത്ത് നിന്നും
കാർത്തിക : ആശചേച്ചി പോവാം…
വിളികേട്ട് സങ്കടത്തിൽ എന്നെനോക്കി നിന്ന ആശയോട്
ഞാൻ : ആ എന്നാ പോവാൻ നോക്ക്
ആശ തിരിഞ്ഞു നടക്കാൻ തുടങ്ങിയതും
ഞാൻ : പിന്നെ..നീ ഒരു കാര്യം ചെയ്യ്, ഇന്ന് എങ്ങനെയെങ്കിലും അവരെ കൊണ്ടുവന്ന് ഏറുമാടത്തിൽ കേറ്റാൻ നോക്ക്, ബാക്കി ഞാൻ നോക്കിക്കോളാം
ആശ : എന്തിനാ അജുവേട്ട?
ചിരിച്ചു കൊണ്ട്
ഞാൻ : അതൊക്കെയുണ്ട് മോളെ, നീ ചെല്ലാൻ നോക്ക്
ആശ : മം.. ഗ്ലാസ്
ഞാൻ : അത് ഞാൻ കൊണ്ടുപോയി വെച്ചോളാം നീ പൊക്കോ
ആശ : മം
അവൾ പോയതും ചായ കുടിച്ചു തീർത്ത് ഞാൻ എഴുന്നേറ്റതും എന്റെ മുണ്ട് കാണാനില്ല ‘ വെറുതെയല്ല അവൾ ചിരിച്ചത് ‘ എന്ന് മനസ്സിൽ പറഞ്ഞ് പുതപ്പിന്റെ ഉള്ളിൽ നിന്നും മുണ്ടെടുത്തുടുത്ത് ഞാൻ അടുക്കളയിലേക്ക് പോയി, അടുക്കളയിൽ രാവിലത്തെ ചായക്കുള്ള പരിപാടിയിൽ നിൽക്കുന്ന സുരഭിയുടെ അടുത്ത് പോയി
ഞാൻ : ഇന്ന് എന്താ അമ്മായി സ്പെഷ്യൽ
എന്നെ ദേഷ്യത്തിൽ നോക്കി, ഒന്നും മിണ്ടാതെ എന്റെ കൈയിലെ ഗ്ലാസും വാങ്ങി കഴുകും നേരം
ഞാൻ : വഴക്കാണോ?
സുരഭി : ആണെങ്കിൽ
ഞാൻ : ഓ… എന്നാ ഞാൻ പോണ്
എന്ന് പറഞ്ഞ് തിരിഞ്ഞതും
സുരഭി : നീ ഇന്നലെ എവിടെയായിരുന്നു?
ഞാൻ : ഓ വഴക്കല്ലേ മിണ്ടണ്ടാ
സുരഭി : ഹമ്… ഞാൻ മെസ്സേജ് അയച്ചത് കണ്ടില്ലേ?
ഞാൻ : അത് രാവിലെയാ കണ്ടത്
സുരഭി : മ്മ്.. ഉറങ്ങിപ്പോയോ?
പുഞ്ചിരിച്ചു കൊണ്ട്
ഞാൻ : മം… ഇന്നലെ ഒരുപാട് കളിച്ചില്ലേ അമ്മായി അതിന്റെ ക്ഷീണം
എന്നെ ഒന്ന് നോക്കി
സുരഭി : എന്ത്?
ഞാൻ : അല്ല അത്, ആ ഇന്നലെ കുളത്തിൽ ഒരുപാട് നേരം നീന്തി കളിച്ചില്ലേ
സുരഭി : ഓ… ഹമ്..
സുരഭിയുടെ അടുത്തേക്ക് ചെന്ന്
ഞാൻ : കുറേ നേരം കാത്ത് നിന്നോ?
സുരഭി : നീ പൊക്കേ, പിന്നെ സംസാരിക്കാം